രാജസ്ഥാനില്‍ മുഖ്യമന്ത്രിയാകാന്‍ വസുന്ധര രാജെ? കസേര വലിക്കുമോ കേന്ദ്ര നേതൃത്വം, സാധ്യതയില്‍ ഇവർ
കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെപി വന്‍വിജയത്തിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന 119 സീറ്റില്‍ 108 സീറ്റുകള്‍ നേടിയാണ് ബി ജെ പി അധികാരത്തിലേക്ക് കുതിക്കുന്നത്. 100 സീറ്റുകളാണ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.സംസ്ഥാനത്ത് ബി ജെ പിക്ക് അധികാരം ലഭിക്കുകയാണെങ്കില്‍ ആര് സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന ചോദ്യങ്ങളും സജീവമായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച മുഖമായി തുടരുമ്പോൾ, 200 അംഗ നിയമസഭയിൽ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാല്‍ തീരുമാനത്തിന്റെ കടിഞ്ഞാണ്‍ കേന്ദ്ര നേതൃത്വത്തിന് ലഭിക്കുകയും മൂന്നാം തവണയും വസുന്ധര രാജെ ആ സ്ഥാനത്തേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. എന്നാല്‍ ബി ജെ പിയുടെ സഖ്യ 100 നും 115 നും ഇടയില്‍ നില്‍ക്കുകയാണെങ്കില്‍ വസുന്ധര രാജയ്ക്ക് തന്നെയാണ് സാധ്യത.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജെയെ ഒതുക്കാനുള്ള നീക്കം ശക്തമായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ ശക്തരായ പല അനുയായികള്‍ക്കും സീറ്റ് അനുവദിക്കാതെ വെട്ടി നിരത്തി. ഇതോടെ അനുയായികളില്‍ ചിലരെ വിമതരായി സ്വന്തം ആശീർവാദത്തോടെ രാജെ മത്സരിപ്പിക്കുകയും ചെയ്തു. ഇവരില്‍ പലരും ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തിന് വസുന്ധരയെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കറുത്ത കുതിരയായി ഉയർന്ന് വരാന്‍ സാധ്യതയുള്ള ഒരു പേര് തിജാര അസംബ്ലി സീറ്റിൽ നിന്ന് മത്സരിക്കുന്ന അൽവാറിൽ നിന്നുള്ള നിലവിലെ ബിജെപി എംപി മഹന്ത് ബാലക്‌നാഥ് ആണ്. ഒബിസി യോഗ്യതയ്ക്ക് പുറമേ, ബാലക്‌നാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമാനമായി കാണുന്നവരും ഏറെയാണ്.
രാജസ്ഥാൻ മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിൽ പുതിയ തലമുറയിലെ ബിജെപി നേതാക്കൾക്കിടയിൽ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ പേരും ഉയർന്ന് വന്നിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ശക്തികേന്ദ്രമായ ജോധ്പൂരിൽ നിന്നുള്ള എംപിയാണ് ഷെഖാവത്ത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അശോക് ഗെലോട്ടിന്റെ മകൻ വൈഭവിനെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും അദ്ദേഹം വിജയിച്ചത്. വസുന്ധര രാജെയുടെ ശക്തനായ എതിരാളി കൂടിയാണ് ഇദ്ദേഹം.
ഏഴ് തവണ എംഎൽഎയായ രാജേന്ദ്ര റാത്തോഡാണ് മറ്റൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹി. നിലവിൽ രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. മുൻ മുഖ്യമന്ത്രിയും ഉപരാഷ്ട്രപതിയുമായ ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ അടുപ്പക്കാരനായ റാത്തോഡ്, രാജെയുടെ രണ്ട് ഭരണകാലഘട്ടങ്ങളിൽ അവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ആർഎസ്എസുമായി വളരെ അടുത്ത ബന്ധമുള്ള സതീഷ് പൂനിയ, ചിറ്റോർഗഡിൽ നിന്ന് രണ്ട് തവണ എംപിയായ, ബ്രാഹ്മണനായ സി പി ജോഷി തുടങ്ങിയവർക്കും സാധ്യതകള്‍ ഏറെയാണ്. നിലവില്‍ സംസ്ഥാന അധ്യക്ഷനാണ് സിപി ജോഷി.












Click it and Unblock the Notifications