കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരറിവാളന് പരോള്‍ അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; അര്‍പുത അമ്മാളിന്റെ ആവശ്യം അംഗീകരിച്ചു

Google Oneindia Malayalam News

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന എജി പേരറിവാളന് പരോള്‍. 30 ദിവസത്തേക്കാണ് പരോള്‍ നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ബന്ധപ്പെട്ട ഉത്തരവില്‍ ഒപ്പുവച്ചു. ജയില്‍ ചട്ടം അനുസരിച്ചാണ് പരോള്‍ നല്‍കിയിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ഘട്ടത്തില്‍ മകന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്നും മോചനം അനുവദിക്കണമെന്നും പേരറിവാളന്റെ അമ്മ അര്‍പ്പുത അമ്മാള്‍ മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

p

ഇതാണ് പേരറിവാളന് പരോള്‍ ലഭിക്കന്‍ ഇടയാക്കിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പേരറിവാറന്‍ ഇന്ന് പുറത്തിറങ്ങും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുഴല്‍ സെന്‍ട്രല്‍ ജയിലിലാണ് പേരറിവാറന്‍. രാജ്യത്തെ പല ജയിലുകളിലും തടവുകാരുടെ എണ്ണം കുറയ്ക്കുകയാണ്. കൊറോണ വ്യാപന ആശങ്കയുള്ളതിനാലാണിത്. സുപ്രീംകോടതി സര്‍ക്കാരുകള്‍ക്ക് ഇതുസംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.

ആ രഹസ്യ അറകള്‍ നശിപ്പിച്ചാല്‍ ഹമാസ് വീഴും; ഗാസയില്‍ 5 മിനുട്ടില്‍ തുരുതുരാ വീണത് 122 ബോംബുകള്‍ആ രഹസ്യ അറകള്‍ നശിപ്പിച്ചാല്‍ ഹമാസ് വീഴും; ഗാസയില്‍ 5 മിനുട്ടില്‍ തുരുതുരാ വീണത് 122 ബോംബുകള്‍

Recommended Video

cmsvideo
Black fungus announced as epidemic

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

1991ലാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തമിഴ് പുലികളാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ചാണ് പേരറിവാളനെ അറസ്റ്റ് ചെയ്തതും ശിക്ഷിച്ചതും. എന്നാല്‍ അന്ന് വളരെ ചെറുപ്പമായിരുന്ന പേരറിവാളന്‍ പ്രതികളുടെ രഹസ്യനീക്കം അറിഞ്ഞുകൊണ്ട് സഹായിച്ചതല്ല എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. 30 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍. ഇവരില്‍ നളിനി ഉള്‍പ്പെടെയുള്ള ചിലര്‍ക്ക് മുമ്പ് പരോള്‍ അനുവദിച്ചിരുന്നു.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Rajiv Gandhi Case: Tamil Nadu Chief Minister MK Stalin approved parole to A G Perarivalan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X