കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ളത്തില്‍ തട്ടിപ്പ് കലക്കി10 വര്‍ഷത്തിനിടെ ഉണ്ടാക്കിയത് 500 കോടി

  • By Siniya
Google Oneindia Malayalam News

ദില്ലി :ട്രയിനുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിയായ റയില്‍ നീരിന്റ മറവില്‍ വന്‍ അഴിമതി. സി ബി ഐയാണി അഴിമതി പുറത്ത് കൊണ്ടുവന്നത്. ഛത്തിസ് ഗഡ് സ്വദേശി ശ്യാം ബഹാരി അഗര്‍വാളിനെതിരയാണ് സി ബി ഐ കേസെടുത്തിരിക്കുന്നത്. ഇയാള്പോർ റയില്ലിർ നീര്സ്ർ കോണ്ർട്രാക്റ്ററാണ്കുടിവെള്ള വില്‍പ്പനയിലൂടെ 10 വര്‍ഷത്തിനിടെ ഇയാള്‍ ഉണ്ടാക്കിയത് 500 കോടി ആണ്. റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച 27 കോടി അഗര്‍വാളിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇന്ത്യയിലുടനീളമുള്ള റയില്‍വേ കാറ്ററിംഗില്‍ കൂട്ടുക്കാര്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. റയില്‍ വേയിലൂടെ തന്നെ ഇയാള്‍ മറ്റു പ്രമുഖ കമ്പനിയുമായി 70 ശതമാനത്തോളം ഷയര്‍ ഇയാളുടെതു മാത്രമായിരുന്നു.

പ്രധാന ട്രയിനായ രാജധാനി,ശതാബ്ദി എന്നിങ്ങനെ പ്രധാനപ്പെട്ട ട്രയിനുകളിലെ കോണ്‍ട്രാക്കുറ്റകളും ഇയാള്‍ ഏറ്റെടുത്ത് ഗുണനിലവാരമില്ലാത്ത സാധാരണ കുപ്പിവെള്ളം വാങ്ങി റെയില്‍ നീര്‍ ലേബല്‍ ഒട്ടിച്ച് മറിച്ചുവില്‍ക്കുകയായിരുന്നുവെന്നും തെളിഞ്ഞു. ആറു രൂപയ്ക്ക് വാങ്ങുന്ന കുപ്പിവെള്ളം 15 രൂപയ്ക്കാണ് മറിച്ചുവിറ്റിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏതാനും കമ്പനികള്‍ക്കെതിരെയും സി.ബി.ഐ കേസെടുത്തു. ആര്‍.കെ അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സത്യം കാറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അംബുജ് ഹോട്ടല്‍ ആന്റ റിയല്‍ എസ്‌റ്റേറ്റ്, പി.കെ അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സണ്‍ഷൈന്‍ പ്രൈവറ്റ് ലലിമിറ്റഡ്, ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ട് ആന്റ് ഫുഡ് വേള്‍ഡ് എന്നിവയ്‌ക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

railneer

ഇയാള്‍ ചില രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ റയില്‍ വേ കാറ്ററിംഗില്‍ ചെറിയ കരാറുകള്‍ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രണ്ട് മുന്‍ റയില്‍വേ മന്ത്രിമാര്‍ വഴിയാണ് റയില്‍ വേ കാറ്ററിംഗില്‍ വലിയ കോണ്‍ട്രാക്റ്റുകള്‍ നേടാനായതെന്ന് ഇയാള്‍ വെളിപ്പെടുത്തി. രണ്ടു ദശകങ്ങളായി റെയില്‍വേ കാറ്ററിംഗ് സര്‍വ്വീസില്‍ മികച്ചു നില്‍ക്കുന്നുണ്ടെന്ന് ഇയാളുടെ കമ്പനിയുടെ വെബ്‌സൈറ്റായ ആര്‍ കെ അസോസിയേറ്റസ് ആന്റ് ഹോട്ടലേസ് പ്രൈവറ്റ് ലിമിഡറ്റഡ് അറിയിച്ചു. 150 ട്രയിനുകളില്‍ ഇവര്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഈ സര്‍വ്വീസ് വ്യാപിപ്പിച്ചു കഴിഞ്ഞു.

അഗര്‍വാളിന് നിരവധി കമ്പനികളുണ്ട്. ഇത് സി ബി ഐ എഫ് ഐ ആരില്‍ രേഖപ്പെടത്തിയിട്ടുണ്ട്. അതിനു പുറെമെ ഇയാള്‍ നിയന്ത്രിക്കുന്ന പ്രമുഖ കമ്പനികളുമുണ്ട്. ഇയാളുടെ ബനധത്തില്‍പ്പെട്ടവരെ ഡയരക്ടറായികോണ്ടാണ് റയില്‍വേയുടെ പുതിയ ടെന്‍ഡറുകള്‍ വിളിക്കുന്നത്. ഇതിലൂടെ കോണ്‍ട്രാക്റ്റ് ഇയാള്‍ തന്നെ നേടിയെടുക്കകുയാണ് പതിവ്.

റെയില്‍വേ കാറ്ററിംഗ് ടൂറിസം കോര്‍പറേഷന്‍ 10.50 രൂപയ്ക്ക് സ്വകാര്യ കാറ്ററിംഗ് കരാറുകാര്‍ക്ക് നല്‍കിയിരുന്ന റെയില്‍ നീര്‍ 15 രൂപയ്ക്ക് വില്‍ക്കാന്‍ അനുമതി നല്‍കിയിരിന്നു. എന്നാല്‍ ഇതിനു പകരം സ്വകാര്യ കുടിവെള്ള ഏജന്‍സികളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ കുപ്പിവെള്ളം 5.70 രൂപ, ഏഴ് രൂപ എന്നീ നിരക്കുകളില്‍ വാങ്ങി 15 രൂപയ്ക്കു വിറ്റു എന്നാണ് ആക്ഷേപം. റെയില്‍ നീര്‍ വില്‍പ്പന ഉറപ്പുവരുത്തണമെന്ന റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം ലംഘിച്ച് ചീഫ് കൊമേഴ്‌സ്യ മാനേജര്‍മാര്‍ തട്ടിപ്പിന് കൂട്ടുനിന്നുവെന്നും സി.ബി.ഐ വ്യക്തമാക്കി.

English summary
Rail Neer contractor made Rs 500cr in 10 years.CBI on Friday in the 'Rail Neer' scandal, had a sudden rise in his fortunes with a virtual monopoly over railway catering to build a Rs 500 crore business empire in just over a decade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X