Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ വിരുന്നിനെത്തിയത് പതിനഞ്ചോളം പാര്‍ട്ടികള്‍, സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വിളിച്ച വിരുന്നിലേക്കാണ് ഇവര്‍ എത്തിയത്. 15 പാര്‍ട്ടികള്‍ ഒരുമിച്ചാണ് രാഹുലിന്റെ യോഗത്തിലേക്ക് എത്തിയത്. എന്നാല്‍ ആദ്മി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല. മോക് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു രാഹുല്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തത്. പാര്‍ലമെന്റ് പരിസരങ്ങളില്‍ തന്നെ മോക് പാര്‍ലമെന്റും നടത്തണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിന്റെ യോഗത്തില്‍ നിന്ന് വിട്ടുന്നത് അദ്ദേഹത്തിന് വലിയ തിരിച്ചടി കൂടിയാണ്. പക്ഷേ ഇത്രയും പാര്‍ട്ടികള്‍ ഒന്നിച്ചത് രാഹുലിനോടുള്ള എതിര്‍പ്പ് പ്രതിപക്ഷ കക്ഷികള്‍ക്ക് മാറുന്നുവെന്നാണ് സൂചന നല്‍കുന്നത്.

1

സുമിത്രയുടെ ശത്രു വേദിക ഇത്രയും സുന്ദരിയായിരുന്നോ? താരത്തിന്റെ ചിത്രം വൈറൽ

തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി, ആര്‍ജെഡി എന്നിവര്‍ എഎപി രാഹുലിന്റെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ സംശയത്തോടെയാണ് കാണുന്നത്. തൃണമൂല്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യോഗത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.എന്തുകൊണ്ട് യോഗത്തിന് വന്നില്ല എന്നതും സംശയമുണ്ട്. അതേസമയം പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എന്ത് പ്രതിപക്ഷ നീക്കം നടന്നാലും എഎപി പങ്കെടുക്കാറില്ല. ബിജെപിയെ ചൊടിപ്പിക്കേണ്ട എന്നാണ് എഎപി കരുതുന്നത്. പക്ഷേ ഇത്രയൊക്കെയാണെങ്കിലും എഎപിയെ ഇത്തവണ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. പക്ഷേ വിട്ടുനില്‍ക്കാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം.

അതേസമയം രാഹുലിന്റെ വിരുന്നില്‍ പങ്കെടുത്ത ശേഷം പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനമാണ് നടന്നത്. പാര്‍ലമെന്റിലേക്ക് സൈക്കിള്‍ മാര്‍ച്ച് നടത്തിയായിരുന്നു രാഹുലിന്റെ പ്രതിഷേധം. ഇന്ധന വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ ചവിട്ടിയത്. എല്ലാ പ്രതിപക്ഷ നേതാക്കളോടും ഈ പ്രതിഷേധം ഏറ്റെടുക്കാന്‍ രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു. പെഗാസസ്, കാര്‍ഷിക നിയമങ്ങള്‍, ഇന്ധന വില വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ്. നേരത്തെ ട്രാക്ടര്‍ റാലി ഓടിച്ച് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു രാഹുല്‍.

അതേസമയം എഎപി എംപി സഞ്ജയ് സിംഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ ന്യായീകരിച്ചു. രാഹുല്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതോ ഇല്ലയോ എന്നതല്ല പ്രധാനം. പാര്‍ലമെന്റില്‍ ഒരു തീരുമാനം എടുത്താല്‍ ഞങ്ങള്‍ കര്‍ഷകരെ പിന്തുണയ്ക്കും. ഫോണ്‍ ചോര്‍ത്തല്‍ വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം നമ്മള്‍ ഒന്നിക്കുന്നതിന് അനുസരിച്ച് ജനങ്ങളുടെ കൂടുതല്‍ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങി കേള്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു. നമ്മുടെ ശബ്ദം ശക്തമാക്കുന്തോറും ആര്‍എസ്എസിനും ബിജെപിക്കും അതിനെ തടയാനാവില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+