കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ എംഎല്‍എമാരെ വില്‍ക്കാന്‍ മാര്‍ക്കറ്റ്; ഒരുപാട് ഓഫര്‍ വന്നു, വെളിപ്പെടുത്തി സ്വതന്ത്രന്‍

Google Oneindia Malayalam News

ദില്ലി: ഹരിയാനയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കവേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വതന്ത്ര എംഎല്‍എ. ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്ന്് സ്വതന്ത്ര എംഎല്‍എയായ ബല്‍രാജ് കുണ്ടു പറഞ്ഞു. കാര്‍ത്തികേയ ശര്‍മയ്‌ക്കോ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ താന്‍ വോട്ട് ചെയ്യില്ല. ഇന്ന് വോട്ടെടുപ്പില്‍ ഞാന്‍ ഹാജരുണ്ടാവില്ല. ഹരിയാനയിലെ ജനങ്ങള്‍ക്കൊപ്പം ഞാന്‍ തുടര്‍ന്നും ഉണ്ടാവും. പക്ഷേ ഇവിടെ ഒരു മാര്‍ക്കറ്റുണ്ട്. അവിടെ എംഎല്‍എമാരെ കാശു കൊടുത്ത് വാങ്ങുകയും വില്‍ക്കുകയും ചെയ്യാമെന്നും ബല്‍രാജ് തുറന്നടിച്ചു. എനിക്ക് ഒരുപാട് ഓഫറുകള്‍ വന്നു. എന്നാല്‍ ആര്‍ക്കും എന്നെ വിലയ്‌ക്കെടുക്കാനാവില്ല. ആര്‍ക്കും എന്നെ ഭീഷണിപ്പെടുത്തി നിലയ്ക്ക് നിര്‍ത്താനാവില്ലെന്നും ബല്‍രാജ് പറഞ്ഞു.

ഒറ്റ വോട്ട് കുറഞ്ഞാല്‍ സീറ്റ് പോകും, ഹരിയാനയില്‍ കോണ്‍ഗ്രസിന് ആദ്യ പണി, ബിഷ്‌ണോയ് സ്വതന്ത്രനൊപ്പംഒറ്റ വോട്ട് കുറഞ്ഞാല്‍ സീറ്റ് പോകും, ഹരിയാനയില്‍ കോണ്‍ഗ്രസിന് ആദ്യ പണി, ബിഷ്‌ണോയ് സ്വതന്ത്രനൊപ്പം

1

അതേസമയം ബിജെപിക്കെതിരെയാണ് സ്വതന്ത്ര എംഎല്‍എയുടെ പരാമര്‍ശമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെയും സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണ നേടാന്‍ എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എംഎല്‍എമാരെ പണം കൊടുത്ത് ക്രോസ് വോട്ടിംഗിനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ക്രോസ് വോട്ടിംഗ് പേടിച്ച് എംഎല്‍എമാരെ നേരത്തെ റിസോര്‍ട്ടിലാക്കിയിരുന്നു. ഇവര്‍ വോട്ടിംഗിനായി സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ കുല്‍ദീപ് ബിഷ്‌ണോയ് ആര്‍ക്ക് വോട്ട് ചെയ്തു എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കുല്‍ദീപ് കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണെന്നും, ഒരിക്കലും അവര്‍ക്ക് വോട്ട് ചെയ്യില്ലെന്നും സ്വതന്ത്ര എംഎല്‍എ രണ്‍ധീര്‍ ഗോലാന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി ക്രോസ് വോട്ടിംഗ് നടത്തുമെന്ന് ഗോലാന്‍ പറഞ്ഞു. ആറ് സ്വതന്ത്രര്‍ എംഎല്‍എമാരും ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും ഗോലാന്‍ വ്യക്തമാക്കി. അതേസമയം മനസ്സാക്ഷി പ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്ന് ബിഷ്‌ണോയ് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് വാട്‌സ് പറഞ്ഞിരിക്കുന്നത് ബിഷ്‌ണോയിയുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തന്നെയാണെന്നാണ്. അദ്ദേഹം വോട്ട് ചെയ്തത് കോണ്‍ഗ്രസിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയില്‍ ജയിക്കാന്‍ 31 വോട്ടാണ് വേണ്ടത്. അജയ് മാക്കനാണ് സ്ഥാനാര്‍ത്ഥി. രണ്ട് പേര്‍ മാറി വോട്ട് ചെയ്താല്‍ അതോടെ മാക്കന്‍ തോല്‍ക്കും.

കോണ്‍ഗ്രസ് എസ്പിക്കൊപ്പം; താന്‍ ബിജെപിക്കൊപ്പമെന്ന് മുന്‍ എംഎല്‍എ, യുപിയില്‍ കോണ്‍ഗ്രസിന് പണികോണ്‍ഗ്രസ് എസ്പിക്കൊപ്പം; താന്‍ ബിജെപിക്കൊപ്പമെന്ന് മുന്‍ എംഎല്‍എ, യുപിയില്‍ കോണ്‍ഗ്രസിന് പണി

Recommended Video

cmsvideo
Swapna Suresh Testimony | സ്വപ്ന സുരേഷിനും പിസിക്കുമെതിരെ അരുണ്‍ കുമാര്‍ | *Kerala

English summary
rajya sabha election 2022: independent mla claims there is a market to buy and sell mla's in haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X