കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി സഖ്യത്തില്‍ വിള്ളല്‍, ആര്‍എല്‍ഡി കലിപ്പില്‍, ജാട്ടുകളുടെ സീറ്റുകള്‍ തട്ടിയെടുക്കുന്നു

Google Oneindia Malayalam News

ദില്ലി: യുപി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സമാജ് വാദി പാര്‍ട്ടി സഖ്യത്തില്‍ വിള്ളല്‍. സീറ്റിനെ ചൊല്ലി രാഷ്ട്രീയ ലോക്ദളിലാണ് വലിയ കലാപമുണ്ടായിരിക്കുന്നത്. മീററ്റിന്റെ ഭാഗമായ സിവല്‍ഖാസ് സീറ്റില്‍ ഗുലാം മുഹമ്മദ് എന്ന എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതാണ് പ്രശ്‌നമായിരിക്കുന്നത്. ജയന്ത് ചൗധരിക്കെതിരെ ഈ സീറ്റ് വിട്ടുകൊടുത്തതില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇയാള്‍ക്ക് വോട്ട് നല്‍കില്ലെന്നാണ് ആര്‍എല്‍ഡി നേതാക്കള്‍ പറയുന്നത്. ഇവിടെ മാത്രമല്ല സര്‍ദാനയിലും ഹസ്തിനാപൂരിലും എസ്പി നേതാക്കള്‍ക്കെതിരെ ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഒരിടവേളയ്ക്ക് ശേഷം മുസ്ലീം-ജാട്ട് പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്.

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

1

മീററ്റിലെ സീറ്റുകളാണ് സര്‍ദാനയും ഹസ്തിനാപുരയും. ജാട്ടുകള്‍ക്ക് വേണ്ടത്ര പരിഗണന സഖ്യത്തില്‍ കിട്ടുന്നില്ലെന്ന പരാതി ശക്തമാണ്. കര്‍ഷക സമരത്തിന്റെ മുന്‍നിരയില്‍ നിന്നിട്ടും തങ്ങള്‍ക്ക് എസ്പി ബഹുമാനം തരുന്നില്ലെന്നും ജാട്ടുകള്‍ കരുതുന്നുണ്ട്. ജാട്ട് വികാരം എസ്പിക്ക് എതിരായാല്‍ അഖിലേഷിന് യുപിയില്‍ അധികാരത്തില്‍ തിരിച്ചെത്തുക ദുഷ്‌കരമായിരിക്കും. ജയന്ത് ചൗധരി ജാട്ടുകളെയും മുസ്ലീങ്ങളെയും ഒരുവിധത്തിലാണ് ഒന്നിച്ചത്. ബാഗ്പത് മണ്ഡലം ജാട്ടുകളുടെ ശക്തികേന്ദ്രം കൂടിയാണ്. മുന്‍ പ്രധാനമന്ത്രി ചരണ്‍ സിംഗും അദ്ദേഹത്തിന്റെ മകന്‍ അജിത് സിംഗും പ്രതിനിധീകരിച്ച മണ്ഡലമാണിത്. ഇതാണ് ജയന്തിന് സംരക്ഷിക്കേണ്ടത്.

ജയന്ത് ചൗധരിയുടെ കുടുംബ സീറ്റ് കൂടിയാണിത്. ഇവിടെ പ്രശ്‌നങ്ങള്‍ ജയന്ത് എങ്ങനെ പരിഹരിക്കുമെന്നതും അജ്ഞാതമാണ്. സിവല്‍ഖാസ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ജാട്ട് നേതാക്കളായ സുനില്‍ റോത്ത, രാജ് കുമാര്‍ സംഗ്വാന്‍, യശ്വീര്‍ സിംഗ് എന്നിവരുടെ പേരുകളായിരുന്നു പരിഗണിച്ചത്. എന്നാല്‍ സീറ്റ് പോയത് സമാജ് വാദി പാര്‍ട്ടി നേതാവിനാണ്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ പല നേതാക്കളും നിരാശയിലാണ്. എസ്പിയെ പിന്തുണയ്ക്കില്ലെന്ന മനോഭാവത്തിലാണ് ഇവര്‍. ആര്‍എല്‍ഡിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പാര്‍ട്ടി നേതാവ് ഗുലാം മുഹമ്മദ് സ്ഥിരീകരിച്ചു. തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് കിട്ടിയിരുന്നില്ലെങ്കില്‍ എന്നെ പിന്തുണയ്ക്കുന്നവരും ഇതേ പോലെ രോഷം കൊള്ളുമായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു.

ജാട്ടുകളായ കര്‍ഷകര്‍ക്ക് ടിക്കറ്റ് നല്‍കുന്നത് തെറ്റില്ല. അവര്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്.അതേസമയം മുസ്ലീം കര്‍ഷകരും കര്‍ഷക സമരത്തില്‍ പിന്തുണച്ചവരാണെന്നും ഗുലാം മുഹമ്മദ് പറയുന്നു. 2017ല്‍ ബിജെപിയുടെ ജിതേന്ദ്ര പാല്‍ ഈ സീറ്റ് ഗുലാം മുഹമ്മദ് നിന്ന് പിടിച്ചെടുത്തിരുന്നു. അന്ന് നാലാം സ്ഥാനത്താണ് എത്തിയത്. ആര്‍എല്‍ഡിയുടെ രണ്‍വീര്‍റാണ ഈ സീറ്റ് 2002ല്‍ വിജയിച്ചിരുന്നു. 2007ല്‍ പക്ഷേ അദ്ദേഹം പരാജയപ്പെട്ടിരുന്നു. സിവല്‍ഖാസ് മണ്ഡലത്തില്‍ സുനില്‍ റോത്തയെ മത്സരിപ്പിക്കണമെന്നാണ് ആര്‍എല്‍ഡിയുടെ ആഗ്രഹം. പശ്ചിമ യുപിയിലെ പ്രമുഖനാണഅ അദ്ദേഹം. മുസ്ലീം വോട്ടുകള്‍ ഇവിടെ 25 ശതമാനമുണ്ട്. ജാട്ടുകള്‍ എതിരായാല്‍ ഇത് ബിജെപിക്ക് ഗുണകരമാകും.

മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?

English summary
samajwadi party alliance have crack over jat seat, rld facing the heat from party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X