ബംഗാളിനെ സഹായിക്കാന്‍ വന്ന പ്രധാനമന്ത്രിയോട് ഇങ്ങനെയാണോ പെരുമാറുക, മമതക്കെതിരെ രാജ്‌നാഥ്
കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങള്‍ വിലയിരുത്തുന്നതിനായി ബംഗാളില്‍ നടന്ന യോഗത്തില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ബംഗാളില്‍ നടന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ജനങ്ങളല്ല, ഒരു ഭരണഘടനാപരമായ സ്ഥാപനങ്ങളാണ്. ജനസേവനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്താണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബംഗാളിനെ സഹായിക്കാന്‍ വന്ന പ്രധാനമന്ത്രിയോട് ഇത്തരത്തില്‍ പെരുമാറിയത് വേദനിപ്പിക്കുന്നതാണ്. ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് മമതയെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.

അതേസമയം ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാന്‍ഡ് ചെയ്ത് എയര്‍ബേസില്‍ 15 മിനുട്ട് നേരെ മോദിയുമായി ആശയവിനിമയം നടത്തുക മാത്രമാണ് മമത ചെയ്തത്. പ്രധാനമന്ത്രിയെയും ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെയും അരമണിക്കൂറോളമാണ് മമത കാത്തുനിര്‍ത്തിയത്. മമതയുടെ ഏകാധിപത്യ സ്വഭാവവും ബഹുമാനക്കുറവുമാണ് പുറത്തുവന്നിരിക്കുന്നത്. ബംഗാളിന്റെ മുന്നേറ്റത്തിനായി മോദിക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന് പകരം, വില കുറഞ്ഞ രാഷ്ട്രീയത്തിനാണ് ദീദി ശ്രമിച്ചതെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
തന്നെ ഈ യോഗത്തെ കുറിച്ച് അറിയിച്ചിട്ട് പോലുമില്ലെന്ന് മമത പറഞ്ഞു. അതേസമയം യോഗത്തിലേക്ക് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ ക്ഷണിച്ചത് മമതയെ ചൊടിപ്പിച്ചെന്നാണ് സൂചന. ബംഗാളിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ യാതൊരു ഗൗരവവും കാണിക്കാന് മമത തയ്യാറായില്ലെന്ന് സുവേന്ദു ആരോപിച്ചു.ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നാണ് ഇതെന്നും അധികാരി പറഞ്ഞു. ജനാധിപത്യം ഉന്നത മൂല്യങ്ങള്‍ പ്രധാനമന്ത്രി എപ്പോഴും ഉയര്‍ത്തി പിടിക്കുന്നു. എന്നാല്‍ ബംഗാളില്‍ മമതയുടെ വൃത്തിക്കെട്ട രാഷ്ട്രീയം ജനങ്ങളെ ഒരിക്കല്‍ കൂടി വേട്ടയാടുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആരോപിച്ചു.
Recommended Video
ബംഗാളിനുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് മമത പറഞ്ഞു. 20000 കോടിയുടെ നഷ്ടമാണ് യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിന് ഉണ്ടായതെന്ന് മമത പറഞ്ഞു. പതിനായിരം കോടിയുടെ പാക്കേജാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്. ദിഗയുടെയും സമീപപ്രദേങ്ങളുടെയും പുനര്‍ നിര്‍മാണത്തിനാണ് ഈ പാക്കേജ് ആവശ്യപ്പെട്ടിരുന്നത്. ആയിരം കോടിയുടെ നഷ്ടപരിഹാരം അടിയന്തരമായി നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചു. ഒഡീഷയ്ക്ക് 500 കോടിയും ബംഗാളിനും ജാര്‍ഖണ്ഡിനുമായി 500 കോടിയുമാണ് നല്‍കുക.












Click it and Unblock the Notifications