കത്തികള്‍ മൂര്‍ച്ച കൂട്ടി വെക്കൂ, ആവശ്യം വരും; ലൗജിഹാദിനെ നേരിടണമെന്ന് പ്രഗ്യാ സിംഗ്
ദില്ലി: ബിജെപിയുടെ എംപി പ്രഗ്യാ സിംഗ് താക്കൂര്‍ വീണ്ടും വിവാദത്തില്‍. ലൗജിഹാദിനെതിരെയുള്ള അവരുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി വീട്ടില്‍ വെക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ഉറപ്പായും ഉപയോഗിക്കാമെന്നും പ്രഗ്യ പറഞ്ഞു.
ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണ മേഖല കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് പ്രഗ്യയുടെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. കര്‍ണാടകയിലെ ഷിവമോഗയിലായിരുന്നു പരിപാടി നടന്നത്. ആക്രമിക്കുന്നവരെയും, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നവരെ നേരിടാനുള്ള അവകാശം ഹിന്ദുക്കള്‍ക്കുണ്ടെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു.

അവര്‍ക്ക് ജിഹാദ് എന്നൊരു സമ്പ്രദായമുണ്ട്. അവര്‍ക്ക് യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, അവര്‍ ലൗ ജിഹാദില്‍ ഏര്‍പ്പെടും. പ്രണയിക്കുമ്പോള്‍ അവര്‍ അതില്‍ ജിഹാദിനെയാണ് കാണുക. ഹിന്ദുക്കളും പ്രണയിക്കാറുണ്ട്. നമ്മള്‍ ദൈവത്തെയാണ് ഇഷ്ടപ്പെടാറുള്ളത്. ഒരു സന്ന്യാസി ദൈവത്തെ ഇഷ്ടപ്പെട്ടു. ദൈവം സൃഷ്ടിച്ച ഈ ലോകത്ത് നിന്ന് എല്ലാ ചൂഷകരെയും ഇല്ലാതാക്കാനാണ് സന്ന്യാസി വര്യന്മാര്‍ പറയുന്നത്.
തെറ്റു ചെയ്യുന്നവരെയും, പാപികളെയും, മറ്റ് ദുഷ്ടശക്തികളെയും അതുപോലെ ഇല്ലാതാക്കാന്‍ സന്ന്യാസികള്‍ പറഞ്ഞിരുന്നു. അതല്ലെങ്കില്‍ സ്‌നേഹത്തിന്റെ യഥാര്‍ത്ഥ വ്യാഖ്യാനം ഇവിടെ നിലനില്‍ക്കില്ല. അതുകൊണ്ട് ലൗ ജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കണമെന്നും പ്രഗ്യാ സിംഗ് പറയുന്നു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. അവരെ ശരിയായ കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ ആദ്യ ശ്രദ്ധിക്കേണ്ടത്, മിഷനറിമാര്‍ നടത്തുന്ന സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാതിരിക്കുകയാണെന്നും പ്രഗ്യ പറഞ്ഞു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തക ഹര്‍ഷയുടെ മരണം ചൂണ്ടിക്കാണിച്ചായിരുന്നു പ്രഗ്യയുടെ വിവാദ പരാമര്‍ശം.
പച്ചക്കറി അരിയാനുള്ള കത്തികള്‍ മൂര്‍ച്ച കൂട്ടി വെക്കുക. എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് പോലും പറയാനാവില്ല. അതുകൊണ്ട് സ്വയം സംരക്ഷണം എല്ലാവര്‍ക്കും അവകാശപ്പെട്ട കാര്യമാണ്. നമ്മുടെ വീട്ടില്‍ ആരെങ്കിലും അതിക്രമിച്ച കയറിയാല്‍ അവരെ നേരിടണം. പച്ചക്കറി അരിയുന്നത് പോലെ അവരെയും അരിയണമെന്നും പ്രഗ്യ പറഞ്ഞു.
പച്ചക്കറി അരിയുന്ന കത്തികള്‍ കൊണ്ട് വായും തലയും വെട്ടാനും പറ്റുമെന്നും മധ്യപ്രദേശ് എംപി പറഞ്ഞു. രക്ഷിതാക്കള്‍ എപ്പോഴും കുട്ടികള്‍ എവിടെ പഠിക്കണമെന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. കുട്ടികളെ ക്രിസ്തീയ സഭ നിയന്ത്രിക്കുന്ന, മിഷണറിമാരുടെ സ്‌കൂളുകളിലേക്ക് അയക്കരുത്. അങ്ങനെ ചെയ്യുന്നതിലൂടെ, വൃദ്ധസദനങ്ങള്‍ നിങ്ങള്‍ തന്നെ ആരംഭിക്കുന്നതിന് തുല്യമാണ്.
കുട്ടികളും, സംസ്‌കാരവും നിങ്ങളുടേതായിരിക്കും. വൃദ്ധസദനങ്ങള്‍ ആവശ്യമെന്ന സംസ്‌കാരത്തിലാണ് അവര്‍ വളരുക. തീര്‍ച്ചയായും അവര്‍ സ്വാര്‍ത്ഥരായിരിക്കുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. അതേസമയം പ്രഗ്യാ സിംഗിന്റെ പരാമര്‍ശം വിവാദമായെങ്കിലും, സംഘാടകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications