കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനോട്ടുകളുടെ എണ്ണം വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക്; നോട്ടുനിരോധനം കൊണ്ട് എന്തായി എന്ന് പ്രതിപക്ഷം

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക്. 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ നോട്ടുകളുടെയും വ്യാജ നോട്ടുകള്‍ വര്‍ധിച്ചു എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 500 രൂപയുടെ വ്യാജനോട്ടില്‍ 101.9 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടില്‍ 54.16 ശതമാനവും വര്‍ധനവുണ്ടായി എന്നാണ് ആര്‍ ബി ഐ കണ്ടെത്തിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപാ നോട്ടിന്റെ 39,451 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എത്തിയപ്പോള്‍ 79,669 വ്യാജ നോട്ടുകളായി ഉയര്‍ന്നു. 2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപാ നോട്ടിന്റെ 8798 വ്യാജ നോട്ടുകളാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ 13,604 വ്യാജ നോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

as

2016 ല്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയതിന് ന്യായീകരണമായി പറഞ്ഞിരുന്നത് കള്ളനോട്ടുകള്‍ തടായാനാണ് എന്നാണ്. 2016 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. രാജ്യത്ത് വന്‍ പ്രതിസന്ധിയാണ് നോട്ടുനിരോധനം കാരണം ജനങ്ങള്‍ നേരിട്ടത്.

 'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍ 'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍

എന്നാല്‍ ഈ നടപടി അഴിമതി തടയുമെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും കള്ളപ്പണത്തിന്റെ ഉപയോഗം കുറയ്ക്കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. അതേസമയം റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തി. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തത് മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിര്‍ഭാഗ്യകരമായ വിജയം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടി പരാജയമാണ് എന്ന് തെളിയിക്കുന്നതാണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ ട്വീറ്റ് ചെയ്തു. എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നില്ലെയെന്ന് ഡെറക് ഒബ്രിയാന്‍ ചോദിച്ചു. സര്‍ക്കാരിനെതിരെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Reserve Bank of India said that the number of fake notes in the country has increased exponentially
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X