ശമ്പളം മാത്രമല്ല വര്‍ധിക്കുക; എട്ടാം ശമ്പള കമ്മീഷനില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍, 70 ലക്ഷം പേര്‍ക്ക് നേട്ടം
ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ വന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് സംശയങ്ങള്‍ ദൂരീകരിച്ചത്. ശമ്പളം മാത്രമല്ല, പെന്‍ഷനും വര്‍ധിക്കാന്‍ പോകുകയാണ്. 70 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് നേട്ടമാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന് ഇരട്ടി ചെലവ് വരാന്‍ വഴിയൊരുക്കുന്നതാണിത്.
നിലവില്‍ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി പൂര്‍ത്തിയായിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷന് പ്രഖ്യാപിക്കുകയും പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. അടിസ്ഥാന ശമ്പളം 18000 രൂപയില്‍ നിന്ന് 34000 രൂപയായി വര്‍ധിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ ഇതിനേക്കാള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. അതിനിടെയാണ് പെന്‍ഷനിലെ മാറ്റം.

പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച വേളയില്‍ പെന്ഷന് സംബന്ധിച്ച് സര്‍ക്കാര്‍ പറഞ്ഞിരുന്നില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം എന്ന് ജീവനക്കാരുടെ സംഘടനകള്‍ അഭ്യര്‍ഥിച്ചിരുന്നു. ഏഴാം ശമ്പള കമ്മീഷനെ നിയമിക്കുന്നതു വരെ പെന്ഷന് കാര്യങ്ങളും അതോടൊപ്പം സൂചിപ്പിക്കുന്നതായിരുന്നു കീഴ്വഴക്കം. ഇത് തെറ്റിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.
രാജ്യത്ത് 50 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 70 ലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട് എന്നാണ് കണക്ക്. പെന്ഷന് പുനപ്പരിശോധനയും എട്ടാം ശമ്പള കമ്മീഷന് നടത്തുമെന്ന് സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. ശമ്പളം, അലവന്‍സ്, പെന്ഷന് തുടങ്ങി എല്ലാ കാര്യങ്ങളും എട്ടം ശമ്പള കമ്മീഷന് പുനപ്പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ ശമ്പളം ഉടനെ ഇല്ല
എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നവംബര്‍ മൂന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. എല്ലാ ജീവനക്കാരുടെ സംഘടനകളും സ്വാഗതം ചെയ്തെങ്കിലും വിശദ വിവരങ്ങള്‍ വന്നപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു. പെന്ഷന് സംബന്ധിച്ച വിവരങ്ങളൊന്നും പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. ഈ ആശങ്കയാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.
ഡിആര്‍, ഡിഎയും അടിസ്ഥാന ശമ്പളത്തില്‍ ഉടന്‍ ലയിപ്പിക്കുമോ എന്ന കാര്യത്തിലും സംശയം നിലനിന്നിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണിത്. അടിസ്ഥാന ശമ്പളത്തേക്കാള്‍ പകുതിയില്‍ അധികം ഡിഎ ഉയര്‍ന്നപ്പോഴാണ് ഈ ആവശ്യം ശക്തമായത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തി. ഡിഎയും അടിസ്ഥാന ശമ്പളവും ലയിപ്പിക്കുന്ന നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷം സമയം എടുത്തിരുന്നു. എട്ടാം ശമ്പള കമ്മീഷനും സമാനമായ രീതിയില്‍ സമയം എടുത്താല്‍ അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ റിപ്പോര്‍ട്ട് തയ്യാറാകൂ. അതിന് ശേഷമാകും കേന്ദ്ര മന്ത്രിസഭ റിപ്പോര്‍ട്ട് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുക. മന്ത്രിസഭ അംഗീകരിച്ചാലാണ് പുതിയ ശമ്പളം ജീവനക്കാര്‍ക്ക് കൈയ്യില്‍ കിട്ടുക.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications