പിടിതരാതെ റായ്ബറേലി, എങ്ങോട്ട് വേണമെങ്കിലും ചായാം, പ്രിയങ്കയ്ക്കും അദിതിക്കും പരീക്ഷണം

ദില്ലി: ഉത്തര്‍പ്രദേശില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതിനേക്കാളും പൊരിഞ്ഞ പോരാട്ടം നടക്കുന്നത് റായ്ബറേലിയിലാണ്. പ്രവചനത്തേക്കാള്‍ അപ്പുറമാണ് ഇവിടത്തെ കാര്യം. തിരഞ്ഞെടുപ്പ് ഫലം എങ്ങോട്ട് വേണമെങ്കിലും തിരിയാമെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍, മറ്റ് ചിലര്‍ സമാജ് വാദി പാര്‍ട്ടിക്ക് പിന്നാലെയാണ്.

ഇതിനിടയില്‍ ഏറ്റവും പ്രതീക്ഷയുള്ളത് ബിജെപിക്കാണ്. നിലവിലെ എംഎല്‍എ അദിതി സിംഗ് ഇവിടെ ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. അദിതിയാണ് മണ്ഡലത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന് ബിജെപി കരുതുന്നു. പക്ഷേ അവര്‍ക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല.

1

റായ്ബറേലിയിലെ ഹര്‍ചാന്ദ്പൂരിലെ എഴുപതുകാരനായ ശാന്ത് റാമിന് പറയാനുള്ളത് പലതരം കാര്യങ്ങളാണ്. സോണിയാ ഗാന്ധിയുടെ മണ്ഡലമാണിതെന്ന് അദ്ദേഹം അഭിമാനപൂര്‍വം പറയും. കഴിഞ്ഞ 40 കൊല്ലമായി താന്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇനിയുള്ള കാലവും അതങ്ങനെ തന്നെയായിരിക്കുമെന്ന് ശാന്ത് റാം പറയുന്നു. അതേസമയം ശാന്തറാമിന്റെ അവസ്ഥയല്ല മണ്ഡലത്തില്‍ എല്ലാവര്‍ക്കും. അദ്ദേഹത്തിന്റെ കുടുംബത്തിലെ പല യുവാക്കളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ താല്‍പര്യമില്ലാത്തവരാണ്. ഞാന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്യുന്നത്. ആര് മത്സരിക്കും എന്നത് വിഷയമല്ല. ഗാന്ധി കുടുംബം ഈ മേഖലയ്ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചതാണ് അവരെന്നും ശാന്തറാം പററഞ്ഞു.

2

റായ്ബറേലിയില്‍ സോണിയയെയും കോണ്‍ഗ്രസിനെയും പിന്തുണയ്ക്കുന്നവരില്‍ അധികം പ്രായമുള്ളവരാണ്. അവര്‍ക്ക് പഴയ കോണ്‍ഗ്രസിന്റെ സ്വാധീനം ഇപ്പോഴുമുണ്ട്. ശാന്തറാം പറഞ്ഞതിനോട് പല മുതിര്‍ന്നവരും യോജിക്കുന്നുണ്ട്. എന്നാല്‍ യുവാക്കള്‍ പലപ്പോഴും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിഞ്ഞ് നില്‍ക്കുകയാണ്. അവര്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ മടിയുമില്ല. അതേസമയം 2019ല്‍ കോണ്‍ഗ്രസ് വിജയിച്ച ഏക മണ്ഡലവും റായ്ബറേലിയാണ്. കോട്ടയായി കണ്ടിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുകയും ചെയ്തു. അതേസമയം പഴയ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുമോ എന്നതാണ് ചോദ്യം. അതോടൊപ്പം കൂറുമാറി മറ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നവരെയും കോണ്‍ഗ്രസിന് നേരിടേണ്ടതുണ്ട്.

3

കോണ്‍ഗ്രസിന് ഇവിടെ സ്വന്തമായി വോട്ടുബാങ്കുണ്ട്. എസ്പിക്കും ബിഎസ്പിക്കുമുണ്ട്. എന്നാല്‍ ബിജെപി അത്ര ഫേവറിറ്റുകളല്ല. എസ്പിയുമായി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. റായ്ബറേലി സദറിലാണ് അദിതി മത്സരിക്കുന്നത്. ഇവിടെ ത്രികോണ പോരാട്ടമാണ്. എന്നാല്‍ മറ്റിടങ്ങളില്‍ ഏറിയും കുറഞ്ഞും കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്നുണ്ട്. സദറില്‍ അദിതിക്ക് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. അദിതി പിതാവിന്റെ പേരിലാണ് വോട്ട് തേടുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ ഇതില്‍ തൃപ്തരല്ല. സമാജ് വാദി പാര്‍ട്ടിയാണ് ഇപ്പോള്‍ ശക്തമായി മുന്നിലുള്ളത്. രാംപ്രതാപ് യാദവിനെയാണ് ഇവിടെ എസ്പി മത്സരിപ്പിക്കുന്നത്. ലോക്കല്‍ ഹീറോയാണ് അദ്ദേഹം.

4

2017ല്‍ റായ്ബറേലി ജില്ലയിലെ ആറ് സീറ്റുകളില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. അതിലൊന്നാണ് റായ്ബറേലി സദര്‍. ഇതാണ് അദിതി വിജയിച്ചത്. ഹര്‍ചന്ദ്പൂരില്‍ നിന്ന് രാകേഷ് പ്രതാപ് സിംഗും വിജയിച്ചു. ഈ രണ്ട് സീറ്റിലും പിന്നീട് നടന്നത് വലിയ ട്വിസ്റ്റാണ്. രണ്ട് നേതാക്കളും ബിജെപിയിലേക്ക് കൂറുമാറി. ഇവര്‍ ഇത്തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. ഇത്തവണ പല സീനിയര്‍ നേതാക്കളും മത്സരിക്കാന്‍ മടി കാണിക്കുന്നതാണ് കണ്ടത്. കൊഴിഞ്ഞുപോക്ക് അടക്കം റായ്ബറേലിയില്‍ കണ്ടിരുന്നു. കോണ്‍ഗ്രസ് ഇത്തവണ പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് ധരിച്ച് പല നേതാക്കളും കളത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

5

പ്രിയങ്ക ഗാന്ധിയോടുള്ള പ്രതിഷേധവും ഇതിന് പിന്നിലുണ്ട്. കോണ്‍ഗ്രസില്‍ ചിലര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്നിരുന്നു. അതില്‍ പലര്‍ക്കുമാണ് ടിക്കറ്റ് നല്‍കിയത്. കോണ്‍ഗ്രസ് സുരേന്ദ്ര വിക്രം സിംഗിനെ ഹര്‍ചന്ദ്പൂരില്‍ നിന്ന് മത്സരിപ്പിക്കുന്നുണ്ട്. ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് വരെ എസ്പിക്കൊപ്പമായിരുന്നു. സുധാ ദ്വിവേദിയെ സരേനിയില്‍ നിന്നും മത്സരിപ്പിക്കുന്നുണ്ട്. സുധ നേരത്തെ ബിജെപിക്കൊപ്പമായിരുന്നു. സരേനിയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് സുധ ആവശ്യപ്പെട്ടിരുന്നെങ്കിലും, ബിജെപി നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന് ഗ്രൗണ്ട് റിയാലിറ്റിയെ പറ്റി ഒന്നുമറിയില്ലെന്നാണ് മണ്ഡലത്തിലെ വലിയൊരു വിഭാഗം പറയുന്നത്. പഴയ നേതാക്കളെ ഉപയോഗിച്ച് മണ്ഡലത്തില്‍ ജയിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

6

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോണിയാ ഗാന്ധി റായ്ബറേലി സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രധാന കാരണം. പകരം പ്രിയങ്കയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. ബിജെപി നേതാക്കള്‍ റായ്ബറേലിയില്‍ വളരെ ആക്ടീവാണെന്ന് മനീഷ് ത്രിപാഠി പറയുന്നു. ഇവിടെയുള്ള വോട്ടറാണ് ത്രിപാഠി. 2014 മുതല്‍ നേതാക്കള്‍ കൊഴിഞ്ഞുപോവുകയാണ്. ബിജെപിയിലേക്കാണ് എല്ലാവരുടെയും പോക്കെന്ന് ത്രിപാഠി വ്യക്തമാക്കി. റായ്ബറേലിയില്‍ നല്ല പ്രാദേശിക നേതാക്കളെ എസ്പിയും ബിഎഎസ്പിയും വളര്‍ത്തി കൊണ്ടുവന്നിട്ടുണ്ട്. സ്വാമി പ്രസാദ് മൗര്യയുടെ മകന്‍ ഈ മണ്ഡലത്തില്‍ നിന്ന് മുമ്പ് ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. പക്ഷേ എസ്പിയോടാണ് തോറ്റത്.

7

രാംപ്രതാപ് യാദവിനെ വീഴ്ത്തുക അദിതിക്ക് വലിയ കടമ്പയാണ്. ശരിക്കും വിയര്‍ക്കേണ്ടി വരുമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. അതിലുപരി അദിതിക്ക് ലഭിച്ചിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ കിട്ടുന്ന കാര്യവും സംശയത്തിലാണ്. രാംപ്രതാപ് മാത്രമല്ല അദിതിക്കുള്ള വെല്ലുവിളി. കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇവിടെ രംഗത്തിറക്കിയിട്ടുണ്ട്. ഡോ മനീഷ് സിംഗ് ചൗഹാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ദിതി കോണ്‍ഗ്രസിലായിരുന്നെങ്കില്‍ മത്സരം കടുപ്പമാകുമായിരുന്നുവെന്ന് ആര്‍പി യാദവ് പറയുന്നു. എന്നാല്‍ ബിജെപിക്കൊപ്പമായതിനാല്‍ ഇവിടെ ജയിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കോണ്‍ഗ്രസിന് ഈ സീറ്റ് നഷ്ടപ്പെടുത്തുക എന്നത് ജീവന്‍ പോകുന്നതിന് തുല്യമാണ്.

8

അദിതി മുമ്പ് പ്രിയങ്കയുമായി വളരെ അടുപ്പത്തിലായിരുന്നു. എന്നാല്‍ നിലവില്‍ ഗാന്ധി കുടുംബത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അവര്‍. സദറില്‍ മാത്രമല്ല റായ്ബറേലിയിലും കോണ്‍ഗ്രസ് ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്ന് അദിതി പറയുന്നു. തന്റെ ഭര്‍ത്താവ് അങ്കദ് സിംഗിന് പോലും പ്രിയങ്ക ടിക്കറ്റ് നല്‍കിയില്ലെന്ന് അദിതി പറയുന്നു. തന്നോട് പക തീര്‍ക്കുകയാണ് പ്രിയങ്കയെന്നും അവര്‍ പറഞ്ഞു. പ്രിയങ്ക കഴിഞ്ഞ ദിവസം ഇവിടെ പ്രചാരണം നടത്തിയിരുന്നു. ബിജെപി അടക്കമുള്ളവര്‍ക്ക് ഇവിടെ വികസനം എന്നത് കാണിക്കാനാവുന്നില്ല. അവര്‍ റായ്ബറേലിയിലെ ജനങ്ങളെ അവഗണിച്ചതാണെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയില്‍ ബുധനാഴ്ച്ചയാണ് വോട്ടിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+