Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്ലാതെ മഹാസഖ്യമില്ല, നിലപാട് വ്യക്തമാക്കി ശിവസേന, കെസിആറിന് നയിക്കാനാവുമെന്ന് റാവത്ത്

മുംബൈ: കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യ നീക്കത്തെ പിന്തുണച്ചത് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതേസമയം കോണ്‍ഗ്രസിനെ തള്ളാനും റാവത്ത് തയ്യാറായില്ല. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കോണ്‍ഗ്രസില്ലാതെ സാധ്യമാകുമെന്ന് ഒരിക്കലും ശിവസേന പറഞ്ഞിട്ടില്ലെന്ന് റാവത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും ചേര്‍ന്നുള്ള സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസും. അതേസമയം കെ ചന്ദ്രശേഖര റാവിനെയും റാവത്ത് പ്രസംസിച്ചു. കെസിാറിന് എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി നയിക്കാനുള്ള കഴിവുണ്ടെന്ന് റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കെസിആര്‍ ഉദ്ധവ് താക്കറെയെയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെയും കണ്ടത്.

1

യുപി തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്ന് തരിപ്പണമാകുമെന്ന് റാവത്ത് വ്യക്തമാക്കി. മാറ്റമാണ് ഇപ്പോഴത്തെ ആവശ്യമെന്ന് ഉദ്ധവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കെസിആര്‍ പറഞ്ഞിരുന്നു. കഠിനാധ്വാനിയായ നേതാവാണ് കെസിആറെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് അദ്ദേഹം ഇവിടെ വരെ എത്തിയത്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. വികസനത്തെ കുറിച്ചും രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുമാണ് കെസിആര്‍ ഉദ്ധവുമായി സംസാരിച്ചതെന്ന് റാവത്ത് വ്യക്തമാക്കി. മോദി തെലങ്കാനയെ സഹായിച്ചില്ലെങ്കില്‍, പ്രധാനമന്ത്രിയെ മാറ്റാന്‍ അറിയാമെന്ന് കെസിആര്‍ നേരത്തെ പറഞ്ഞിരുന്നു.

രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് ബിജെപിയുടെ ശീലമാണ്. തോല്‍ക്കുമ്പോള്‍ അവര്‍ അത്തരം പ്രസ്താവനകള്‍ നടത്തും. ഉത്തര്‍പ്രദേശില്‍ ബിജെപി തോറ്റുകൊണ്ടിരിക്കുകയാണ്. ചന്ദ്രകാന്ത് പാട്ടീല്‍ ശിവസേനയ്‌ക്കോ സര്‍ക്കാരിനോ ഉപദേശം തരേണ്ട ആവശ്യമില്ല. സ്വന്തം പാര്‍ട്ടിയെ കുറിച്ചാണ് പാട്ടീല്‍ ശ്രദ്ധിക്കേണ്ടത്. അത് നിത്യേന തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും റാവത്ത് തുറന്നടിച്ചു. കോണ്‍ഗ്രസില്ലാതെ ബിജെപിക്കെതിരെ ഒരു സഖ്യം ശിവസേനയ്ക്ക് ആവശ്യമില്ല. മമത ബാനര്‍ജി അത്തരമൊരു സഖ്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍, കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ പറഞ്ഞ ആദ്യ പാര്‍ട്ടിയാണ് ശിവസേനയെന്നും റാവത്ത് വ്യക്തമാക്കി.

കോണ്‍ഗ്രസ് അടക്കമുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് മുന്നില്‍ ഒരു സഖ്യമുണ്ടാവണം. കെസിആര്‍ കഴിഞ്ഞ ദിവസം ഉദ്ധവിനെയും പവാറിനെയും കണ്ടിരുന്നു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് അവര്‍ സംസാരിച്ചത്. മമത നേരത്തെ വന്നിരുന്നു. അതേ വഴിയിലാണ് കെസിആറും സഞ്ചരിക്കുന്നതെന്ന് മാലിക് പറഞ്ഞു. ബിജെപിയെ ഈ രാജ്യത്ത് നിന്ന് പുറത്താക്കണം. ഇല്ലെങ്കില്‍ രാജ്യത്തെ തന്നെ അവര്‍ ഇല്ലാതാക്കുമെന്ന് കെസിആര്‍ ആരോപിച്ചിരുന്നു. അതേസമയം മമതയ്ക്കും കെസിആറിനും കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ ഇപ്പോഴും താല്‍പര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+