തെലങ്കാനക്കാര്‍ക്ക് രാഹുല്‍ ഗാന്ധി 'രാജാവ്'!!! സോണിയാ ഗാന്ധി 'അമ്മ' !!!

Subscribe to Oneindia Malayalam

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെലങ്കാനയിലേക്ക് ഓടിയെത്തുകയാണ്. സംസ്ഥാനത്ത് ഇന്നലെ റോഡ് ഷോയുമായി എത്തിയ രാഹുല്‍ ഗാന്ധിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷമാണ് രാഹുലിന്റെ വരവ്. രാഹുല്‍ രാജാവ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് തെലങ്കാനയിലെ വോട്ടര്‍മാര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്. സോണിയ ഗാന്ധിയെ തെലങ്കാനയുടെ അമ്മ എന്നു വിശേഷിപ്പിക്കുന്ന പ്ലക്കാര്‍ഡുകളുമുണ്ടായിരുന്നു.

60 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ ആണ് തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി നടത്തിയത്. തങ്ങള്‍ സ്വപ്‌നം കണ്ടതും അവര്‍ക്ക് ലഭിക്കേണ്ടതുമായ ജിവിതമല്ല തെലങ്കാനയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

 rahulgandhi-25-1487

മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു.വരള്‍ച്ച പലരെയും കര്‍ഷകരെയും ആത്മഹത്യയില്‍ കൊണ്ടെത്തിച്ചു. കര്‍ഷക ആത്മഹത്യയില്‍ തെലങ്കാന രാജ്യത്ത് രണ്ടാമതെത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി വേണ്ടതുപോലെ പരിഗണിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

English summary
Rahul Gandhi 'Prince', Sonia Gandhi named 'Mother of Telangana' by people of the state
Please Wait while comments are loading...