രൂപയുടെ വന്‍ വീഴ്ച: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണോ? തിരിച്ചുവരവ് അസാധ്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് നേരിടുന്നത്. ഒരു ഡോളറിന് പകരം 90 രൂപയില്‍ അധികം ചെലവ് വരുന്ന അവസ്ഥയിലെത്തി. രൂപ ഇന്ന് 90.21 വരെ മൂല്യമിടിഞ്ഞു. 1983 വരെ വളരെ കരുത്ത് നിലനിര്‍ത്തിയിരുന്നു രൂപ. പിന്നീട് നേരിയ തോതില്‍ മൂല്യം ഇടിയാന്‍ തുടങ്ങിയെങ്കിലും അടുത്ത കാലത്തായി വലിയ തകര്‍ച്ച നേരിടുകയാണ്. 1983ലാണ് രൂപയുടെ മൂല്യം 10 കടന്നത്. അതായത്, ഒരു ഡോളര്‍ കിട്ടാന്‍ 10 രൂപ കൊടുത്താല്‍ മതിയായിരുന്നു.
അക്കാലത്ത് ഇന്ത്യയുടെത് അടഞ്ഞ സമ്പദ് വ്യവസ്ഥ ആയിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പം നേരിട്ടത് മാത്രമായിരുന്നില്ല അന്നത്തെ വെല്ലുവിളി, വിദേശ നിക്ഷേപം ലഭിച്ചിരുന്നത് തുലോം തുച്ഛമായിരുന്നു. 1991 ഏപ്രിലില്‍ രൂപയുടെ മൂല്യം 20ലേക്ക് വീണു. വലിയ തോതില്‍ വ്യാപാര കമ്മി നേരിട്ട കാലമായിരുന്നു അത്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ അക്കാലത്ത് രാജ്യത്തെ കരുതല്‍ സ്വര്‍ണത്തിലും സര്‍ക്കാര്‍ കൈവച്ചു.

പക്ഷേ, രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ അപ്പോഴും സര്‍ക്കാരിന് സാധിച്ചില്ല. 1993 ആയപ്പോഴേക്കും രൂപയുടെ മൂല്യം 30ലേക്ക് വീണു. ഏഷ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരന്ന 1990കളില്‍ രൂപ വീണ്ടും മൂല്യമിടിഞ്ഞു. 1998ലാണ് 40ലേക്ക് രൂപ തകര്‍ന്നത്. പൊഖ്റാന്‍ ആണവ പരീക്ഷണത്തെ തുടര്‍ന്ന് ഉപരോധം നേരിട്ടത് രൂപയ്ക്ക് ക്ഷീണമായി.
2000ത്തിന് ശേഷം രൂപയുടെ മൂല്യം ഇടിയുന്ന വേഗത കുറഞ്ഞു. ഇന്ത്യയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം വന്ന കാലഘട്ടമായിരുന്നു അത്. സേവന മേഖലയിലേക്ക് ആഗോള കമ്പനികള്‍ കൂട്ടത്തോടെ വന്നെങ്കിലും 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം രൂപയെ 50ലേക്ക് തള്ളിയിട്ടു. അവശ്യവസ്തുക്കളുടെ വില കുത്തനെ കൂടുന്ന കാലമായിരുന്നു അത്. ആഭ്യന്തര വളര്‍ച്ച മന്ദഗതിയിലായി. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് വന്‍ തകര്‍ച്ച പിടിച്ചുനിര്‍ത്തി.
2014ന് ശേഷം സംഭവിച്ച മാറ്റം
2013ല്‍ രൂപയുടെ മൂല്യം 60 എന്ന നിരക്കിലായിരുന്നു. ആ വര്‍ഷം ഏഷ്യയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട കറന്‍സി രൂപയായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അതിവേഗമായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ച. 2018ല്‍ 70ലേക്ക് വീണ രൂപ 2022ല്‍ 80ലേക്ക് മൂക്കുകുത്തി. അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും യുക്രൈന് യുദ്ധവുമെല്ലാം കാരണമായി എന്ന് വിലയിരുത്തപ്പെട്ടു. അതിനിടയ്ക്ക് കൊവിഡ് കാലവും കഴിഞ്ഞുപോയി.
അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെ രൂപയുടെ മൂല്യശോഷണം വേഗത്തിലായി. അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഉയരാന്‍ തുടങ്ങിയതോടെ ആഗോള തലത്തില്‍ നിക്ഷേപകര്‍ ഡോളറിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടു. അവരുടെ നിക്ഷേപങ്ങളെല്ലാം ഡോളറിലേക്ക് മാറ്റി. ഇതെല്ലാം ഡോളറിന് കരുത്ത് കൂട്ടിയെങ്കിലും രൂപയ്ക്ക് കൂടുതല്‍ ക്ഷീണമായി. ഈവര്‍ഷം ആദ്യത്തില്‍ 84ല്‍ എത്തിയ രൂപ ഇന്ന് 90 കടന്ന് താഴേക്ക് പതിച്ചിരിക്കുകയാണ്.
മാസങ്ങള്‍ക്കിടെ മാത്രമായി അഞ്ച് ശതമാനം ഇടിവാണ് രൂപ നേരിട്ടത്. ഏഷ്യയില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന കറന്‍സിയായി രൂപ മാറി. ഈ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. 2013ല്‍ രൂപയുടെ മൂല്യം ഇടിഞ്ഞ വേളയില്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങിനെ ചോദ്യം ചെയ്യുന്ന മോദിയുടെ വീഡിയോ കോണ്‍ഗ്രസ് ഇപ്പോള്‍ പങ്കുവച്ചിട്ടുണ്ട്. അന്ന് ഉന്നയിച്ച ചോദ്യങ്ങളെല്ലാം മോദിയിലേക്ക് തന്നെ തിരിച്ചുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications