പ്രതിപക്ഷ നിരയില്‍ വന്‍ ട്വിസ്റ്റ്, രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കില്ല? പരിഗണനയിലുള്ളത് ഇവര്‍
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ ഗാന്ധി എത്തിയേക്കില്ല. കോണ്‍ഗ്രസ് അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഉത്തരവാദിത്തങ്ങളൊന്നും രാഹുല്‍ ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു പദവിയും ഏറ്റെടുക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പകരം മൂന്ന് സീനിയര്‍ നേതാക്കളെയാണ് പാര്‍ലമെന്റില്‍ ആ പദവിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കുമാരി സെല്‍ജ, ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി തുടങ്ങിയവരെയാണ് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാഹുലിന്റെ പിന്മാറ്റം തീര്‍ത്തും അപ്രതീക്ഷിതമാണ്.

അതേസമയം ഒരു ദശാബ്ദത്തിന് ശേഷമാണ് പ്രതിപക്ഷത്തിന് ലോക്സഭയില്‍ നേതാവ് ഉണ്ടാകാന്‍ പോകുന്നത്. പ്രതിപക്ഷ നേതാവിന് പകരം സഭാ നേതാവ് മാത്രമായിരുന്നു പത്ത് വര്‍ഷക്കാലം കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവരുടെ സീറ്റുകള്‍ ഏകദേശം ഇരട്ടിയുടെ അടുത്താണ് വര്‍ധിപ്പിച്ചത്.
ഇന്ത്യ സഖ്യം ആകെ നേടിയ 232 സീറ്റില്‍ 99 എണ്ണം കോണ്‍ഗ്രസിന്റേതാണ്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയും കോണ്‍ഗ്രസാണ്. അതുകൊണ്ട് പ്രതിപക്ഷ നേതാവിനെ അവര്‍ തന്നെ തീരുമാനിക്കും. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര അടക്കം നടത്തിയാണ് കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കിയത്. അതുകൊണ്ട് പ്രതിപക്ഷ നേതാവാകാന്‍ സാധ്യത കല്പ്പിച്ചിരുന്നത് രാഹുലിനായിരുന്നു.
2019ല്‍ വെറും 52 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. ഇത്തവണ രാഹുലിന്റെ നേതൃത്വമാണ് കോണ്‍ഗ്രസിനെ മെച്ചപ്പെട്ട പ്രകടനത്തിന് സഹായിച്ചത്. പാര്‍ലമെന്റില്‍ കൂടുതല്‍ ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കുന്നതിന്റെ സൂചനയാണിതെന്ന് പലരും അവകാശപ്പെട്ടിരുന്നു. നിരവധി നേതാക്കളാണ് രാഹുലില്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്. ഈ പദവി ഏറ്റെടുക്കണമെന്നായിരുന്നു പല കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യം.
ഒരുപാട് നേട്ടങ്ങള്‍ ഇതുകൊണ്ട് രാഹുലിനുണ്ടാവുമായിരുന്നു. ക്യാബിനറ്റ് റാങ്ക് രാഹുലിന് ലഭിക്കുമായിരുന്നു. ഇന്ത്യ സഖ്യത്തില്‍ കൂടുതല്‍ സഹകരണം കൊണ്ടുവരാനും, എല്ലാ കാര്യങ്ങളെയും ഏകോപിപ്പിക്കാനും രാഹുലിന് സാധിക്കുമായിരുന്നു. ഇതോടെ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനുള്ള കരുത്തും വര്ധിപ്പിക്കുമായിരുന്നു.
അതേസമയം രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നടക്കം നേരത്തെ രാജിവെച്ചതാണ്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് എന്ന പദവി അദ്ദേഹം ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയിലെ അധ്യക്ഷ സ്ഥാനം രാജിവെച്ച ശേഷം ഒരു പദവിയും അദ്ദേഹം ഏറ്റെടുത്തിട്ടില്ല. നേരത്തെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു രാഹുല്‍ റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചത്. വയനാട് മണ്ഡലം ഒഴിയാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ തീരുമാനം അറിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പകരം മത്സരിക്കാനും സാധ്യതയുണ്ട്. നിലവില്‍ യുപിയിലെ ഗാന്ധി കുടുംബത്തിന്റെ രണ്ട് കോട്ടകളും അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. പ്രിയങ്കയ്ക്ക് മത്സരിക്കുന്നതിനോട് വിയോജിപ്പുണ്ട്. ഗാന്ധി കുടുംബത്തിലെ എല്ലാവരും പാര്‍ലമെന്റില്‍ എത്തുന്നതാണ് പ്രധാന പ്രശ്നം. ഇത് ബിജെപിക്ക് വിമര്‍ശിക്കാന്‍ അവസരം നല്‍കുന്നത് പോലെയാണെന്ന് പ്രിയങ്ക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications