പോലീസുകാരന്റെ കോളറിന് പിടിച്ച് ദിഗ് വിജയ് സിംഗ്, സംഭവം ഭോപ്പാലില്‍, വിവാദമായി വീഡിയോ!!
ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പോലീസുകാരന്റെ കോളറിന് പിടിച്ച ദിഗ് വിജയ് സിംഗിന്റെ നടപടി വിവാദത്തില്‍. ഭോപ്പാലിലെ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പോലീസുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടി.

ദിഗ് വിജയ് സിംഗ്, എംഎല്‍എമാരായ ആരിഫ് മസൂദ്, പിസി ശര്‍മ എന്നിവരായിരുന്നു സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. പഞ്ചായത്ത് ഓഫീസിനുള്ളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇരച്ചുകയറാന്‍ നോക്കുമ്പോള്‍ പോലീസ് ഇവരെ തള്ളിമാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടയിലാണ് സംഭവം നടന്നത്.
ദിഗ് വിജയ് ഒരു പോലീസ് ഓഫീസറും കോളറിന് പിടിക്കുന്തനും പിടിച്ച് തള്ളുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. വളരെ അഗ്രസീവായിട്ടുള്ള ഈ വീഡിയോ വൈറലായിരിക്കുകയാണ്. ശിവരാജ് സിംഗ് സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പഞ്ചായത്ത് അധികൃതരും പോലീസും പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ഉഭൂപേന്ദ്ര സിംഗ് ഇതിനിടെ ഇവിടെയെത്തിയിരുന്നു. മന്ത്രിയുടെ വാഹനം പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് കടത്തിവിടാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. ദിഗ് വിജയ് സിംഗും ആരിഫ് മസൂദും മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു.
മന്ത്രിക്ക് തടസ്സം നേരിട്ടതോടെ കൂടുതല്‍ പോലീസിനെ ഇവിടെ നിയോഗിക്കുകയായിരുന്നു. മധ്യപ്രദേശിലെ പല പഞ്ചായത്തുകളിലും പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഭോപ്പാലില്‍ അടക്കം ഇത് തുടരുന്നുണ്ട്. ബിജെപിക്കും കോണ്‍ഗ്രസിനും ഇത് നിര്‍ണായകമാണ്. ഇതിനിടയിലാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.
അതേസമയം തെലങ്കാനയില്‍ പ്രമുക നേതാവ് രാജഗോപാല്‍ റെഡ്ഡി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതിനിടെ അദ്ദേഹത്തെ അനുനയിപ്പിക്കാനും ഹൈക്കമാന്‍ഡ് ദിഗ് വിജയ് സിംഗിനെ നിയോഗിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാന്ദി സഞ്ജയ് നേരത്തെ തന്നെ രാജഗോപാല്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ദിഗ് വിജയ് സിംഗിനോട് എന്ത് വില കൊടുത്തും രാജഗോപാലിനെ പാര്‍ട്ടിയില്‍ നിര്‍ത്താനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ദിഗ് വിജയ് സിംഗ് അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയും ചെയ്തു. അടിയന്തരമായി ദില്ലിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച രാജഗോപാല്‍ അമിത് ഷായെ കണ്ടിരുന്നു.അതിന് ശേഷം കോണ്‍ഗ്രസ് വലിയ ആശങ്കയിലാണ്.
നേതാക്കള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടും. പുറത്ത് നിന്ന് വരുന്നവര്‍ക്കാണ് കൂടുതല്‍ അവസരം കോണ്‍ഗ്രസ് നല്‍കുന്നതെന്ന് രാജഗോപാല്‍ ആരോപിക്കുന്നു. രാജഗോപാലിനെ അണികള്‍ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications