ജോഡോ യാത്ര അവസാനിപ്പിക്കൂ; ഹിമാചലിലും ഗുജറാത്തിലും രാഹുല്‍ വേണമെന്ന് മുന്‍ മുഖ്യമന്ത്രി
പനാജി: രാഹുല്‍ ഗാന്ധിയോട് ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസ് എംപി ഫ്രാന്‍സിസ്‌കോ സര്‍ഡീഞ്ഞ. ഇപ്പോള്‍ രാഹുല്‍ ശ്രദ്ധിക്കേണ്ടത് ഹിമാല്‍ പ്രദേശിലും ഗുജറാത്തിലുമാണെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ സര്‍ഡീഞ്ഞ പറയുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ രാഹുല്‍ ഭാരത് ജോഡോ യാത്രയുമായി നടക്കുന്നതിനെയാണ് എംപി വിമര്‍ശിച്ചത്.
ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. കേരളവും, തമിഴ്‌നാടും, കര്‍ണാടകയുമൊക്കെ പിന്നിട്ട് രാഹുലിന്റെ യാത്ര മുന്നേറി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വിമര്‍ശനം ഉയര്‍ന്നത്.

150 ദിവസത്തിനിടെ 3570 കിലോമീറ്ററാണ് കോണ്‍ഗ്രസിന്റെ യാത്ര നടന്ന് തീര്‍ക്കുക. സെപ്റ്റംബര്‍ ഏഴിനാണ് യാത്ര ആരംഭിച്ചത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ജമ്മു കശ്മീരില്‍ യാത്ര അവസാനിക്കും. രാഹുലിന്റെ യാത്ര ഇതിനോടകം നാല് സംസ്ഥാനങ്ങള്‍ പിന്നിട്ടു. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോയി.
അതേസമയം യാത്രയെ താന്‍ തള്ളിപറയില്ലെന്ന് സര്‍ഡീഞ്ഞ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് വളരെ സുപ്രധാനപ്പെട്ട ഒന്നാണ്. ഏറ്റവും അടിത്തട്ടില്‍ നിന്ന് പാര്‍ട്ടി വളരേണ്ടതുണ്ട്. രാഹുല്‍ അക്കാര്യത്തില്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഫ്രാന്‍സിസ്‌കോ സര്‍ഡീഞ്ഞ പറഞ്ഞു.
കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!
പക്ഷേ രാഹുലിന്റെ യാത്ര പെട്ടെന്ന് തന്നെ ഒന്ന് നിര്‍ത്തണം. അദ്ദേഹം ഉടനെ ഹിമാചല്‍ പ്രദേശിലേക്കും ഗുജറാത്തിലേക്കും പോകണം. അവിടെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. അവിടെ രാഹുലിന്റെ ആവശ്യമുണ്ടെന്നും സര്‍ഡീഞ്ഞ വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഒറ്റഘട്ടമായി നവംബര്‍ പന്ത്രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക.
അതേസമയം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഇസി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഉടന്‍ പ്രഖ്യാപിച്ചേക്കും. രണ്ടിടത്തും കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണ്. ഹിമാചലില്‍ നയിക്കാനൊരു നേതാവില്ലാത്തതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.
ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങള്‍ രാഹുല്‍ തട്ടിയെഴുന്നേല്‍പ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ എന്ന് സര്‍ഡീഞ്ഞ പറഞ്ഞു. ബിജെപിക്ക് എന്തെങ്കിലും തരത്തിലും വെല്ലുവിളിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് മാത്രമാണ്. അവരെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന് സര്‍ഡീഞ്ഞ പറയുന്നു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തരൂര്‍ അധ്യക്ഷ സ്ഥാന പോരില്‍ നിന്ന് പിന്‍വാങ്ങേണ്ടതായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വരാന്‍ അവസരമൊരുക്കാന്‍ തരൂര്‍ തയ്യാറാവണമായിരുന്നു. ഗോവ കോണ്‍ഗ്രസിലെ 90 ശതമാനം കോണ്‍ഗ്രസുകാരും ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യുമെന്നും സര്‍ഡീഞ്ഞ വ്യക്തമാക്കി.












Click it and Unblock the Notifications