• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെജ്രിവാളിന് പിന്തുണയുമായി ബിജെപി എംപി; കെജ്രിവാൾ നല്ല രാഷ്ട്രീയക്കാരൻ,ദില്ലിക്ക് സംസ്ഥാന പദവി നൽകണം

  • By Desk

ദില്ലി: ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ആറ് ദിവസമായി കെജ്രിവാളും സഹമന്ത്രിമാരും ധർണ്ണ നടത്തുകയാണ്. സര്‍ക്കാരിനോടുള്ള ഐ എ എസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കേജ്‌രിവാള്‍ ലെഫ്. ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസില്‍ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരാണ് കെജ്രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്ന മന്ത്രിമാര്‍.

ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിക്കാൻ ഗവർണർ തയ്യാറായിട്ടില്ല. ബിജെപിയാണ് ഇതിന് പിന്നിലെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്. എന്നാൽ കെജ്രിവാളിന് പിന്തുണയുമായി ബിജെപി എംപി രംഗത്ത് വന്നു. ' എന്തുകൊണ്ടാണ് കെജ്‌രിവാളിന്റെ ആവശ്യത്തെ എതിര്‍ക്കുന്നത്. ദല്‍ഹിയ്ക്ക് സംസ്ഥാനപദവി നല്‍കണമെന്നും സ്വതന്ത്രമായി ഭരണം നിര്‍വഹണം സാധ്യമാക്കണമെന്നും ബിജെപിയും ആവശ്യപ്പെട്ടിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം ആവശ്യപ്പെടുമ്പോള്‍ മാത്രം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്തിനാണ് ബിജെപി എംപി വ്യക്തമാക്കിയത്.

ബിജെപി എംപി ശത്രുഘ്നൻ സിൻഹ

ബിജെപി എംപി ശത്രുഘ്നൻ സിൻഹ

ബിജെപി എംപി ശത്രുഘ്നൻ സിൻഹയാണ് കെജ്രിവാളിന് പിന്തുണയുമായി രംഗത്തെത്തിയത്. നേരത്തേയും ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും കെജ്‌രിവാളിന്റെ നേതൃത്വത്തേയും പ്രകീര്‍ത്തിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ നിലപാടുകളുമായി അകൽച്ചയിലാണ് ഇപ്പോൾ അദ്ദേഹം. അതേസമയം കെജ്‌രിവാളിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാല് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്. ഇതുവരെ ഇല്ലാത്ത രാഷ്ട്രീയ നീക്കങ്ങളാണ് രാജ്യ തലസ്ഥാനത്ത് നടന്നത്.

അനുമതി നിഷേധിച്ചു

അനുമതി നിഷേധിച്ചു

കെജ്രിവാളിനെ രാജ്നിവാസില്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി നാലുമുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന്റെ വസതിയില്‍ നാലുമുഖ്യമന്ത്രിമാരും എത്തി ചർച്ച നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് ഡല്‍ഹിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്രത്തതിന്റെ ശ്രമം ഇതിന് ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി മുഖ്യമന്ത്രിക്കൊപ്പം

ദില്ലി മുഖ്യമന്ത്രിക്കൊപ്പം

ജനാധിപത്യ വിശ്വാസികളായ എല്ലാവരും ദില്ലി മുഖ്യമന്ത്രിക്കൊപ്പമാണെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാ്ക്കിയത്. സര്‍ക്കാരിനെ സുഗമമായി പ്രവര്‍ത്തിക്കാന്‍ ലെഫ്. ഗവര്‍ണര്‍ അനുവദിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ദില്ലി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായി ഇടപെടണമെന്നാണ് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കകിയത്. കെജ്രിവാളിന് പിന്തുണ അറിയിക്കാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പിന്തുണച്ചില്ല

കോൺഗ്രസ് പിന്തുണച്ചില്ല

ബിജിപിക്കെതിരെ തയ്യാറെടുക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ നീക്കങ്ങളാണ് ദില്ലിയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ കെജ്രിവാളിനെ സമരത്തിനെ കോൺഗ്രസ് തള്ളിയിരിക്കുകയാണ്. കെജ്‌രിവാള്‍ നടത്തുന്ന സമരം രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് തങ്ങളുടെ ഐക്യം കാണിക്കാനുള്ള വേദിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് സമരത്തിനെതിരായാണ് നിലപാടെടുത്തിരിക്കുന്നത്. നീതി ആയോഗ് യോഗത്തിനു ദല്‍ഹിയിലെത്തിയ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ കെജ്‌രിവാളിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് കോൺഗ്രസ് സമരത്തെ തള്ളി പറഞ്ഞിരിക്കുന്നത്.

പരാതി നൽകാൻ കെജ്രിവാൾ ഓഫിസിലില്ല

പരാതി നൽകാൻ കെജ്രിവാൾ ഓഫിസിലില്ല

മോദിസര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണറിലൂടെയും ഐഎഎസ് ഉദ്യോഗസ്ഥരിലൂടെ ദല്‍ഹിയില്‍ രാഷ്ട്രപതിഭരണം അടിച്ചേല്‍പിച്ചിരിക്കുകയാണെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതും അജയ് മാക്കനും കെജ്‌രിവാളിനെതിരെ പത്രസമ്മേളനം നടത്തുകയായിരുന്നു. കെജ്രിവാളിന്റെുയും സഹമന്ത്രിമാരുടെയും നീക്കം ബിജെപിയെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കെജ്രിവാളിന് പിന്തുണയുമായി നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുമുണ്ട്. അതേസമയം നിയമസഭയിൽ കെജ്രിവാൾ ഹാജരാകുന്നില്ലെന്ന ആരോപണവും നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി കെജ്രിവാളിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. പരാതി പറയാൻ ഓഫീസിൽ എത്തുന്നില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം.

എല്ലാം മോദിയുടെ കളി

എല്ലാം മോദിയുടെ കളി

സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിനുപിന്നില്‍ മോദിയുടെ അനുഗ്രഹാശിസ്സുകളോടെയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ആരോഗ്യ-വിദ്യാഭ്യാസ-വൈദ്യുത മേഖലകളില്‍ മികച്ച പ്രകടനം നടത്താന്‍ സര്‍ക്കാരിനായിട്ടുണ്ട്. ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് ഈ നേട്ടം കാണാനാകാത്തത് എന്ന് ജനങ്ങള്‍ ചോദിച്ചുതുടങ്ങി. ഇതാണ് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി സര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

English summary
It's been six days and Delhi Chief Minister Arvind Kejriwal and his ministers haven't moved an inch from the guest room sofa at Lieutenant Governor's official home. His sit-in protest demanding a meeting with the Lt Governor Anil Baijal to discuss a host of issues, including the "strike" by IAS officers and full statehood for Delhi, has many critics. However, Mr Kejriwal's dharna was backed by a BJP leader, well a side-lined BJP parliamentarian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more