ഗുജറാത്ത് തിരഞ്ഞെടുപ്പ്; വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്ന് ശിവസേന

  • Posted By: Desk
Subscribe to Oneindia Malayalam

മുബൈ: ബിജെപിക്കെതിരെ വീണ്ടും ആരോപണവുമായി ശിവസേന രംഗത്ത്. ഗുജറാത്ത് തരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയാണോ എന്ന് സംശയിക്കുന്നതായി ശിവസേന. സംഘടനയുടെ മുഖ പത്രമായി സാമ്നയിലെ ലേഖനത്തിലൂടെയാണ് ശിവസേന കടുത്ത ആരോപണം ഉന്നയിച്ചത്. പട്ടീദാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ നേരത്തെ വോട്ടിങ്ങ് മെഷീന് ക്രിത്രിമം നടന്നതായി ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ 115 സീറ്റോടെ സംസ്ഥാനം ഭരിച്ച ബിജെപി ക്ക് ഇത്തവണ ലഭിച്ചത് 99 സീറ്റുകള്‍ മാത്രമാണ്.

എന്നാല്‍ കോണ്‍ഗ്രസിന് വോട്ട് വര്‍ദ്ധിക്കുകയാണ് ചെയ്തത്. 2012ല്‍ 61 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവ​ണ 77 ലഭിച്ചു. മുബൈയിലടക്കം ഗുജറാത്ത് വിജയം ബിജെപി ആഘോഷു. എന്നാല്‍ കഴിഞ്ഞ തവണത്തെക്കാളും സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചില്ല. 100 സീറ്റികള്‍ മുകളില്‍ പോലും എത്താന്‍ സാധിക്കാതെയാണ് ബിജെപി വിജയം ആഘോഷിക്കുന്നത്. എന്നാല്‍ യദ്ധാര്‍ത്ഥ വിജയമായി ഇതിനെ എന്ന് കാണാന്‍ സാധിക്കുമോ എന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

 evm

ഭരിക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഏത് തരംതാഴ്ന്ന പണിയും ചെയ്യുമെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് കാണിച്ച് തന്നു. ബിജെപി 151 സീറ്റുകള്‍ വിജയിക്കുമെന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ 150 സീറ്റിന് മുകളില്‍ നേടി തിളക്കമാര്‍ന്ന വിജയം കാഴ്ചവെക്കുമെന്നാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ പറ‍ഞ്ഞത്. എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിക്ക് 100 സീറ്റ് പോലും നല്‍കിയില്ല.

ഗ്രാമീണ പ്രദേശങ്ങളില്‍ ബിജെപി ഇപ്പോഴും സ്വാധീനം കുറവാണ്, നഗങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വിജയം നേടാന്‍ കഴിഞ്ഞത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഇവരാണ് യദ്ധാര്‍ത്ഥ ഹിന്ദുത്വത്തെപ്പറ്റി സംസാരികാന്‍ വരുന്നത്. ബിജെപിയുംടെ ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞുവെന്നും ഇത് അവര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പാണെന്നും ലേഖനത്തില്‍ വ്യക്തമാക്കി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Shiv sena says hints Evm tampering is done in Gujarat Election for Bjp victory. Alligation was written by shivsena in party News paper Samna.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്