Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദുവിന്റെ അതേ റോള്‍ സച്ചിനും, ഞെട്ടിച്ച് പ്രിയങ്ക, ഹൈക്കമാന്‍ഡ് റോള്‍ മാറും, രാഹുലിന് പുതിയ ടീം

ദില്ലി: കോണ്‍ഗ്രസില്‍ വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഒരിക്കലും തയ്യാറാവാറില്ല. അത് ഏത് കൊല കൊമ്പന്‍ നേതാക്കന്‍മാരായാലും. ഹിമന്ത ശര്‍മ പോലുള്ള നേതാക്കളെ അങ്ങനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നടന്ന ഒരു ഇന്റേണല്‍ സര്‍വേ വിട്ടുവീഴ്ച്ച വേണമെന്നാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതോടെ കംപ്ലീറ്റ് മാറ്റത്തിനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. സ്റ്റൈല്‍ മാറ്റമാണ് പ്രധാനം. ഇനി ഒരാള്‍ പോലും പാര്‍ട്ടി വിട്ട് പോകരുതെന്നാണ് രാഹുലും പ്രിയങ്കയും തീരുമാനിച്ചിരിക്കുന്നത്. വിശദ വിവരങ്ങളിലേക്ക്...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

1

നവജ്യോത് സിദ്ദുവിന് നിര്‍ണായക പദവി പ്രിയങ്ക ഗാന്ധി നല്‍കാന്‍ തീരുമാനിച്ചത് ഹൈക്കമാന്‍ഡിന്റെ പുതിയ ചുവടുവെപ്പാണ്. 2024 ലക്ഷ്യമിട്ട് പ്രിയങ്കയും രാഹുലും പ്ലാനുകള്‍ തയ്യാറാക്കുകയാണെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ അടക്കം പറച്ചിലുകളും ഉയര്‍ന്ന് കഴിഞ്ഞു. ഒരു സര്‍വേയാണ് ഇതിന് വഴിത്തിരിവായത്. പഞ്ചാബിലെ സാഹചര്യം എങ്ങനെയാണ് പാര്‍ട്ടി പരിശോധിച്ചു. സിദ്ദുവില്ലാതെ കോണ്‍ഗ്രസ് പഞ്ചാബില്‍ ജയിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രചാരകന്‍ എന്ന നിലയില്‍ വന്‍ വോട്ടുബാങ്ക് തന്നെ സിദ്ദു പഞ്ചാബില്‍ സ്വന്തമാക്കിയിട്ടുണ്ട്.

2

സിദ്ദുവിന് ഏറ്റവും മികച്ചൊരു റോള്‍ കൊടുക്കാനായിരുന്നു പാനലിന്റെ ശുപാര്‍ശ. രാഹുല്‍ ഒരു നേതാവിന്റെ സമ്മര്‍ദത്തിന് ആദ്യമായി വഴങ്ങി. അമരീന്ദര്‍ സിംഗിനെ മെല്ലെ ഒതുക്കി പകരം സിദ്ദുവിനെ മന്ത്രിസഭയില്‍ നിയമിക്കണമെന്നായിരുന്നു നിര്‍ദേശം. സംസ്ഥാന കമ്മിറ്റിയില്‍ മാറ്റം വേണമെന്നും, പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും പാലിക്കണെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഇത് രാഹുല് ഗൗരവത്തോടെ കണ്ടു.

3

അഹമ്മദ് പട്ടേലിന് പകരം കോണ്‍ഗ്രസില്‍ ക്രൈസിസ് മാനേജരായി പ്രിയങ്ക ചാര്‍ജ് എടുത്തിരിക്കുകയാണ്. എന്നാല്‍ പ്രിയങ്കയെ കാത്ത് ദേശീയ ദൗത്യമാണ് ഇരിക്കുന്നത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പോടെ പ്രിയങ്ക സജീവമായി ദേശീയ തലത്തിലുണ്ടാവും. രാഹുലിന്റെ ക്യാമ്പയിന് ചുക്കാന്‍ പിടിക്കുന്നത് മാത്രമായിരിക്കില്ല, പുതിയ നിര്‍ദേശങ്ങള്‍ വരെ പ്രിയങ്കയാണ് പ്രഖ്യാപിക്കുക. സിദ്ദുവിന് പുതിയ പദവി ഉറപ്പാക്കിയതും പ്രിയങ്കയുടെ ഈ പുതിയ റോളാണ്.

4

അസമില്‍ നിന്ന് ബിജെപിയുടെ മോഡലാണ് ഇതിനായി പ്രിയങ്ക കടമെടുത്തത്. ജനപ്രിയനായിട്ടും അവിടെ സര്‍ബാനന്ദ സോനോവാളിനെ മാറ്റി. പകരം ഹിമന്ത ശര്‍മയെ കൊണ്ടുവന്നു. അതുപോലെ അമരീന്ദറിന് തുല്യമായി സിദ്ദുവിനെ വളര്‍ത്തുകയാണ് പ്രിയങ്ക ചെയ്തത്. 2022ലും ക്യാപ്റ്റന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. അതായത് പ്രിയങ്കയുടെ നീക്കങ്ങള്‍ അനുസരിക്കുക അതല്ലെങ്കില്‍ അധികാരം നഷ്ടമാകുന്നത് നോക്കിയിരിക്കുക എന്ന ഫോര്‍മുലയാണ് ക്യാപ്റ്റന് മുന്നിലുണ്ടായിരുന്നത്. അത് അമരീന്ദര്‍ തന്നെ തിരഞ്ഞെടുത്തു.

5

തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കുറയുന്നത് കൊണ്ട് ഹൈക്കമാന്‍ഡിന്റെ സ്വാധീനം കുറയു്ന്നു എന്ന് രാഹുലും പ്രിയങ്കയും തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് അത്യാവശ്യമാണ്. അതുകൊണ്ട് പുതിയ രൂപത്തിലേക്ക് ഹൈക്കമാന്‍ഡ് മാറുകയാണ്. ഒരു സംസ്ഥാനത്ത് രണ്ട് നേതാക്കളെ ഒരേ രീതിയില്‍ വളര്‍ത്തുന്ന രീതിയാണിത്. ഇവര്‍ക്ക് അധികാരം പങ്കിടുന്നത് മാത്രം ഇനി ഹൈക്കമാന്‍ഡ് ചിന്തിക്കും. പ്രിയങ്കയുടെ ടീമില്‍ നിന്നുള്ളവര്‍ ഇനി രാഹുലിന്റെ ടീമിന് പ്രാക്ടിക്കല്‍ ക്ലാസുകളും നല്‍കും.

6

ഹരീഷ് റാവത്തിനെ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിലെ അടുത്ത നീക്കം. ഇതും തീരുമാനിച്ച് കഴിഞ്ഞു. കാരണം സംസ്ഥാനത്ത് നടത്തിയ ഇന്റേണല്‍ സര്‍വേയില്‍ റാവത്ത് വളരെ മുന്നിലാണ്. പ്രവര്‍ത്തകര്‍ക്കും അദ്ദേഹമാണ് സ്വീകാര്യന്‍. ഇവിടെ രണ്ട് പേരെ നോമിനേറ്റ് ചെയ്യില്ല. ബാക്കിയുള്ളവര്‍ക്ക് മന്ത്രിപദവികളാവും നല്‍കുക. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കൂടുതല്‍ ഫോക്ക്‌സ ചെയ്യാന്‍ പ്രിയങ്ക രാഹുലിനെ ഉപദേശിച്ചിട്ടുണ്ട്. ഭരണം സുതാര്യമാകണമെന്നും രാഹുലിനോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam
    7

    സച്ചിനെ സിദ്ദുവിനെ പോലെ തന്നെ വലിയൊരു റോള്‍ നല്‍കാനാണ് പ്രിയങ്ക താല്‍പര്യപ്പെടുന്നത്. അശോക് ഗെലോട്ടിനെ ഒന്ന് താഴ്ത്തി നിര്‍ത്താതെ രക്ഷയില്ലെന്നാണ് പ്രിയങ്ക രാഹുലിനെ അറിയിച്ചിരിക്കുന്നത്. 2023ല്‍ രാജസ്ഥാനില്‍ അധികാരം പിടിക്കണമെങ്കില്‍ ഇവര്‍ തമ്മില്‍ അധികാരം ബാലന്‍സ് ചെയ്യണം. സച്ചിനും സ്വന്തമായി വോട്ടുബാങ്കുള്ള നേതാവാണ്. ഗെലോട്ട് രാഷ്ട്രീയ തന്ത്രമുള്ള നേതാവായത് കൊണ്ട് പ്രിയങ്ക ഇത് വളരെ സൂക്ഷിച്ചേ ഡീല്‍ ചെയ്യൂ. സച്ചിന് 2024ല്‍ വലിയൊരു റോളും പ്രിയങ്ക മുന്നില്‍ കാണുന്നുണ്ട്. കോണ്‍ഗ്രസിന്റെ മിഷന്‍ 2024 ഇതോടെ പ്രിയങ്ക ഏറ്റെടുത്തെന്ന് വ്യക്തമാണ്.

    റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+