പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; വായ്പ എടുത്തവര്‍ക്ക് ആശ്വാസം
മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. ആഗോള സമ്പദ്വ്യവസ്ഥ ഇപ്പോള്‍ പ്രക്ഷുബ്ധതയുടെ ഒരു പുതിയ ഘട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് എന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വായ്പ എടുത്തവര്‍ക്ക് ഏറെ ആശ്വാസമുണ്ടാകുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. നേരത്തെ കഴിഞ്ഞ ആറ് തവണയും റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.
അതേസമയം ആവശ്യമുള്ളപ്പോള്‍ ഉടനടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം റിസര്‍വ് ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം വര്‍ധിച്ച് വരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് നിരക്ക് വര്‍ധനവ് പ്രവചിച്ച സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ് ആര്‍ ബി ഐയുടെ നീക്കം. ഫെബ്രുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം വര്‍ഷം തോറും 6.44 ശതമാനം ഉയര്‍ന്നിരുന്നു.

ട്രെയിനിന് തീയിട്ടത് എന്തിന്..? ഷാറൂഖിന്റെ മറുപടി ഇങ്ങനെ; 'രക്ഷപ്പെട്ടത് അതേ ട്രെയിനില്‍'
കാലാനുസൃതമല്ലാത്ത മഴയെ തുടര്‍ന്ന് ഭക്ഷ്യവില ഉയരുന്നതും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെകിന്റെയും സഖ്യകക്ഷികളുടെയും അപ്രതീക്ഷിത തീരുമാനവും പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം പ്രതീക്ഷിച്ചത് പോലെ കുറഞ്ഞിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൊണ്ടാണ് ഇത്തവണ നിരക്ക് വര്‍ധന വേണ്ടെന്ന് വെക്കുന്നത് എന്ന് ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത് എന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. ആദ്യ പാദത്തില്‍ 7.8 ശതമാനവും രണ്ടാമത്തെ പാദത്തില്‍ 6.2 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം പാദത്തില്‍ 6.1 ശതമാനവും നാലാം പാദത്തില്‍ 5.9 ശതമാനവുമാണ് പ്രതീക്ഷിത വളര്‍ച്ചാ അനുമാനം. കഴിഞ്ഞ മേയ് മാസത്തിലാണ് ആര്‍ ബി ഐ നിരക്ക് വര്‍ധന ആരംഭിച്ചത്.
മൂന്നു തവണയായി 0.50 ശതമാനം ആണ് നിരക്ക് ഉയര്‍ത്തിയത്. ഇതിന് ശേഷം ഡിസംബറില്‍ 0.35 ബേസിസ് പോയന്റില്‍ വര്‍ധന ഒതുക്കുകയായിരുന്നു. അതേസമയം പണപ്പെരുപ്പം കുറയുന്ന സൂചനയുണ്ട് എങ്കിലും ഇപ്പോഴും റിസര്‍വ് ബാങ്കിന്റെ ക്ഷമതാ പരിധിക്ക് പുറത്താണ്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.52 ശതമാനവും ഫെബ്രുവരിയില്‍ 6.44 ശതമാനവും ആയിരുന്നു.












Click it and Unblock the Notifications