കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറ്റല്‍; ഹിന്ദു സംഘടനാ നേതാവ് അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

ആഗ്ര: ആര്‍എസ്എസ്സിന്റെയും ബജ്‌രംഗ്ദളിന്റെയും നേതൃത്വത്തില്‍ മുസ്ലീം കുടുംബങ്ങളെ കൂട്ടത്തോടെ മതം മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനാ നേതാവ് നന്ദ കിഷോര്‍ ബാല്‍മികി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടമതംമാറ്റത്തിന്റെ മുഖ്യ സൂത്രധാനായ ഇയാള്‍ ഹരി പര്‍ബത് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

മതം മാറ്റുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കുവേണ്ടി പോലീസ് രണ്ടുദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു. കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചയുടന്‍ പ്രതി ഒളിവില്‍ പോയതിനാല്‍ ബന്ധുക്കളുടെ വീടുകളിലും ആര്‍എസ്എസ് ഓഫീസിലും പോലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എസ്പി സമീര്‍ സൗരഭിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.

conversion

ഇയാള്‍ മതംമാറ്റാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ചവരുടെ കുടിലുകളില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. 57 മുസ്ലീം കുടുംബങ്ങളെയാണ് ഘര്‍ വാപസി എന്ന പേരില്‍ ഹിന്ദു മതത്തിലേക്ക് മാറ്റിയത്. റേഷന്‍ കാര്‍ഡും പണവും വാഗ്ദാനം ചെയ്തായിരുന്നു മതംമാറ്റല്‍. മതംമാറാന്‍ വിസമ്മിതിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പറയുന്നു.

ഡിസംബര്‍ 25ന് ആയിരക്കണക്കിന് ക്രിസ്ത്യന്‍ മതവിശ്വാസികളെയും മതംമാറ്റാന്‍ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ആര്‍എസ്എഎസ്സിന്റെ നേതൃത്വത്തില്‍ അന്യമതസ്ഥരെ കൂട്ടത്തോടെ മതംമാറ്റുന്നുവെന്ന് ആരോപിച്ച് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

English summary
Religious conversions; two were arrested in Agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X