• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്ര കോൺഗ്രസിൽ അതൃപ്തി പുകയുന്നു, മുതിർന്ന നേതാക്കൾ തമ്മിൽ പിടിവലി, വകുപ്പ് വിഭജനം നീളുന്നു

Google Oneindia Malayalam News

മുംബൈ: ഉദ്ധവ് താക്കറെ സർക്കാരിലെ വകുപ്പ് വിഭജനം അനന്തമായി നീളുന്നു. 36 മന്ത്രിമാരെ ഉൾപ്പെടുത്തി 3 ദിവസങ്ങൾക്ക് മുമ്പാണ് മന്ത്രിസഭാ വിലുലീകരണം നടത്തിയത്. എന്നാൽ പ്രധാന വകുപ്പുകൾക്ക് വേണ്ടി മൂന്ന് പാർട്ടികളും രംഗത്ത് വന്നതോടെയാണ് വകുപ്പ് വിഭജനം അനന്തമായി നീളുന്നത്. ത്രികക്ഷി സർക്കാരിൽ തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന ആക്ഷേപം പ്രധാനമായും കോൺഗ്രസാണ് ഉയർത്തുന്നത്.

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തി; 2 ഹിന്ദു സംഘടന നേതാക്കള്‍ അറസ്റ്റില്‍പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തി; 2 ഹിന്ദു സംഘടന നേതാക്കള്‍ അറസ്റ്റില്‍

കോൺഗ്രസ്-ശിവസേന-എൻസിപി എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹാവികാസ് അഖാഡി സഖ്യത്തിൽ ഭിന്നതയുണ്ടെന്ന് കഴിഞ്ഞ ദിവസം എൻസിപി വൃത്തങ്ങൾ സമ്മതിച്ചിരുന്നു. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും ശക്തവും പരിചയ സമ്പന്നരും ഉൾപ്പെടുന്നതാണ് മന്ത്രിസഭയെന്നും എൻസിപി നേതാക്കൾ വ്യക്തമാക്കി. എന്നാൽ അനിശ്ചിതത്വം തുടർന്നതിനെ തുടർന്ന് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മഹാരാഷ്ട്രയിൽ അധികാരത്തിനായി രാഷ്ട്രീയ പാർട്ടികൾ പിടിവലി നടത്തുന്നതിനിടെ മൂന്നൂറോളം കർഷകർക്കാണ് ജീവൻ നഷ്ടമായതെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഭിന്നതയുണ്ട്

ഭിന്നതയുണ്ട്

മഹാ വികാസ് അഖാഡിയിൽ ഭിന്നതയുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് ശിവസേനയുടെ മുഖപത്രമായ സാംമ്നയിൽ വന്ന ലേഖനം. മുതിർന്ന കോൺഗ്രസ് നേതാക്കളായ അശോക് ചവാനും ബാലാസാഹേബ് തോറോട്ടും തമ്മിൽ റവന്യൂ വകുപ്പിനെച്ചൊല്ലി ഭിന്നതയുള്ളതായി സാംമ്നയിൽ പറയുന്നു.

പ്രശ്നം റവന്യൂ

പ്രശ്നം റവന്യൂ

വകുപ്പ് വിഭജനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അശോക് ചവാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും അദ്ദേഹത്തിന് പ്രാധാന്യമുള്ള ഒരു വകുപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായത്. എന്നാൽ പിസിസി അധ്യക്ഷനായ ബാലാസാഹേബ് തോറോട്ടിനാകും റവന്യൂ വകുപ്പ് കിട്ടുക. ഈ വിഷയത്തിൽ എന്താകും അന്തിമ തീരുമാനം എന്ന് അറിയേണ്ടതുണ്ട്- സാംമ്നയിലെ മുഖപ്രസംഗത്തിൽ പറയുന്നു.

 മന്ത്രി പദവിയില്ല

മന്ത്രി പദവിയില്ല


മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ മൂന്ന് പാർട്ടികളിലേയും നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന് ശിവസേന സമ്മതിക്കുന്നു. എന്നാൽ മന്ത്രിസഭാ വികസനത്തിന് ശേഷം ഇത്തരം പ്രതിഷേധങ്ങൾ സ്വഭാവികമാണെന്നും സാംമ്നയിലെ മുഖപ്രസംഗത്തിൽ പറയുന്നു. മഹാവികാസ് അഖാഡിയിലെ എതിർ സ്വരങ്ങൾ കണ്ട് ബിജെപി സന്തോഷിക്കേണ്ടെന്നും ദേവേന്ദ്ര ഫട്നാവിസ് സർക്കാരും ഇത്തരം ഭിന്നതകൾ നേരിട്ടുണ്ടെന്നും ശിവസേന ആഞ്ഞടിക്കുന്നു.

 കൂടുതൽ ആവശ്യങ്ങൾ

കൂടുതൽ ആവശ്യങ്ങൾ

അന്തിമ വകുപ്പ് വിഭജനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് എൻസിപി നേതാവ് അജിത് പവാർ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ അതുണ്ടായില്ല. കൃഷി, ഗതാഗതം, നഗര വികസനം എന്നീ വകുപ്പുകൾക്ക് വേണ്ടിയാണ് കോൺഗ്രസ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നത്. ഇന്നാൽ വ്യവസായം, ഗതാഗതം, കൃഷി വകുപ്പുകൾ വേണമെന്നാണ് നിലവിൽ കോൺഗ്രസിന്റെ ആവശ്യം. കൃഷി വകുപ്പ് വിട്ടു നൽകാൻ തയ്യാറല്ലെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.

300 കർഷകർ

300 കർഷകർ

ഒക്ടോബർ 24ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും മാസങ്ങളോളം സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ശിവസേനയും ബിജെപിയും ഉടക്കി നിന്നതായിരുന്നു ഇതിന് കാരണം. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നിലനിന്നതോടെ സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് മഹാരാഷ്ട്രയിലെ കർഷകർ കടന്നു പോയത്. മഴക്കെടുതി ദുരിതം വിതച്ച കാർഷിക മേഖലയ്ക്ക് ദുരിതാശ്വാസ സഹായങ്ങൾ ലഭിച്ചിരുന്നില്ല. ഇതിന്റെ ഫലമായി നവംബറിൽ മാത്രം 300 കർഷകരാണ് മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത്.

English summary
Rift in Maha Vikas Aghadi over portfolio allocation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X