ബഹിരാകാശത്ത് ആദ്യമായി കാല്‍തൊട്ട ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ എവിടെയാണ്?, ഇതാ വിവരങ്ങള്‍
ദില്ലി: ഇന്ത്യന്‍ ബഹിരാകാശ മുന്നേറ്റത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു ബഹിരാകാശ ശാസ്ത്രജ്ഞനുണ്ട്. രാകേഷ് ശര്‍മ. വളരെ പ്രശസ്തമാണ് ആ പേര്. ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തിയ പേരാണിത്. ബഹിരാകാശത്തേക്ക് ചുവടുവെച്ച ആദ്യ ഇന്ത്യന്‍ പൗരനാണ് അദ്ദേഹം.
ആ സമയത്ത് വ്യോമസേനയില്‍ പൈലറ്റായിരുന്നു അദ്ദേഹം. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അത് പക്ഷേ ചരിത്രത്തില്‍ അടയാളപ്പെടുത്തി.

ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് പുത്തനുണര്‍വായിരുന്നു അത്. ഈ ഒരു സംഭവം ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ പ്രമുഖനായി അദ്ദേഹത്തെ മാറ്റുകയായിരുന്നു.
രാകേഷ് ശര്‍മ 7 ദിവസവും 21 മണിക്കൂറും 40 മിനുട്ടുമാണ് ബഹിരാകാശത്ത് ചെലവിട്ടത്. ഒപ്പം രണ്ട് സോവിയറ്റ് യൂണിയനില്‍ നിന്നുള്ള യാത്രക്കാരുമുണ്ടായിരുന്നു. 1949 ജനുവരി 13ന് പട്യാലയിലായിരുന്നു രാകേഷ് ശര്‍മയുടെ ജനനം.
1970ലാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയില്‍ ചേരുന്നത്. 21 കോമ്പാറ്റ് മിഷനുകള്‍ മിഗ് 21 വിമാനത്തില്‍ പറത്തിയ ചരിത്രം അദ്ദേഹത്തിനുണ്ട്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിലായിരുന്നു ഇത്.
എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!
1982ലാണ് രാകേഷ് ശര്‍മയെ സോവിയറ്റ് യൂണിയന്‍ മിഷനില്‍ ബഹിരാകാശ യാത്രികനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് പിന്നീട് ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ അടിയാളപ്പെടുത്തി. രാകേഷ് ശര്‍മ ദേശീയ തലത്തില്‍ തന്നെ അതിപ്രശസ്തനായി.
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം വ്യോമസേനയില്‍ വിങ് കമാന്‍ഡറായി തുടരുകയായിരുന്നു അദ്ദേഹം. ഒരു സമയത്ത് ഇന്ത്യയില്‍ ഇത്രത്തോളം ആഘോഷിക്കപ്പെട്ട ഒരു ഹീറോയില്ലായിരുന്നു.
ഇന്ത്യയില്‍ അദ്ദേഹത്തിന് വലിയ രീതിയില്‍ സ്വീകാര്യത നേടാനായിരുന്നു. അതേസമയം രാകേഷ് ശര്‍മ ഇപ്പോള്‍ എവിടെയാണെന്ന ചര്‍ച്ചകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ അദ്ദേഹം ജീവിച്ചിരിപ്പിണ്ടെന്ന് പോലും പലരും വിശ്വസിക്കുന്നില്ല.
പക്ഷേ അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും, സജീവമായ ഇടപെടലില്‍ നിന്നുമെല്ലാം അകന്നാണ് രാകേഷ് ശര്‍മ ഇപ്പോള്‍ ജീവിക്കുന്നത്.
രാകേഷ് ശര്‍മ ഇപ്പോള്‍ ശാന്തമായി ജീവിക്കുന്നത് തമിഴ്‌നാട്ടിലെ കൂനൂരിലാണ്. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹത്തിന്റേത്. ഭാര്യ മധുവും കൂടെയുണ്ട്. ഐഎസ്ആര്‍ഒയുടെ ദേശീയ അഡൈ്വസറി കൗണ്‍സിലിന്റെ ഭാഗമായിരുന്നു രാകേഷ് ശര്‍മ.
ഇവരാണ് ഗഗന്‍യാനിന് മേല്‍നോട്ടം വഹിച്ചത്. ബഹിരാകാശ സെലക്ഷന്‍ പ്രോഗാം രാകേഷ് ശര്‍മയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലാണ് നേതൃത്വം വഹിച്ചിരുന്നത്.
2021ല്‍ കാഡില്ല ലാബ്‌സിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ് മേഖലയിലെ കമ്പനികള്‍ക്ക് വേണ്ട സഹായമായിരുന്നു ഇവര്‍ നല്‍കിയിരുന്നത്.












Click it and Unblock the Notifications