മോക്ഷം ലഭിക്കണമെങ്കില്‍ പെണ്‍കുട്ടികള്‍ വഴങ്ങണം..!! പ്രമുഖ യോഗഗുരുവിനെ പോലീസ് പൂട്ടി...!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: യോഗപഠനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യോഗഗുരുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ സേരിയിലാണ് സംഭവം. യോഗ പഠിക്കാനെത്തിയ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ ശിവറാം റൗട്ട് എന്ന യോഗ ഗുരുവാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ യോഗക്ലാസ്സില്‍ പോയിരുന്ന അഞ്ചോളം സ്ത്രീകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

നിഗൂഢ രഹസ്യങ്ങളുടെ ബി നിലവറ ! തുറന്നാല്‍ പ്രളയം..! തലസ്ഥാനം കടലെടുക്കുമെന്ന് പ്രചാരണം..!

മുംബൈ സേരിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇയാള്‍ യോഗ ക്ലാസ് നടത്തി വരികയാണ്. മോക്ഷം ലഭിക്കണം എങ്കില്‍ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നാണ് ഇയാള്‍ യുവതികളോട് പറഞ്ഞിരുന്നത്. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ മുന്‍പ് തൊട്ടേ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്.

rape

ഞായറാഴ്ചകളിലാണ് ശിവറാം യോഗക്ലാസ്സ് നടത്തിയിരുന്നത്. ക്ലാസ്സിനെത്തുന്ന ഒരു യുവതിയും ഭര്‍ത്താവും ആണ് ആദ്യമായി പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവും യോഗക്ലാസ്സില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പിന്നാലെ മറ്റു സ്ത്രീകളും പരാതിയുമായി എത്തി. കഴിഞ്ഞ ആഴ്ചയാണ് ശിവറാമിനെതിരെ പരാതി ഉയർന്നത്.  ശിവറാമിനെ അറസ്റ്റ് ചെയ്ത പോലീസ് ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

English summary
'Yoga guru' held for alleged molestation in Mumbai
Please Wait while comments are loading...