കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര നിമിഷം: ജിഎസ് ടി ബില്‍ രാജ്യസഭ പാസ്സാക്കി

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണനിയമം യാഥാര്‍ത്ഥ്യമാകുന്നു. ചരക്കു സേവനനികുതി(ജിഎസ്ടി) ബില്‍ നടപ്പാക്കുന്നതിനുവേണ്ട ഭരണഘടനാ ഭേദഗതിക്ക് ബുധനാഴ്ച രാത്രി രാജ്യസഭയും അനുമതി നല്‍കി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ എത്ര ശതമാനം ജിഎസ്ടി പിരിയ്ക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം മാസങ്ങള്‍ക്കു ശേഷമേ എടുക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ചരക്കു സേവനനികുതി?
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതികള്‍ സമന്വയിപ്പിച്ച് ഒറ്റ നികുതിയാക്കി മാറ്റുന്നതിനെ നമുക്ക് എളുപ്പത്തില്‍ ചരക്ക് സേവനനികുതി(ജിഎസ്ടി) എന്ന് എളുപ്പത്തില്‍ പറയാം. നിയമം പ്രാബല്യത്തില്‍ വരുന്നതോടു കൂടി സെന്‍ട്രല്‍ എസ്‌കൈസ് ഡ്യൂടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടികള്‍, സേവന നികുതി, അഡീഷണല്‍ കസ്റ്റംസ് ഡ്യൂട്ടി, സര്‍ച്ചാര്‍ജുകള്‍, സെസ്സുകള്‍, വാറ്റ് അല്ലെങ്കില്‍ വില്‍പ്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, എന്‍ട്രി ടാക്‌സ് എന്നിവ ഇല്ലാതാകും. അതേ സമയം സംസ്ഥാനങ്ങളുടെ മുഖ്യവരുമാനമാര്‍ഗ്ഗമായ മദ്യത്തിനും പെട്രോളിയത്തിനും ജിഎസ്ടി ബാധകമല്ലെന്ന നിലപാടാളുള്ളത്.

Parliament

ലോകസഭാ ഈ ബില്‍ നേരത്തെ തന്നെ പാസ്സാക്കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജ്യസഭയില്‍ ഇത് പാസ്സാകാതിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സമവായം രൂപപ്പെടുകയായിരുന്നു.

ഇനി ബില്ലിന്റെ ഭാവി?

1 ലോകസഭയില്‍ പാസ്സായ ബില്ലല്ല രാജ്യസഭയില്‍ പാസ്സാക്കിയത്. അതുകൊണ്ട് ഈ ബില്‍ ഇനിയും ലോകസഭയിലേക്ക് പോകേണ്ടതുണ്ട്.

2 ലോകസഭ ഭേദഗതികള്‍ അംഗീകരിച്ചു പാസ്സാക്കിയാല്‍ ഈ ബില്‍ എല്ലാ സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ അനുമതിക്കായി അയയ്ക്കും.

3 31 സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിന്റെയെങ്കിലും അനുമതിയുണ്ടെങ്കില്‍ മാത്രമേ ഭരണഘടനാഭേദഗതിക്ക് അംഗീകാരമാകൂ.

4 ഈ കടമ്പകളെല്ലാം കഴിഞ്ഞാല്‍ ബില്‍ പ്രസിഡന്റിന്റെ അനുമതിക്കായി അയയ്ക്കും.

5 പ്രസിഡന്റ് അംഗീകരിക്കുന്നതോടെ ബില്‍ യാഥാര്‍ത്ഥ്യമാകും.

English summary
Rajya Sabha passes the GST Constitutional Amendment Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X