കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതക്കും കെസിആറിനും നിതീഷിനും ശരദ് പവാര്‍ വേണം; 81-ാം വയസിലും എന്തുകൊണ്ട് പവാര്‍?

Google Oneindia Malayalam News

മുംബൈ: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ച എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒരു രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നതിന് ബി ജെ പി ഇതര പാര്‍ട്ടികള്‍ക്കിടയില്‍ സമവായം രൂപീകരിക്കാനായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ശ്രമങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്.

എങ്കില്‍ പോലും പാര്‍ട്ടികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അതീതമായി വ്യക്തികളെ ഏകോപിപ്പിച്ച് ഒരു മേശക്ക് ചുറ്റും കൊണ്ടുവരാന്‍ ശരദ് പവാര്‍ ഒരു ഉത്തേജക പങ്ക് വഹിക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ബി ജെ പി ഇതര കക്ഷികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു.

1

എന്നാല്‍ പ്രായം കണക്കിലെടുത്ത് മറ്റൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി രാജ്യത്ത് വാഗ്ദാനം നല്‍കിയ 'അച്ഛേ ദിന്‍' കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞത്. 2014 ല്‍ മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും കടലാസില്‍ ഒതുങ്ങി എന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും വെടിപൊട്ടിച്ച് ജി 23; പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യതയില്‍ ആശങ്കയെന്ന് നേതാക്കള്‍വീണ്ടും വെടിപൊട്ടിച്ച് ജി 23; പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യതയില്‍ ആശങ്കയെന്ന് നേതാക്കള്‍

2

81 വയസ്സായിട്ടും, മഹാരാഷ്ട്രയില്‍ വിപുലമായി പര്യടനം നടത്തുന്ന ഏറ്റവും സജീവമായ നേതാക്കളില്‍ ശരദ് പവാര്‍ ഇപ്പോഴും ഉള്‍പ്പെടുന്നു. എന്നാലും, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാര്‍ രണ്ടര വര്‍ഷത്തിന് ശേഷം താഴെ വീണത് സഖ്യത്തിലെ നിര്‍ണായക കക്ഷിയായിരുന്ന എന്‍ സി പിക്ക് തിരിച്ചടിയായി.

'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു

3

2019 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ശിവസേന ബി ജെ പിയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം, മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന എന്നിവയെ ഒന്നിപ്പിച്ച് ത്രികക്ഷി എം വി എ രൂപീകരിക്കാന്‍ ശരദ് പവാര്‍ മുന്‍കൈ എടുത്തിരുന്നു.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

4

എന്നിട്ടും, സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിലും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി, ശിവസേനയ്ക്കുള്ളിലെ അസ്വസ്ഥത മുതലെടുക്കുന്നതില്‍ ബി ജെ പി വിജയിച്ചതിനാല്‍ ആ പരീക്ഷണം ഹ്രസ്വകാലത്തേക്ക് മാത്രം നീണ്ടുനിന്നു. ആകെയുള്ള 55 ശിവസേന എം.എല്‍.എമാരില്‍ 40 പേരും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മാതൃ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

5

തിരിച്ചടിയുണ്ടെങ്കിലും 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിക്കെതിരെ മുന്നണി കെട്ടിപ്പടുക്കുന്നതിലാണ് പരിചയസമ്പന്നനായ പവാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മഹാരാഷ്ട്രയില്‍, 2024 ലെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും എന്‍സിപിയും സേനയും യോജിച്ച് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാറും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രഖ്യാപിച്ചിരുന്നു.

6

എംവിഎ ബാനറില്‍ ബിഎംസി തിരഞ്ഞെടുപ്പിനെ നേരിടാനും അവര്‍ ഉദ്ദേശിക്കുന്നു. മഹാരാഷ്ട്രയ്ക്ക് ബാധകമായത് ദേശീയ തലത്തിലും ആവര്‍ത്തിക്കപ്പെടുകയാണ്. പവാറാണ് സമരമുഖമായി മാറിയത്, എന്നാല്‍ ബി ജെ പി വിരുദ്ധ മുന്നണി എന്ന ആശയം ഉയരുന്നത് ഇതാദ്യമല്ല. ശരദ് പവാര്‍ മുമ്പ് നിരവധി തവണ മൂന്നാം മുന്നണി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയിരുന്നു.

7

സമാന ചിന്താഗതിയുള്ള മതേതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ പവാര്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. വര്‍ഗീയ ശക്തികളെ ചെറുക്കുക എന്നതാണ് രാഷ്ട്രീയ അജണ്ട. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളെ അണിനിരത്തി ബി.ജെ.പിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള ശ്രമം പവാര്‍ വീണ്ടും തുടരും.

English summary
Sharad Pawar playing a crucial role in bringing and coordinate across parties and states against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X