രാഷ്ട്രീയക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജനങ്ങളുടെ നികുതിപ്പണമോ? ചോദ്യം ഹൈക്കോടതിയുടേത്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംരക്ഷണം നല്‍കേണ്ടന്നും നേതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്തിനാണ് മുന്‍ ജനപ്രതിനിധികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ പണം ഉപയോഗിച്ച് സംരക്ഷണം നല്‍കുന്നതെന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളുടെ പട്ടിക ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണിയും ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളായതുകൊണ്ടാണ് ചിലര്‍ക്കുമാത്രം സംരക്ഷണം നല്‍കുന്നത്.

bombay-high-court

ഇത്തരം നേതാക്കളുടെ സംരക്ഷണം അവരുടെ പാര്‍ട്ടിക്ക് വിട്ടുകൊടുക്കണം. ഇവരുടെ സംരക്ഷണം ജനങ്ങളുടേയോ ചുമതലയല്ലെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് വ്യക്തമാക്കി. വ്യക്തികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ പണം കൊള്ളചെയ്യപ്പെടുകയാണെന്നുകാട്ടി അശോക് ഉദയ്വാര്‍, സണ്ണി പുനാമിയ എന്നിവരുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

1,043 വ്യക്തികള്‍ക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്. ശരാശരി 4 പോലീസുകാര്‍വീതം ഇവര്‍ക്ക് കാവല്‍ നില്‍ക്കുന്നു. ഇത്രയും പേരില്‍ ചിലര്‍ക്ക് മത്രം സൗജന്യമായും ചിലക്ക് പണം നല്‍കിയും സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത് ശരിയല്ലെന്ന കോടതി ചൂണ്ടിക്കാട്ടി. ഈ ഇനത്തില്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെയും കോടതി വിമര്‍ശിച്ചു.

English summary
Why spend public money on providing police protection to politicians: Bombay HC
Please Wait while comments are loading...