കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണര്‍.... കുമ്മനത്തിന് ശേഷം പദവിയിലേക്ക്!!

Google Oneindia Malayalam News

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. അടുത്ത മാസം സംസ്ഥാന അധ്യക്ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. നേരത്തെ കുമ്മനം രാജശേഖരനെയും മിസോറമിന്റെ ഗവര്‍ണറായി നിയമിച്ചിരുന്നു. കേരളത്തെ സംബന്ധിച്ച് വീണ്ടും അഭിമാന നേട്ടമാണിത്. നിരവധി സ്ഥലത്ത് മോദി സര്‍ക്കാര്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ട്.

1

കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീധരന്‍പിള്ളയുടെ അധ്യക്ഷ സ്ഥാനം തെറിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ ഗവര്‍ണര്‍ പദവിയില്‍ നിയമിച്ചിരിക്കുന്നത്. നേരത്തെ കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതും പാര്‍ട്ടിയുടെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ്. കുമ്മനത്തിന്റെ സമയത്ത് പാര്‍ട്ടിയിലെ വിഭാഗീയതയും രൂക്ഷമായിരുന്നു.

സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തന ശൈലിക്കെതിരെയായിരുന്നു എന്നും സൂചനയുണ്ട്. അതേസമയം കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മാറ്റിയതാണ് പുതിയ നിയമനങ്ങളില്‍ പ്രധാനം. സത്യപാല്‍ മാലിക്കിനെ ഗോവയിലെ ഗവര്‍ണറായിട്ടാണ് നിയമിച്ചിരിക്കുന്നത്. കശ്മീരിലെ ലെഫ്റ്റനന്റ് ഗവര്‍ണറായി ഐഎഎസ് ഓഫീസര്‍ ചന്ദ്ര മുര്‍മുവിനെയാണ് നിയമിച്ചത്. കേന്ദ്ര ഭരണ കശ്മീരിലെ ആദ്യ ഗവര്‍ണറാണ് അദ്ദേഹം.

ലഡാക്കിലെ ലെഫ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുറിനെയാണ് നിയമിച്ചത്. ചന്ദ്ര മുര്‍മു 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. നേരത്തെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ശ്രീധരന്‍പിള്ള. പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്നെ സംസ്ഥാന സമിതിയില്‍ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ സൂചിപ്പിച്ചിരുന്നു. അതേസമയം പുതിയ സംസ്ഥാന അധ്യക്ഷന്‍ ആരായിരിക്കുമെന്ന ചോദ്യവും ഇതോടെ പ്രസക്തമായിരിക്കുകയാണ്.

ഒറ്റരാത്രി കൊണ്ട് പാര്‍ട്ടി വിട്ടവരില്‍ വിജയിച്ചത് ഇവര്‍ മാത്രം, പ്രതിപക്ഷ നേതാവ് വരെ പട്ടികയില്‍ഒറ്റരാത്രി കൊണ്ട് പാര്‍ട്ടി വിട്ടവരില്‍ വിജയിച്ചത് ഇവര്‍ മാത്രം, പ്രതിപക്ഷ നേതാവ് വരെ പട്ടികയില്‍

English summary
ps sreedharan pillai appointed governor of mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X