Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത വിപ്ലവ നേതാവ് ആര്? ബിജെപിക്ക് ചോദ്യപ്പേപ്പറിൽ മറുപടി നൽകി മമത

കൊല്‍ക്കത്ത: സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ പോര്. ജയിലില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പ് എഴുതിക്കൊടുത്ത വിപ്ലവ നേതാവ് ആരായിരുന്നു എന്നതാണ് ബംഗാള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യപ്പേപ്പറിലെ വിവാദ ചോദ്യം. നാല് ഓപ്ഷനുകളാണ് ഉത്തരത്തിനായി നല്‍കിയിരിക്കുന്നത്. വിഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്‌ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവയാണത്. ഇതില്‍ ശരിയുത്തരം വിഡി സവര്‍ക്കര്‍ ആണ്.

ബിജെപിയുടേയും ആര്‍എസ്എസിന്റെയും താത്വിക ആചാര്യന്മാരില്‍ പ്രമുഖനാണ് വിഡി സവര്‍ക്കര്‍. മാത്രമല്ല ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചും ടൂള്‍ കിറ്റ് വിവാദത്തെ കുറിച്ചും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ചോദ്യങ്ങളുണ്ട്. ഈ രണ്ട് വിഷയങ്ങളും അന്താരാഷ്ട്ര തലത്തില്‍ വരെ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതാണ്. നേരത്തെ യു പി എസ് സി പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളെ കുറിച്ചും കാര്‍ഷിക നിയമങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ബിജെപി സര്‍ക്കാര്‍ നല്‍കുന്ന ചോദ്യങ്ങളാണ് ഇതെന്നാണ് മമത ബാനര്‍ജി അന്ന് കുറ്റപ്പെടുത്തിയത്.

അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ

mamata

നിഷ്പക്ഷത പുലര്‍ത്തേണ്ട യു പി എസ് സി ഇപ്പോള്‍ ബിജെപി നല്‍കുന്ന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തുന്നതെന്ന് മമത ബാനര്‍ജി ആരോപിച്ചു. കര്‍ഷക സമരത്തെ കുറിച്ചുളള ചോദ്യവും രാഷ്ട്രീയ പ്രേരിതമായിരുന്നു. യു പി എസ് സി പോലുളള സ്ഥാപനങ്ങളേയും ബിജെപി നശിപ്പിക്കുകയാണ് എന്നും മമത ബാനര്‍ജി ആരോപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകള്‍ ഒരു സമയത്ത് നടത്തണം, കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാണ് എന്നീ രണ്ട് വിഷയങ്ങളെ എതിര്‍ത്തും അനുകൂലിച്ചും എഴുതാന്‍ ആവശ്യപ്പെടുന്നതായിരുന്നു ചോദ്യങ്ങള്‍.

യു പി എസ് സി ചോദ്യപ്പേപ്പറിനുളള കുറിക്ക് കൊള്ളുന്ന മറുപടിയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങളിലൂടെ മമത ബാനര്‍ജി ബിജെപിക്ക് നല്‍കിയിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ചോദ്യപ്പേപ്പറിൽ രാഷ്ട്രീയ ഇടപെടലില്ലെന്നാണ് മമത ബാനർജിയുടെ പ്രതികരണം. ഈ ചോദ്യപ്പേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആന്തമാന്‍ ജയിലില്‍ കഴിയുമ്പോഴാണ് വിഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പ് എഴുതി നല്‍കിയത്. ആറോളം തവണയാണ് ജയില്‍ മോചിതനാകുന്നതിന് വേണ്ടി സവര്‍ക്കര്‍ മാപ്പ് എഴുതി നല്‍കിയിരുന്നത്. സവര്‍ക്കറെ തീപ്പൊരു നേതാവ് ആയും ധീരനായ സ്വാതന്ത്ര്യ സമര സേനാനി ആയും ഉയര്‍ത്തിക്കാട്ടാന്‍ പരിശ്രമിക്കുന്ന ബിജെപിക്കും ആര്‍എസ്എസിനും എന്നും സവര്‍ക്കറുടെ ഈ മാപ്പ് അപേക്ഷ അതിനുളള വിലങ്ങ് തടിയായിരുന്നു.

നാടൻ വേണോ മോഡേൺ വേണോ, രഞ്ജിനി ഹരിദാസിന് ഏതും പെർഫെക്ട് ഓകെ, ക്യൂട്ട് ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+