പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവും, പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി, വീണ്ടും സര്‍പ്രൈസ്
ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സര്‍പ്രൈസായിട്ടാണ് രാഹുല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടിലൊരാള്‍ക്കേ മുഖ്യമന്ത്രിയാവാനാവൂ എന്ന സൂചനയാണ് രാഹുല്‍ നല്‍കി. ചരണ്‍ജിത്ത് സിംഗ് ചന്നി, നവജ്യോത് സിംഗ് സിദ്ദു എന്നിവര്‍ തമ്മിലാണ് മത്സരം. ഇതില്‍ ഗാന്ധി കുടുംബം സിദ്ദുവിനൊപ്പമാണ്. എന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അതോടെ ദളിത് വിഭാഗം ഇടയും. അത് പഞ്ചാബില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും അടക്കം കോണ്‍ഗ്രസിന് ദോഷം ചെയ്യും. അതുകൊണ്ട് ചന്നിക്ക് തന്നെയാണ് മുന്‍തൂക്കം. പക്ഷേ അപ്പോഴും സിദ്ദുവിനൊപ്പമുള്ളവര്‍ കാലുവാരാന്‍ സാധ്യത കൂടുതലാണ്.

രണ്ട് പേര്‍ക്ക് പാര്‍ട്ടിയെ നയിക്കുക ദുഷ്‌കരമായിരിക്കും. ഒരാള്‍ക്കേ അതിന് സാധിക്കൂ. അതുകൊണ്ട് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ തീരുമാനിക്കും. ഉടനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണിത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ചാണ് ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവരോടും അഭിപ്രായം തേടും. അവര്‍ തീരുമാനിക്കും ആരായിരിക്കണം അവരെ നയിക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുലിന്റെ റാലിയില്‍ ചന്നിയും സിദ്ദുവും പങ്കെടുത്തതും കോണ്‍ഗ്രസിന് വലിയ നേട്ടമാണ്.
പാര്‍ട്ടി ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റേ നേതാവ് അതിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. രണ്ട് പേര്‍ക്കും കോണ്‍ഗ്രസ് ആശയങ്ങള്‍ മനസ്സിലുണ്ടാവും. പഞ്ചാബിന് ഇപ്പോള്‍ ആവശ്യം സാഹോര്യവും സമാധാനവുമാണ്. നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തരുടെ രക്തം ചിന്തിയിട്ടുണ്ട് സംസ്ഥാനത്ത്. എന്നാല്‍ അത്തരമൊരു സാഹചര്യം ഇനിയുണ്ടാവാന്‍ ഒരിക്കലും കോണ്‍ഗ്രസ് അനുവദിക്കില്ല. എല്ലാവരെയും ഒപ്പം കൂട്ടാന്‍ ഞങ്ങള്‍ക്കറിയാം. നിങ്ങളില്‍ നിന്നും മന്‍മോഹന്‍ സിംഗില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി നിലപാട് എന്തായാലും അംഗീകരിക്കുമെന്നാണ് ചന്നിയും സിദ്ദുവും പറഞ്ഞിരിക്കുന്നത്.
അതേസമയം എഎപി ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് കൊണ്ടാണ് കോണ്‍ഗ്രസും ആ വഴി നീങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എഎപിക്ക് അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും, കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിലൂടെ അത് മാറ്റിയെടുക്കാമെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. ചന്നിയും സിദ്ദുവും വിരോധം മറന്ന് പരസ്പരം ആലിംഗനം ചെയ്തതും കോണ്‍ഗ്രസിന് നേട്ടമാണ്. രാഹുല്‍ ഗാന്ധി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു വ്യക്തമാക്കി. തനിക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കുറച്ച് കൂടി അധികാരം നല്‍കണമെന്നും സിദ്ദു ആവശ്യപ്പെട്ടു.












Click it and Unblock the Notifications