ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിടുന്നു.... ഇനി ആര്‍ജെഡിയിലേക്കോ? 2019ല്‍ മത്സരിക്കുമെന്ന് സൂചന!!

ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിടുന്നു

ദില്ലി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ബിജെപിക്ക് ദേശീയ തലത്തില്‍ വലിയ തരത്തിലുള്ള മാറ്റങ്ങള്‍ വന്നിരുന്നു. ഈ മാറ്റങ്ങള്‍ക്കിടയിലും നിരവധി പരാതികള്‍ പാര്‍ട്ടിയെ തേടി വന്നിരുന്നു. പ്രധാനമായും മുതിര്‍ന്ന നേതാക്കളെ ഒതുക്കി നിര്‍ത്തുന്ന മോദിയുടെയും അമിത് ഷായുടെയും രീതികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉണ്ടായിരുന്നു. യശ്വന്ത് സിന്‍ഹയെ പോലുള്ളവര്‍ പാര്‍ട്ടി വിട്ട് പോവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത് ശത്രുഘ്‌നന്‍ സിന്‍ഹയാണെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എതിര്‍പക്ഷത്ത് നിന്ന് മത്സരിക്കുമെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പ്രതിച്ഛായ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന് അടുത്ത തിരിച്ചടി കൂടിയാണിത്. നേരത്തെ മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനും അടുത്ത തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്വാനിയെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ നിലപാടോടെ ഇതിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്.

ബിജെപിയില്‍ മത്സരിക്കില്ല

ബിജെപിയില്‍ മത്സരിക്കില്ല

ബീഹാറിലെ പ്രതിപക്ഷ നേതാവും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വി യാദവിന്റെ ഇഫ്താര്‍ ചടങ്ങിനെത്തിയപ്പോഴാണ് ശത്രുഘ്‌നന്‍ സിന്‍ഹ നിലപാട് വ്യക്തമാക്കിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെയോ കോണ്‍ഗ്രസിന്റെയോ ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് മോദി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കൊണ്ടാണെന്ന് വ്യക്തമണ്. പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. നേരത്തെ 2014ല്‍ സിന്‍ഹ വിജയിച്ചതും ഇതേ മണ്ഡലത്തിലാണ്.

നിതീഷിന്റെ ഇഫ്താറില്‍ പങ്കെടുത്തില്ല

നിതീഷിന്റെ ഇഫ്താറില്‍ പങ്കെടുത്തില്ല

നിതീഷിന്റെ നേതൃത്വത്തില്‍ ബീഹാറിലെ എന്‍ഡിഎ അംഗങ്ങളുടെ ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു. ഇതിനുള്ള ക്ഷണം നിരസിച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹ തേജസ്വിയുടെ ഇഫ്താറില്‍ പങ്കെടുത്തിരിക്കുന്നത്. അതേസമയം തനിക്ക് നിതീഷ് അങ്ങനെയൊരു ഇഫ്താര്‍ സംഘടിപ്പിച്ചതായി അറിയില്ലെന്ന് സിന്‍ഹ പറഞ്ഞു. ഇഫ്താര്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ളതാണ്. അത് തന്റെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് കരുതുന്നതായും സിന്‍ഹ പറഞ്ഞിരുന്നു. അതേസമയം ബിജെപി തന്റെ പാര്‍ട്ടിയാണെങ്കില്‍ ലാലു പ്രസാദ് യാദവ് തന്റെ കുടുംബാംഗമാണെന്ന് സിന്‍ഹ വ്യക്തമാക്കി.

ബിജെപി നടപടിയെടുക്കും

ബിജെപി നടപടിയെടുക്കും

ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് ബീഹാര്‍ ബിജെപി ഘടകത്തിന്റെ ആവശ്യം. ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് നിത്യാനന്ദ റായ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഇഫ്താറില്‍ പങ്കെടുത്തത് ന്യായീകരിക്കാനാവില്ലെന്ന് നിത്യാനന്ദ റായ് പറഞ്ഞു. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സമയം അടുത്തുകഴിഞ്ഞു. ഉടനെ തന്നെ സിന്‍ഹയ്‌ക്കെതിരെ നടപടിയെടുക്കും. തുടര്‍ച്ചയായി അദ്ദേഹം പാര്‍ട്ടിയെ അപമാനിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ നേതൃത്വം മറുപടി നല്‍കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വം മിണ്ടാതിരിക്കുകയായിരുന്നു. ഇനി അത് തുടരില്ലെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.

മോദിയുമായി അകല്‍ച്ച

മോദിയുമായി അകല്‍ച്ച

നരേന്ദ്ര മോദിയും അമിത് ഷായുമായി ശത്രുഘ്‌നന്‍ സിന്‍ഹ അകല്‍ച്ചയിലാണ്. ഇരുവരും പാര്‍ട്ടി സ്ഥാനമാനങ്ങള്‍ കൈവശം വെച്ച് ഭരിക്കുന്നത് ശരിയല്ലെന്നാണ് സിന്‍ഹ പറയുന്നത്. ഇതിന് പുറമേ പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായെന്നും ജനവിരുദ്ധ നയമാണ് പാര്‍ട്ടി പിന്തുടരുന്നതെന്നും സിന്‍ഹ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹം അദ്വാനിയുമായി ചര്‍ച്ച ചെയ്തിരുന്നു. മോദിക്ക് അദ്വാനിയുടെ സഹയാത്രികരായ നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഈ കാരണത്താലാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ തഴയുന്നതെന്നാണ് സൂചന.

സീറ്റ് നല്‍കില്ല....

സീറ്റ് നല്‍കില്ല....

ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് പാര്‍ട്ടി സീറ്റ് നിഷേധിക്കുമെന്നാണ് നേരത്തെ സൂചനയുണ്ടായിരുന്നത്. ഇക്കാര്യം സിന്‍ഹയ്ക്കും മനസിലായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ആര്‍ജെഡിയിലേക്ക് പോകാന്‍ താല്‍പര്യപ്പെട്ടത്. ലാലുവിനും അദ്ദേഹത്തിന് സീറ്റ് നല്‍കുന്നതിന് സമ്മതമാണ്. അതേസമയം ബിജെപി അടുത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചിപ്പിച്ചത്. ഇഫ്താര്‍ പാര്‍ട്ടി കഴിഞ്ഞ് വന്നതിന് ശേഷം താന്‍ ബിജെപി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതും ഞെട്ടിക്കുന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എതിര്‍പ്പ് പരസ്യമാക്കി അദ്ദേഹം ബിജെപി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+