രാഹുലിന്റെ വാക്കുകള്‍ ഇനി കോണ്‍ഗ്രസിന്റെ നയം, 2022ല്‍ കാണാന്‍ പോകുന്നത് പ്രിയങ്ക മോഡല്‍ മാറ്റങ്ങള്‍

ദില്ലി: രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതോടെ കോണ്‍ഗ്രസില്‍ വലിയ നിരാശ ബാധിച്ചെങ്കിലും, വിചാരിച്ചത് പോലെ പ്രിയങ്ക ഗാന്ധി അത് അനുഗ്രഹമാകുന്നു. കോണ്‍ഗ്രസ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ചുമതല അനൗദ്യോഗിമായി പ്രിയങ്കയെ ഏല്‍പ്പിച്ചിരിക്കുകയാണ്. 2022ല്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്ലാനാണിത്. നേതാക്കളെല്ലാം ഇരുന്നാണ് പുതിയ പ്രചാരണം.

ഭാര്യക്ക് നട്ടെല്ലിന് സര്‍ജറി, കൈയ്യില്‍ ആകെ 750 രൂപ, നിര്‍മാതാവ് പണം തന്നില്ലെന്ന് അലി അക്ബര്‍

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തന്നെയാണ് പ്രധാന അജണ്ട. ഗുജറാത്തും ഹിമാചല്‍ പ്രദേശും വലിയ പ്രതീക്ഷയോടെ കോണ്‍സ്ര് നേതൃത്വം കാണുന്ന തിരഞ്ഞെടുപ്പാണ്. രാഹുല്‍ ഗാന്ധിയുടെ ഹിന്ദു-ഹിന്ദുത്വവാദി ക്യാമ്പയിന്‍ മുഖ്യ വിഷയമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്. രാഹുല്‍ ഇത് നിരന്തരം പറഞ്ഞത് അതിന്റെ തുടക്കമാണ്.

1

കോണ്‍ഗ്രസിന്റെ വിധി ജനറല്‍ സെക്രട്ടറിമാര്‍ ചേര്‍ന്നാണ് പുതിയ തന്ത്രം തയ്യാറാക്കിയത്. ഹിന്ദു-ഹിന്ദുത്വവാദി പ്രചാരണം നിരവധി പേര്‍ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ വലിയൊരു ഭാഗം അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് പറയുന്നു. ചൗക്കീദാര്‍ ചോര്‍ ഹെ പ്രചാരണമാണ് ഇവര്‍ ഓര്‍മിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ വനിതാ മുഖമായി പ്രിയങ്ക മാറുമെന്ന് ഉപ്പായിരിക്കുകയാണ്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കഴിയും. ഇവിടെ സ്ത്രീപക്ഷ പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടിരുന്നു. പ്രിയങ്കയാണ് ഈ പ്രചാരണത്തിന്റെ സ്ത്രീപക്ഷ മുഖം. അത് വനിതാ വോട്ടര്‍മാരെ ഇളക്കി മറിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

2

തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നത് മാത്രമല്ല ഈ പ്ലാന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ത്രീകളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയാണ്. അതിലൂടെ സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കോണ്‍ഗ്രസിനാവും. ഒരു പ്രത്യേക വനിതാ ഗ്രൂപ്പുകളെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും പ്രിയങ്ക തയ്യാറല്ല. മമതയോ മായാവതിയോ പോലെ സ്വന്തമായി ഒരു വോട്ടുബാങ്കിനെ രൂപപ്പെടുത്തിയെടുക്കാനാണ് പ്രിയങ്കയുടെ ശ്രമം. യുപിയില്‍ തോറ്റാലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലുമെല്ലാം ഈ പ്ലാന്‍ കോണ്‍ഗ്രസ് പ്രാവര്‍ത്തികമാക്കും. പ്രിയങ്കയെ പാന്‍ ഇന്ത്യന്‍ സ്ത്രീപക്ഷ മുഖമായി കാണിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്ലാനാണിത്.

3

മമത ബാനര്‍ജി ദേശീയ തലത്തിലേക്ക് ഈയൊരു വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ അതിനെ പൊളിക്കുക കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ സംഘടന ശക്തമായ സംസ്ഥാനങ്ങളില്‍ സ്ത്രീകളെ പ്രിയങ്കയുമായി കൂടുതല്‍ അടുപ്പത്തിലാക്കുക എന്ന പ്ലാനാണ് കോണ്‍ഗ്രസിനുള്ളത്. തുടര്‍ച്ചയായി സ്ത്രീകളുടെ വിഷയം അഡ്രസ് ചെയ്യാന്‍ പ്രിയങ്കയ്ക്ക് സാധിക്കുന്നുണ്ട്. ഹത്രസ് അടക്കമുള്ള വിഷയങ്ങള്‍ സ്ത്രീകളുടെ ചര്‍ച്ചാ വിഷയമാക്കി പ്രിയങ്കയെ മാറ്റിയിരുന്നു. പ്രിയങ്ക രാഷ്ട്രീയത്തില്‍ പുതുമുഖമാണ്. രാഹുലിനെ അപേക്ഷിച്ച് പ്രിയങ്ക ആക്ടീവാണ്. രാഹുലിനെ ആക്രമിക്കുന്നത് പോലെ പ്രിയങ്കയെ ആക്രമി്ക്കാന്‍ ബിജെപിക്ക് സാധിക്കാത്തതും അതുകൊണ്ടാണ്.

4

പ്രിയങ്കയ്ക്ക് സംഘടനാ തലത്തില്‍ വലിയ റോള്‍ നല്‍കണമെന്ന് ജനറല്‍ സെക്രട്ടറിമാര്‍ തന്നെയാണ് തീരുമാനിച്ചത്. അതേസമയം യുപിയില്‍ ചിലപ്പോള്‍ ഈ തന്ത്രം വിജയിച്ചെന്ന് വരില്ല. എന്നാല്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന, മറ്റ് ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങള്‍ എന്നിവയില്‍ നേട്ടമുണ്ടാക്കാന്‍ ഇതിന് സാധിച്ചേക്കും. അതേസമയം ഹിന്ദു-ഹിന്ദുത്വാദി പരാമര്‍ശം ഗുണംചെയ്യില്ലെന്നാണ് പ്രശാന്ത് കിഷോര്‍ അടക്കം പറയുന്നത്. ബിജെപിക്ക് എന്ത് വന്നാലും 50 ശതമാനം വോട്ടുകള്‍ ഹിന്ദുത്വം വഴി ലഭിക്കും. ബാക്കിയുള്ള 50 ശതമാനം ഹിന്ദുക്കള്‍ ബിജെപിയുടെ വാക്കുകളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഹിന്ദുക്കളായിട്ടല്ല വോട്ട് ചെയ്യുന്നത് ഈ വിഭാഗത്തിലാണ് തന്റെ ഫോക്കസെന്ന് പ്രശാന്ത് പറയുന്നു.

5

ബിജെപിയെ തോല്‍പ്പിക്കാന്‍ ഈ 50 ശതമാനം കൊണ്ട് സാധിക്കും. മറ്റ് ചര്‍ച്ചകള്‍ ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും പ്രശാന്ത് വ്യക്തമാക്കി. ഹിന്ദു വിരുദ്ധരാണ് പാര്‍ട്ടികള്‍ എന്ന സന്ദേശം ലഭിച്ചാല്‍ അത് ഏത് പാര്‍ട്ടിക്കും തിരിച്ചടിയാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കോണ്‍ഗ്രസ് മുസ്ലീം പ്രീണന പാര്‍ട്ടിയാണെന്ന് 2014 മുതല്‍ തോന്നലുണ്ട്. അതുകൊണ്ട് ഹിന്ദു വോട്ട് നഷ്ടപ്പെടുത്തുന്ന ഒന്നും കോണ്‍ഗ്രസില്‍ നിന്നുണ്ടാവരുതെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. മൃദു ഹിന്ദുത്വമാണ് ഈ സമയത്ത് ഏറ്റവും നല്ലത്. രാഹുലും പ്രിയങ്കയും ഈ വാദത്തോട് യോജിക്കുന്നുണ്ട്. മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് ഒലിച്ച് പോകുന്ന സാഹചര്യത്തില്‍ ഹിന്ദു വോട്ടുകളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.

6

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും അകലുന്നത് വലിയ വെല്ലുവിളിയായിട്ടാണ് നേതൃത്വം കാണുന്നത്. യുപിഎ അധ്യക്ഷ സ്ഥാനം മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസിലെ തന്നെ ആവശ്യം. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും. അഞ്ച് സംസ്ഥാനങ്ങളിലെ പ്രകടനത്തിന്റെ ആശ്രയിച്ചാവും ഈ തീരുമാനം കോണ്‍ഗ്രസ് എടുക്കുക. സംസ്ഥാന തലത്തില്‍ സംഘടന ശക്തിപ്പെടുത്തുക അടുത്ത ടാര്‍ഗറ്റായി എടുത്തിട്ടുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ വിഴുങ്ങുന്നുവെന്നാണ് ഭയം. കര്‍ണാടകത്തിലെ ഫലം പ്രാദേശിക നേതൃത്വത്തിന് കാര്യങ്ങള്‍ വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് തെളിയിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറിമാര്‍ പറഞ്ഞു. ഡികെ ശിവകുമാറിനെ പോലുള്ള നേതാക്കള്‍ വേണമെന്നാണ് ഇവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+