ഇനി സൗജന്യ എടിഎം ഇടപാടില്ല..!! സ്വന്തം പണം പിന്‍വലിക്കാന്‍ ബാങ്കിന് കൂലി കൊടുക്കണം..!!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: സര്‍വ്വീസ് ചാര്‍ജെന്ന പേരില്‍ ഇടപാടുകാരെ കൊള്ളയടിക്കാനുള്ള നീക്കവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ ഒരു പരിധിയില്‍ കവിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്കാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കിയിരുന്നെങ്കില്‍ ജൂണ്‍ മുതല്‍ അങ്ങനെയല്ല. ജൂണ്‍ ഒന്നു മുതല്‍ ഓരോ എടിഎം ഇടപാടിനും 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്.

Read Also: പാടണമെങ്കില്‍ ബീബറിന് തിരുമ്മുകാരി വേണം..!!അതും കേരളത്തില്‍ നിന്ന് തന്നെ..!! ആവശ്യങ്ങള്‍ കേട്ടാല്‍ !

Read Also: മുസ്ലിം ലീഗിന് വേണ്ടാത്ത ഖമറുന്നീസ അന്‍വര്‍ ബിജെപിയിലേക്ക്..?? ഞെട്ടലില്‍ ലീഗ് നേതൃത്വം..!!

ബാങ്കിന്റെ പകൽക്കൊള്ള

എസ്ബിഐയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് വന്‍ ആഘാതമുണ്ടാക്കുന്ന തീരുമാനമാണ് ബാങ്ക് നടപ്പാക്കാനൊരുങ്ങുന്നത്. പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മാര്‍ഗം എടിഎമ്മുകളാണ് എന്നിരിക്കേ ഓരോ ഇടപാടിനും ബാങ്ക് പണം ഈടാക്കുന്നത് കൊള്ളയടിക്ക് തുല്യമാണ്.

ഇനി സൌജന്യ ഇടപാടില്ല

ഇതുവരെ 5 തവണ വരെ സൗജന്യ എടിഎം ഇടപാട് അനുവദനീയമായിരുന്നു.എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ഉപഭോക്താവിന് പണം കിട്ടിയാലും ഇല്ലെങ്കിലും ബാങ്ക് സര്‍വീസ് ചാര്‍ജ് പിടിക്കും. മാത്രമല്ല ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും പിടി വീണിട്ടുണ്ട്.

ഓൺലൈൻ ഇടപാടിനും നികുതി

ഒരു ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍- മൊബൈല്‍ പണമിടപാടുകള്‍ക്ക് 5 രൂപയും രണ്ട് ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപയുമാണ് നികുതി ഈടാക്കുക. ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാനും സര്‍വ്വീസ് ചാര്‍ജ് നല്‍കണം.

മുഷിഞ്ഞ നോട്ട് മാറുന്നതിനും

5000 രൂപ വരെ മൂല്യമുള്ള 20 മുഷിഞ്ഞ നോട്ടുകള്‍ വരെ സേവന നികുതി ഇല്ലാതെ മാറ്റിയെടുക്കാവുന്നതാണ്. ഇരുപതില്‍കൂടുതല്‍ മുഷിഞ്ഞ നോട്ടുകള്‍ മാറ്റാനുണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ട് രൂപ വെച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ച് രൂപ വെച്ച് ഈടാക്കും.

സേവന നികുതിയുടെ പേരിൽ

500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറാനുണ്ടെങ്കില്‍ നോട്ട് ഒന്നിന് രണ്ട് രൂപ വെച്ച് ആകെ 50 രൂപയും സേവന നികുതിയും നല്‍കണം. ആയിരം രൂപയ്ക്ക് അഞ്ച് രൂപ എന്ന കണക്കിലാണെങ്കില്‍ 62.50 രൂപയും സേവന നികുതിയും നല്‍കേണ്ടതായി വരും.

നാല് ഇടപാട് വരെ സൌജന്യം

മാസത്തില്‍ പതിനായിരം രൂപ വരെയുള്ള ഇടപാടുകള്‍ നടക്കുന്ന ബേസിക് സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജിലും എസ്ബിഐ മാറ്റം വരുത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ക്ക് മാസത്തില്‍ എടിഎം ഇടപാട് ഉള്‍പ്പെടെ ഉള്ള നാല് ഇടപാടുകള്‍ സൗജന്യമാണ്.

നാലിൽ കൂടിയാൽ കൂലി

ഇടപാടുകള്‍ മാസത്തില്‍ നാലില്‍ കൂടിയാല്‍ സര്‍വീസ് ചാര്‍ജ് നല്‍കണം. 50 രൂപ വരെയുള്ള ചാര്‍ജാണ് ഇടപാടുകാര്‍ ബാങ്കിന് നല്‍കേണ്ടി വരിക. ചെക്ക് ബുക്കിനും ഇനി മുതല്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കേണ്ടി വരും.

ഔദ്യോഗിക അറിയിപ്പ് ഉടൻ

സര്‍വ്വീസ് ചാര്‍ജ് സംബന്ധിച്ച വിവരം എസ്ബിഐ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ചില സാമ്പത്തിക വാര്‍ത്താ മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടത്. ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍്ട്ട്.

English summary
State Bank of India to charge service charges for every ATM transaction
Please Wait while comments are loading...