'സച്ചിന് ബ്രിട്ടീഷ് കമ്പനിയില്‍ കോടികളുടെ രഹസ്യ വരുമാനം', പാന്‍ഡോര പേപ്പറില്‍ കുരുങ്ങി പ്രമുഖര്‍
വാഷിംഗ്ടണ്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള താരങ്ങളും ലോകനേതാക്കളും പുതിയൊരു കുരുക്കില്‍. പാനമ രേഖകകള്‍ പോലെ പ്രമുഖരുടെ രഹസ്യ സമ്പാദ്യ വിവരങ്ങള്‍ അടങ്ങിയ പാന്‍ഡോറ രേഖകള്‍ രാജ്യാന്തര മാധ്യമ സംഘങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരും ഇതിലുണ്ട്. ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലെ പ്രമുഖരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ബിബിസി, ദ ഗാര്‍ഡിയന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവരാണ് ഈ അന്വേഷ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പോപ്പ് താരം ഷക്കീര, സൂപ്പര്‍ മോഡല്‍ ക്ലൗഡിയ ഷിഫര്‍, ഇറ്റാലിയന്‍ അധോലോക സംഘാംഗം എന്നിവരെല്ലാം പാന്‍ഡോറ രേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

സച്ചിനും ഭാര്യ അഞ്ജലിക്കും, ഭാര്യാ പിതാവ് ആനന്ദ് മേത്തയ്ക്കും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ് കമ്പനിയില്‍ നിന്ന് അനധികൃതമായി വരുമാനം ലഭിക്കുന്നുണ്ട്. ഇവയില്‍ ഈ മൂന്ന് പേര്‍ക്കും പങ്കാളിത്തമുണ്ട്. എന്നാല്‍ ഇക്കാര്യം രേഖയില്‍ ഇല്ല. സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് കമ്പനിയില്‍ ഇവര്‍ ഡയറക്ടര്‍മാരാണ്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ചെക് റിപബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രേ ബാബി, കെനിയന്‍ പ്രസിഡന്റ് ഉഹുരു കെനിയാട്ട, ഇക്വഡോര്‍ പ്രസിഡന്റ് ഗിയര്‍മോ ലാസോ, ഇമ്രാന്‍ ഖാന്റെയും വ്‌ളാദിമിര്‍ പുടിന്റെയും സര്‍ക്കാരിന്റെ ഭാഗമായവര്‍ എന്നിവര്‍ പാന്‍ഡോറ പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം സച്ചിന്റെ നിക്ഷേപങ്ങള്‍ നിയമപരമാണെന്നും, നികുതി സംബന്ധമായ രേഖകള്‍ അധികൃതരുടെ കൈവശമുണ്ടെന്നും താരത്തിന്റെ അറ്റോര്‍ണി പറഞ്ഞു. ഏതൊക്കെ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയതാണെന്ന് ഷക്കീരയുടെ അഭിഭാഷകനുംപറഞ്ഞു. താന്‍ ജീവിക്കുന്ന ബ്രിട്ടനില്‍ കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്ന് സൂപ്പര്‍ മോഡലായ ക്ലൗഡിയ ഷിഫര്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ ധനമന്ത്രി അടക്കം പട്ടികയിലുണ്ട്. തന്റെ മന്ത്രിസഭയില്‍ ഉള്ളവര്‍ക്ക് വിദേശത്ത് അനധികൃതമായി കമ്പനി പങ്കാളിത്തമുണ്ടെങ്കില്‍ അവരെ കുറ്റക്കാരായി കണ്ട് നിയമനടപടിയെടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 130ഓളം ശതകോടീശ്വരന്‍മാരും പാന്‍ഡോറ പേപ്പറിലുണ്ട്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
പല സാമ്പത്തിക ഇടപാടുകള്‍ ഷെല്‍ കമ്പനികളുണ്ടാക്കിയാണ് നടന്നിരിക്കുന്നത്. കൃത്യമായി നികുതി വെട്ടിപ്പ് നടത്തുക എന്നത് തന്നെയായിരുന്നു ഉദ്ദേശം. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് യുകെയിലും അമേരിക്കയിലുമായി ഏഴ് കോടതി പൗണ്ടാണ് രഹസ്യസമ്പാദ്യമുള്ളത്. ഇത് ഏകദേശം 703 കോടി രൂപയോളം വരും. അസര്‍ബൈജാന്‍ ഭരിക്കുന്ന അലിയേവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാന്‍ വിദേശത്ത് ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമാര്‍ പുടിന്‍ മൊണാക്കോയില്‍ രഹസ്യസമ്പാദ്യമുണ്ടെന്നാണ് പറയുന്നത്. ടോണി ബ്ലെയറിനും ഭാര്യ ചെറി ബ്ലേയറിനും ലണ്ടനില്‍ 64.5 ലക്ഷം പൗണ്ടിന്റെ വീട് വാങ്ങിയപ്പോല്‍ മൂന്ന് ലക്ഷം പൗണ്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications