ഹണി സിംഗും ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു; ജീവനാംശം നല്‍കിയത് ഒരു കോടി രൂപ!
മുംബൈ: പ്രശസ്ത പഞ്ചാബി ഗായകന്‍ യോ യോ ഹണി സിംഗും ശാലിനി തല്‍വാറും ഔദ്യോഗികമായി വിവാഹമോചിതരായി. വിവാഹമോചനത്തിനായി ഹണി സിംഗ് ഒരു കോടി രൂപ ജീവനാംശം നല്‍കിയിട്ടുണ്ട്. 2021 ല്‍ ഹണി സിംഗിനെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി ശാലിനി തല്‍വാര്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സാകേത് കോടതിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ജീവനാംശം സംബന്ധിച്ച് വേണ്ടി ഹണി സിംഗും ശാലിനി തല്‍വാറും ഒത്തുതീര്‍പ്പിലെത്തി. ജഡ്ജി വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ ഹണി സിംഗ് ശാലിനി തല്‍വാറിന് ജീവനാംശമായി ഒരു കോടി രൂപയുടെ ചെക്ക് നല്‍കി.

ഹണി സിംഗും ശാലിനി തല്‍വാറും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളെ തുടര്‍ന്നാണ് കോടതിയില്‍ കേസ് ഒത്തുതീര്‍പ്പായത്. കേസിന്റെ അടുത്ത വാദം 2023 മാര്‍ച്ച് 20 ന് നടക്കും. അതില്‍ അടുത്ത വാദം കേള്‍ക്കും. അതേസമയം തനിക്കെതിരായ ഗാര്‍ഹിക പീഡനക്കേസിനെ കുറിച്ച് നേരത്തെ ഹണി സിംഗ് സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന നടത്തിയിരുന്നു.

എല്ലാ ആരോപണങ്ങളും നിരസിച്ച അദ്ദേഹം ആരോപണങ്ങളെ തെറ്റും ദുരുദ്ദേശ്യപരവും എന്ന് വിശേഷിപ്പിച്ചു. എനിക്കെതിരെ മുന്‍പും പല ആരോപണങ്ങളും വന്നപ്പോഴും ഞാന്‍ പ്രതികരിച്ചിട്ടില്ല. എന്നാലും, ഈ സമയം മൗനം പാലിക്കുന്നതില്‍ ഞാന്‍ ഒരു ഗുണവും കാണുന്നില്ല. കാരണം ചില ആരോപണങ്ങള്‍ എന്റെ കുടുംബത്തിന് നേരെയാണ്.

വളരെ പ്രയാസകരമായ ചില സമയങ്ങളില്‍ എനിക്ക് ഒപ്പം നിന്നതും എന്റെ ലോകത്തെ ഉള്‍ക്കൊള്ളുന്നതുമായ എന്റെ വൃദ്ധരായ മാതാപിതാക്കളെയും അനുജത്തിയെയും കുറിച്ചുള്ള ആരോപണങ്ങള്‍ അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നായിരുന്നു ഹണി സിംഗ് പറഞ്ഞത്.
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

ഹണി സിംഗിനെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം, വഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ശാലിനി തല്‍വാര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം ഹണി സിംഗ് നിഷേധിച്ചിരുന്നു. ഞാന്‍ 15 വര്‍ഷത്തിലേറെയായി ഇന്‍ഡസ്ട്രിയിലുണ്ട്. രാജ്യത്തുടനീളമുള്ള വിവിധ കലാകാരന്മാര്‍ക്കും സംഗീതജ്ഞര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

ഒരു ദശാബ്ദത്തിലേറെയായി എന്റെ അവിഭാജ്യ ഘടകമായ ഷൂട്ടുകള്‍, ഇവന്റുകള്‍, മീറ്റിംഗുകള്‍ എന്നിവയില്‍ എപ്പോഴും എന്നെ അനുഗമിക്കുന്ന എന്റെ ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. എല്ലാ ആരോപണങ്ങളും ഞാന്‍ ശക്തമായി നിരാകരിക്കുന്നു, എന്നാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല, കാരണം വിഷയം കോടതിയുടെ മുമ്പാകെയാണ് എന്നും ഹണി സിംഗ് പറഞ്ഞിരുന്നു.












Click it and Unblock the Notifications