Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യങ്ങള്‍ മാത്രമാണ് ഉന്നയിച്ചത്; പാര്‍ലമെന്റ് പാനലിന് മുന്നില്‍ വിശദീകരിച്ച് രാഹുല്‍

rahul gandhi

ദില്ലി: ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചുള്ള ലണ്ടനിലെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി രാഹുല്‍ ഗാന്ധി. താന്‍ രാജ്യത്തെ വിലകുറച്ച് കാണിച്ചിട്ടില്ല. ചില ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും വിദേശ രാജ്യത്തോട് ഈ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയുടെ ജി20 പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിളിച്ച് ചേര്‍ത്ത കണ്‍സല്‍ട്ടേറ്റീവ് യോഗത്തിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യത്തെ കുറിച്ചാണ്. ഇതൊരു ആഭ്യന്തര വിഷയമാണെന്നും, അവര്‍ തന്നെ പരിഹരിക്കുമെന്നുമാണ് പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കി.

ബിജെപി പറഞ്ഞത് പോലെയുള്ള രീതിയില്‍ താനൊരിക്കലും ഒന്നും പറഞ്ഞിട്ടില്ല. അവര്‍ എന്നെ രാജ്യവിരുദ്ധനെന്നാണ് വിശേഷിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ജി20 പ്രസിഡന്‍സിയില്‍ യോഗം ചേര്‍ന്നതായി വിദേശകാര്യ മന്ത്രി ജയശങ്കര്‍ സ്ഥിരീകരിച്ചു. അതേസമയം സെഷന്റെ തുടക്കത്തില്‍ അദ്ദേഹം സംസാരിച്ചില്ല.

rahul

പിന്നീട് വിവിധ വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചപ്പോള്‍, അതിനെ ബിജെപി എംപിമാര്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ഈ വിഷയം സംസാരിക്കാന്‍ പറ്റിയ പ്ലാറ്റ്‌ഫോമല്ല ഇതെന്ന് അവര്‍ പറഞ്ഞു. ഇത് രാഹുലും ബിജെപി എംപിമാരും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

വിദേശകാര്യ മന്ത്രി ജയശങ്കര്‍ തന്നെ രാഹുലിന്റെ സംസാരത്തെ തടസ്സപ്പെടുത്തി. ഈ വിഷയത്തില്‍ മാത്രം അദ്ദേഹം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജി20യിലെ അധ്യക്ഷ പദവിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് ബിജെപി എംപിമാര്‍ ആരോപിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ അടിയായിരുന്നു അടിയന്തരാവസ്ഥയെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!

ചില എംപിമാര്‍ വിഷയത്തിന് പുറത്തുള്ള കാര്യങ്ങള്‍ സംസാരിച്ചു. അവര്‍ക്ക് ഞാന്‍ മറുപടി നല്‍കുമെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല, ഈ യോഗത്തിന്റെ പ്രധാന വിഷയത്തെ കുറിച്ചും സംസാരിക്കണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു.

രാഹുലിന് പറയാനുള്ള കാര്യങ്ങളെല്ലാം പാര്‍ലമെന്റില്‍ സംസാരിക്കാമെന്നും ജയശങ്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ എംപി ശത്രുഘ്‌നന്‍ സിന്‍ഹ, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, ബിജെപി എംപി നരസിംഹ റാു, രാജ്ദീപ് റോയ്, മഹേഷ് ജെത്മലാനി, അനില്‍ ഫിറോജിയ എന്നിവരും യോഗത്തിനുണ്ടായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+