കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെഡിക്ക് നിതീഷിന്റെ 'കിക്ക്' നിയമ മന്ത്രിയെ മാറ്റി; ഇനി കാര്യങ്ങള്‍ ജെഡിയു തീരുമാനിക്കും!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ സര്‍ക്കാരിലുള്ള പിടിവിട്ട് പോകാന്‍ സ്‌ട്രോംഗ് മാനായി നിതീഷ് കുമാര്‍. നഷ്ടപ്പെട്ട് പോയ കരുത്ത് തിരിച്ചുപിടിക്കാനാണ് ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും ശ്രമം. ആര്‍ജെഡിയുടെ പ്രമുഖ മന്ത്രിയെ നിതീഷ് വകുപ്പില്‍ തന്നെ തെറിപ്പിച്ചിരിക്കുകയാണ്. ആര്‍ജെഡിക്ക് ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.

അതേസമയം ജെഡിയു എന്‍ഡിഎയില്‍ നിന്നത് പോലെ സൈലന്‍ഡായിരിക്കില്ല എന്നാണ് സൂചനകള്‍. ഒഴിവാക്കിയ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മഹാസഖ്യ സര്‍ക്കാരിനെ വെറുതെ പ്രതിരോധത്തിലാക്കേണ്ടതില്ലെന്നും, താന്‍ തന്നെയാണ് ക്യാപ്റ്റനെന്നുമാണ് നിതീഷ് തെളിയിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

ആര്‍ജെഡിയുടെ മന്ത്രി കാര്‍ത്തിക് കുമാറിനെയാണ് നിതീഷ് മാറ്റിയത്. ഇയാള്‍ നിയമ മന്ത്രിയായിരുന്നു. ആര്‍ജെഡി ഭരണത്തില്‍ ഉള്ളത് കൊണ്ട് പഴയ കാട്ടുഭരണം തിരിച്ചുവരുമെന്ന ഭയം ഇല്ലാതാക്കുകയാണ് നിതീഷ് പ്ലാന്‍ ചെയ്തത്. കാര്‍ത്തിക് കുമാറിനെ പകരം കരിമ്പ് കൃഷി മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്. ഏറ്റവും പ്രാധാന്യം കുറഞ്ഞ വകുപ്പാണിത്. ആര്‍ജെഡിയുടെ എംഎല്‍സിയാണ് കാര്‍ത്തിക്, ഇയാള്‍ക്കെതിരെ ഗുരതരമായൊരു കേസ് നിലവിലുണ്ട്.

2

തേജസ്വി യാദവിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നാണ് സൂചന. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസാണ് ഉള്ളത്. സെപ്റ്റംബര്‍ ഒന്ന് വരെ കോടതി ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം കാര്‍ത്തിക് കുമാറിനെതിരെ കോടതി നടപടിയുണ്ടായാല്‍ അത് വലിയ തിരിച്ചടിയായി മാറും. നാളെ നടക്കുന്ന വാദം ജെഡിയുവിന് നിര്‍ണായകമാണ്. അതിലുപരി നിയമ മന്ത്രി തന്നെ കോടതിയില്‍ ഹാജരാക്കുന്നതും തട്ടിക്കൊണ്ടുപോകല്‍ കേസ് നേരിടുന്നതും സര്‍ക്കാരിന് നാണക്കേടാണ്.

3

ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍

ലാലു പ്രസാദ് യാദവ് കാര്‍ത്തിക്കിനെ പിന്തുണച്ചിട്ടുണ്ട്. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് ലാലു പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തിക്കിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു വകുപ്പ് നല്‍കുകയായിരുന്നു നിതീഷ്. ആര്‍ജെഡിയുടെ ഷമീം അഹമ്മദാണ് പുതിയ നിയമ മന്ത്രി. ജയിലിലായ അധോലോക സംഘത്തലവനും മുന്‍ ആര്‍ജെഡി എംഎല്‍എയുമായ ആനന്ദ് സിംഗിന്റെ വിശ്വസ്തനാണ് കാര്‍ത്തിക് കുമാര്‍. ഇയാള്‍ പത്ത് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാണ്.

4

ഇങ്ങനെയുണ്ടോ ഒരു തലമുടി ഭ്രാന്തന്മാര്‍: ഫുട്‌ബോള്‍ കളത്തിലെ ഫ്രീക്കന്മാര്‍ ഇവര്‍, എല്ലാം സൂപ്പര്‍ താരങ്ങള്‍

ആനന്ദ് സിംഗിന്റെ നിര്‍ദേശപ്രകാരമാണ് കാര്‍ത്തിക്കിനെ മന്ത്രിയാക്കിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. മുന്‍ സ്‌കൂള്‍ അധ്യാപകന്‍ കൂടിയാണ് കാര്‍ത്തിക് കുമാര്‍. ആനന്ദ് സിംഗുമായി വളരെ അടുത്ത ബന്ധം കാര്‍ത്തിക്കിനുണ്ടെന്ന് ഉറപ്പാണ്. ജയിലില്‍ കിടന്ന് അദ്ദേഹം നല്‍കിയ നിര്‍ദേശം ലാലു പ്രസാദ് യാദവ് സ്വീകരിക്കുകയും തുടര്‍ന്ന് എംഎല്‍എസി സ്ഥാനാര്‍ത്ഥിയായി കാര്‍ത്തിക് കുമാറിനെ പ്രഖ്യാപിക്കുകയായിരുന്നു. ഇവരുടെ മണ്ഡലമായ മൊക്കാമയിലും ഇതേ വികാരമാണ് ഉള്ളത്.

5

അതേസമയം കാര്‍ത്തിക് കുമാര്‍ നിയമ മന്ത്രിയായ ശേഷം ബിജെപി കടുത്ത ആക്രമണമാണ് മഹാസഖ്യത്തിനെതിരെ നടത്തുന്നത്. ഇയാളെ പുറത്താക്കണമെന്നാണ് ബിജെപി ആവസ്യപ്പെടുന്നത്. 2014ലാണ് സംഭവം നടക്കുന്നത്. ബില്‍ഡറായ രാജു സിംഗിനെ തട്ടിക്കൊണ്ടുപോയ കേസാണിത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കാര്‍ത്തിക് കോടതിയില്‍ നല്‍കിയിരുന്നു. പോലീസ് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്ന് മന്ത്രി അവകാശപ്പെടുന്നുണ്ട്. നാളത്തെ കോടതി വിധി പോലെയിരിക്കും ഇനിയുള്ള കാര്യങ്ങള്‍.

സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

English summary
rjd law minister lost his portfolio after nitish kumar removed him, bjp sees a chanc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X