പ്രകാശ് ജാവദേക്കര്‍ വീട്ടില്‍ പോകട്ടെ, രവിശങ്കര്‍ പ്രസാദും, പരിഹാസവുമായി സഞ്ജയ് റാവത്ത്
മുംബൈ: മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനത്തില്‍ പുറത്തുപോയ മന്ത്രിമാരെ പരിഹസിച്ച് ശിവസേന. രവിശങ്കര്‍ പ്രസാദിനെ പോലുള്ളവര്‍ പുറത്താകുന്നതാണ് നല്ലതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രിയെ ഇങ്ങനെ പുകഴ്ത്തി നടക്കലാണ് രവിശങ്കര്‍ പ്രസാദിന്റെ പണി. മോദിയുടെ തീരുമാനങ്ങള്‍ മാസ്റ്റര്‍ സ്‌ട്രോക്കാണെന്നൊക്കെ പ്രസാദ് തട്ടിവിട്ടാറുണ്ട്. ഇത്തവണ മാസ്റ്റര്‍ സ്‌ട്രോക്ക് തിരിച്ചടിച്ചതാണ് പുറത്താകലിന് കാരണമെന്നും റാവത്ത് പരിഹസിച്ചു.

പ്രകാശ് ജാവദേക്കറിനെയും തവര്‍ചന്ദ് ഗെലോട്ടിനെയും പോലുള്ള പ്രായമായവര്‍ ഇനി വീട്ടില്‍ പോകുന്നതാണ് നല്ലത്. പുതിയ മുഖങ്ങള്‍ ബിജെപിയില്‍ വരേണ്ടതുണ്ട്. കഴിവിന്റെ അടിസ്ഥാനത്തിലാവണം ഇവരെ നിയമിക്കേണ്ടതെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് നാല് ബിജെപി നേതാക്കളെയാണ് മന്ത്രിമാരായി നിയമിച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയും ക്യാബിനറ്റ് മന്ത്രിയായിട്ടുണ്ട്. ശിവസേനയ്ക്കും കോണ്‍ഗ്രസിനുമൊപ്പം പ്രവര്‍ത്തിച്ച നേതാവാണ് റാണെ.
അതേസമയം ബിജെപി നേതാക്കളാണെന്ന് പറയാവുന്ന ഒരാള്‍ പോലും മോദി മന്ത്രിസഭയില്‍ ഇല്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് മന്ത്രിമാര്‍ ശിവസേനയില്‍ നിന്നും ബാക്കിയുള്ള രണ്ട് പേര്‍ എന്‍സിപിയില്‍ നിന്നുമാണെന്ന് റാവത്ത് പറഞ്ഞു. ബിജെപിയോട് ശരിക്കും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടിയിലെ കഴിവുള്ള നേതാക്കളെ അവരെ ഒപ്പം ചേര്‍ത്ത് മന്ത്രിയാക്കിയെന്നും പരിഹാസ രൂപേണ റാവത്ത് പറഞ്ഞു. അവര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
Recommended Video
നാരായണ്‍ റാണെ കടുത്ത ശിവസേന വിമര്‍ശകനാണ്. എന്നാല്‍ മന്ത്രിയായി കഴിഞ്ഞാല്‍ അതൊന്നും ഉണ്ടാവില്ലെന്നും റാവത്ത് പറയുന്നു. മന്ത്രിയെന്നത് മറ്റുള്ളവരെ ആക്രമിക്കാനുള്ളതല്ല. ഇതാണ് മന്ത്രിപദത്തിനുള്ള യോഗ്യതയെങ്കില്‍, ആ പദത്തിന് എന്ത് വിലയാണ് ഉള്ളതെന്നും റാവത്ത് ചോദിച്ചു. രാജ്യത്തെയും പൗരന്മാരെയും സേവിക്കാനുള്ളതാണ് മന്ത്രിപദം. മോദി നിയമിച്ചവര്‍ മിടുക്കരാവുമെന്നാണ് പ്രതീക്ഷ. പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭയെ ശിവസേന സ്വാഗതം ചെയ്യുന്നുവെന്നും റാവത്ത് പറഞ്ഞു.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications