അതൊന്നും വിശ്വസിക്കല്ലേ..; സത്യപാല്‍ മാലിക്കിനെതിരായ അന്വേഷണം പ്രതികാര നടപടിയല്ലെന്ന് അമിത് ഷാ
ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെതിരായ സി ബി ഐ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കര്‍ണാടക റൗണ്ട് ടേബിളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ നിന്ന് മറച്ച് വെക്കേണ്ട ഒന്നും ബി ജെ പി സര്‍ക്കാര്‍ ചെയ്തിട്ടില്ല എന്നും അമിത് ഷാ അവകാശപ്പെട്ടു.
ജമ്മു കശ്മീരിലെ ഇന്‍ഷുറന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ തന്നെ വിളിച്ചിട്ടുണ്ടെന്ന് സത്യപാല്‍ മാലിക്ക് നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ ആയിരുന്നു അമിത് ഷായുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന് എതിരെ സംസാരിച്ചതിനാണ് സത്യപാല്‍ മാലിക്കിന് എതിരായ സി ബി ഐ നടപടിയെന്ന വാദത്തേയും അമിത് ഷാ തള്ളിക്കളഞ്ഞു. വ്യക്തിപരവും രാഷ്ട്രീയവുമായ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ചിലര്‍ ആരോപണം ഉന്നയിക്കുന്നത്.

എനിക്ക് ലഭിച്ച വിവരം അനുസരിച്ച് അദ്ദേഹത്തെ മൂന്നാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പുതിയ വിവരങ്ങളോ തെളിവുകളോ ലഭിച്ചിട്ടുണ്ടാകണം. എന്നാല്‍ ഞങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ഈ നടപടികള്‍ എന്നതില്‍ ഒരു സത്യവുമില്ല എന്നും അമിത് ഷാ പറഞ്ഞു. ബി ജെ പിയില്‍ നിന്ന് അകന്നതിന് ശേഷമാണോ ഇത്തരം കാര്യങ്ങളെ കുറിച്ച് ഓര്‍മ വന്നത് എന്നും അദ്ദേഹം പരിഹസിച്ചു.
അധികാരത്തിലിരിക്കുമ്പോള്‍ എന്ത് കൊണ്ട് അദ്ദേഹത്തിന്റെ മനസാക്ഷി ഉണര്‍ന്നില്ല. ഇത്തരം പരാമര്‍ശങ്ങളുടെ വിശ്വാസ്യത ജനങ്ങള്‍ കാണണം എന്നും ഇതെല്ലാം ശരിയാണെങ്കില്‍ ഗവര്‍ണറായിരുന്നപ്പോള്‍ എന്തിനാണ് മിണ്ടാതിരുന്നത് എന്നും അമിത് ഷാ ചോദിച്ചു. കശ്മീരിലെ ഇന്‍ഷുറന്‍സ് അഴിമതിയില്‍ വിശദീകരണം നല്‍കുന്നതിന് ഏപ്രില്‍ 27 നോ 28 നോ ഹാജരാകാന്‍ ആവശ്യപ്പെട്ട് തന്നെ സിബിഐ വിളിപ്പിച്ചിട്ടുണ്ട് എന്നാണ് സത്യപാല്‍ മാലിക്ക് പറഞ്ഞത്.
വിഷയത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഇടപെടലുണ്ടെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. മാലിക്കിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഏപ്രില്‍ 13ന് രാം മാധവ് 48 മണിക്കൂറിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പുല്‍വാമ ആക്രമണം രണ്ടാമതും അധികാരത്തില്‍ എത്താന്‍ വേണ്ടി നരേന്ദ്ര മോദി ആസൂത്രണം ചെയ്തതാണ് എന്നായിരുന്നു സത്യപാല്‍ മാലിക്ക് പറഞ്ഞത്.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?












Click it and Unblock the Notifications