പ്രവാസികള്‍ക്ക് നേട്ടം-സൗദി-ഇന്ത്യ വിമാന സര്‍വീസ് വര്‍ധിപ്പിക്കാന്‍ ധാരണ
ന്യൂഡല്‍ഹി: ഇന്ത്യക്കും സൗദി അറേബ്യക്കും ഇടയില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഗ് ബിന്‍ പാസ്വാന്‍ റാബിയ അറിയിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും, സൗദി മന്ത്രിയും, വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ നടപടി ലഘൂകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
ഹജ്ജ് വിസ അപേക്ഷകള്‍ക്കായി ഇന്ത്യയില്‍ മൂന്ന് പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കും. അതേസമയം എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നതായി സ്മൃതി ഇറാനി പറഞ്ഞു. അതേസമയം നിരക്ക് കുറഞ്ഞ വിമാന സര്‍വീസുകളും ആലോചനയിലുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് സൗദി ഹജ്ജ് മന്ത്രി ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ചകളും നടത്തുമെന്നാണ് വിവരം.

മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്നവര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ അടക്കം സുഗമമാക്കാനും മെച്ചപ്പെടുത്താനും മന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്നാണ് കരുതുന്നത്. ഹജ്ജിനായി വരുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ച് വരുന്നതാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ നടപടി ലഘൂകരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030ന്റെ ഭാഗമായി ഉംറ ലോകത്തെല്ലായിടത്തും മുസ്ലീങ്ങള്‍ക്ക് നിര്‍വഹിക്കാനായി മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് അല്‍ റാബയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനം വര്‍ധിച്ചിരുന്നു. ഈ വര്‍ധന ഇന്ത്യ-സൗദി സൗഹൃദത്തെ തുടര്‍ന്നാണ് സാധ്യമായതെന്ന് അല്‍ റാബിയ പറയുന്നു. സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ ഇന്ത്യ മുസ്ലീങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അതിലൂടെ സാധിക്കും.
അതും കുറഞ്ഞ ചെലവില്‍ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് നടപടിക്രമങ്ങള്‍ ഏറ്റവും ലളിതമാക്കാനുള്ള ശ്രമങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ നടന്നതെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. 2023 ഹജ്ജ് ക്വാട്ട പ്രകാരം 1.75 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലേക്ക് എത്തിയത്. ഇതില്‍ 47 ശതമാനം സ്ത്രീകളാണ്.












Click it and Unblock the Notifications