രാഹുലിന് നല്ല മനസ്സ്, കോണ്‍ഗ്രസിലുള്ളവര്‍ നശിപ്പിക്കുന്നു; അപ്രതീക്ഷിത പരാമര്‍ശവുമായി ബിജെപി എംപി
ബെംഗളൂരു: രാഹുല്‍ ഗാന്ധിക്ക് നല്ല മനസ്സാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക എംപിയുമായ ലഹര്‍ സിംഗ് ഷിരോയ. പക്ഷേ രാഹുലിനെ ദുര്‍ബലമാക്കാനും, നശിപ്പിക്കാനും കോണ്‍ഗ്രസില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് വലിയൊരു ഗൂഢാലോചനയാണ്. രാഹുലിനെ ബലിയാടാക്കാനാണ് അവരുടെ ശ്രമമെന്നും ഷിരോയ കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ ഉപദേശകര്‍ തന്നെയാണ് ഇതിന് പിന്നില്‍ ഉള്ളത്. രാഹുലിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഷിരോയ പറഞ്ഞു. അതേസമയം ബിജെപിയില്‍ നിന്നുള്ള പരാമര്‍ശം അമ്പരപ്പിക്കുന്നതാണ്.രാഹുല്‍ ഗാന്ധിക്ക് കാര്യങ്ങള്‍ ഉപദേശിച്ച് കൊടുക്കുന്നത് ആരാണെന്ന് കാര്യത്തില്‍ എനിക്ക് അത്ഭുതം തോന്നുന്നു.

രാഹുല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ അവര്‍ പറഞ്ഞ് കൊടുക്കുന്ന കാര്യം അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരില്‍ നിന്ന് മനസ്സിലാവുന്നത് വളരെ നല്ല മനസ്സുള്ളയാളാണ് അദ്ദേഹമെന്നാണ്. എന്നാല്‍ രാഹുലിന്റെ ഉപദേശകര്‍ അദ്ദേഹത്തെ വഴിതെറ്റിക്കുകയാണെന്നും സിരോയ പറഞ്ഞു. അതേസമയം രാഹുലിനെതിരെ ബിജെപി വളരെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന വാദങ്ങളെ സിരോയ തള്ളിക്കളഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ ഞങ്ങളെ വളരെ കടുത്ത രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യുന്നുവെന്ന ആരോപണമുണ്ട്. എന്നാല്‍ അങ്ങനെ ഒന്നുമില്ല. അദ്ദേഹം എംപിയാകുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹം തിരിച്ചുവരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ തന്നെ കാര്യമെടുക്കാം, അവരെ അലഹബാദ് ഹൈക്കോടതി അയോഗ്യയാക്കിയപ്പോള്‍, അതിനെ എതിര്‍ത്ത് അപ്പീല്‍ സമര്‍പ്പിക്കുകയാണ് ഇന്ദിര ചെയ്തത്.
കോടതി അവരുടെ അയോഗ്യത സ്‌റ്റേ ചെയ്യുകയായിരുന്നു. അവര്‍ സുപ്രീം കോടതിയിലേക്ക് പോവുകയാണ് ചെയ്ത്. അവിടെ എന്ത് നടന്നുവെന്നത് മറ്റൊരു കാര്യമാണെന്നും സിരോയ പറയുന്നു. ഈ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ദിര എംപിയായി നിലനിന്നു എന്നതാണ് വസ്തുതയെന്നും ബിജെപി എംപി പറയുന്നു. ഇന്ന് രാഹുല്‍ ഗാന്ധി പറയുന്നത് അദ്ദേഹത്തിന് വീടില്ലെന്നാണ്. ബംഗ്ലാവില്‍ നിന്ന് ഒഴിഞ്ഞുപോകുമെന്നും പറയുന്നു.

എന്തിനാണ് ഇതെല്ലാം അദ്ദേഹം പറയുന്നത്. 1977ല്‍ ഇന്ദിര തോറ്റപ്പോള്‍, അവര്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയോട് താമസ സൗകര്യത്തിന് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം ഉടനെ തന്നെ ഔദ്യോഗിക വസതി ഇന്ദിരയ്ക്ക് അനുവദിച്ചിരുന്നുവെന്നും സിരോയ പറഞ്ഞു. മുന്‍ എംപിയെന്ന നിലയില്‍ രാഹുല്‍ മറ്റ് വഴികള്‍ പരിശോധിക്കണമായിരുന്നു. രാഹുല്‍ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ കൂടുതല്‍ സമയം ചോദിക്കണമായിരുന്നു. തന്റെ അയോഗ്യതയെ പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നോക്കണമായിരുന്നു.
അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ സുപ്രീം കോടതിയില്‍ പോയി അയോഗ്യത പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍ രാഹുലിനെ ബലിയാടാക്കി കാണിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് ജി23യുടെ പ്രശ്‌നമുണ്ട്. അവരുടെ പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ടു. അവരുടെ ഉപദേഷ്ടാക്കള്‍ എന്താണ് ചെയ്യുന്നത്. എത്ര താഴ്ച്ചയിലേക്കാണ് അവര്‍ക്ക് പാര്‍ട്ടിയെ വീഴ്‌ത്തേണ്ടതെന്നും സിരോയ ചോദിച്ചു.
ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍












Click it and Unblock the Notifications