Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്തസാക്ഷിയുടെ മകനാണ് രാഹുല്‍ ഗാന്ധി; ബിജെപി ഓരോ ദിവസവും അപമാനിച്ചുവെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ നിരന്തരം അപമാനിക്കുകയാണ് നരേന്ദ്ര മോോദി നയിക്കുന്ന ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ എംപി പദവി എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ കശ്മീരി പണ്ഡിറ്റ് പാരമ്പര്യത്തെയും ബിജെപി അപമാനിച്ചുവെന്നും ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധി രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ പിതാവിന്റെ മകനാണ് എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അത്തരത്തിലൊരു വ്യക്തിയെ ബിജെപി ഓരോ ദിവസവും അപമാനിക്കുകയാണ് ചെയ്യുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ദേശീയ അധ്യക്ഷന്‍ ഖാര്‍ഗെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമാണ് സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കുന്നത്. രാജ്ഘട്ടിന് പുറത്താണ് സമരം നടക്കുന്നത്. ഗാന്ധി സ്മാരകത്തില്‍ സമരം നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി നല്‍കിയില്ല.

r

നിങ്ങള്‍ എന്റെ സഹോദരനെ രാജ്യദ്രോഹി എന്ന് വിളിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷിയുടെ മകനാണ് രാഹുല്‍ ഗാന്ധി. മിര്‍ ജാഫര്‍ എന്ന് നിങ്ങള്‍ വിളിച്ചില്ലേ. എന്റെ അമ്മയെ നിങ്ങള്‍ അപമാനിച്ചു. രാഹുലിന് അമ്മ ആരാണെന്ന് അറിയില്ല എന്നാണ് നിങ്ങളുടെ മുഖ്യമന്ത്രി പറഞ്ഞത്. ഓരോ ദിവസവും എന്റെ കുടുംബത്തെ നിങ്ങള്‍ അപമാനിച്ചു. എന്നാല്‍ ഒരു കേസ് പോലും ഞങ്ങള്‍ നല്‍കിയില്ലെന്ന് പ്രിയങ്ക ഗാന്ധി എടുത്തു പറഞ്ഞു.

നിങ്ങളുടെ പ്രധാനമന്ത്രി എന്താണ് പാര്‍ലമെന്റില്‍ പറഞ്ഞത്. എന്തുകൊണ്ട് ഈ കുടുംബം നെഹ്രുവിന്റെ പേര് ഉപയോഗിക്കുന്നില്ല എന്ന് ചോദിച്ചില്ലേ. കശ്മീരി പണ്ഡിറ്റുകളെ മൊത്തം മോദി അപമാനിച്ചില്ലേ. പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നതാണ് ആചാരം. അതെല്ലാം നിങ്ങള്‍ അപമാനിച്ചില്ലേ എന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

നീരവ് മോദി ഒബിസിയാണോ, മെഹുല്‍ ചോക്‌സി ഒബിസിയാണോ, ലളിത് മോദി ഒബിസിയാണോ എന്ന ചോദ്യമാണ് ഖാര്‍ഗെ ഉന്നയിച്ചത്. ഒബിസി സമുദായത്തെ അപമാനിച്ചുവെന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണം. ഇക്കാര്യം സൂചിപ്പിച്ചാണ് ഖാര്‍ഗെയുടെ ചോദ്യം. മൂന്ന് പേരും പിടികിട്ടാ പുള്ളികളാണ്. കള്ളപ്പണവുമായിട്ടാണ് ഇവര്‍ രാജ്യം വിട്ടത് എന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയതെന്നും ഖാര്‍ഗെ പറഞ്ഞു.

രാജ്യവ്യാപരമായി സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഞങ്ങള്‍ പോരാടും. രാഹുല്‍ ഗാന്ധിക്കൊപ്പം നിന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും നന്ദിയുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ജയറാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ്, പ്രമോദ് തിവാരി, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരെല്ലാം സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+