• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പരാജയമായ നോട്ട് നിരോധനം, വര്‍ഗ്ഗീയത: ബിജെപി വിടാനുള്ള 10 കാരണങ്ങളുമായി പാര്‍ട്ടി പ്രചരണ വിദഗ്ദ്ധന്‍

  • By Ajmal Mk

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധകനായിട്ടും ബിജെപിയില്‍ നിന്ന് രാജിവെക്കേണ്ടി വന്നതെന്ത്കൊണ്ടെന്ന വെളിപ്പെടുത്തലുമായി പാര്‍ട്ടിയുടെ പ്രചരണ വിദഗ്ദ്ധന്‍. ബിജെപി അനുയായിയും ആര്‍എസ്എസ് അനുകൂലമായ ഇന്ത്യ ഫൗണ്ടേഷനില്‍ റിസര്‍ച്ച് ഫെല്ലോയും വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി പോള്‍കാംപെയിന്‍ അനലിസ്റ്റുമായി പ്രവര്‍ത്തിച്ചു വന്ന ശിവം ശങ്കര്‍ സിങ്ങ് ആണ് പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ അക്കമിട്ട് നിരത്തി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കടുത്ത വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെ അദ്ദേഹം നടത്തുന്നത്. നരേന്ദ്രമോദിയും അമിത്ഷായും കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വികസനപരിപാടികളില്‍ നിന്ന് പാര്‍ട്ടി പിന്മാറിയിരിക്കുന്നു. പ്രശ്നങ്ങള്‍ വിലയിരുത്തി തിരുത്തുന്നതിനു പകരം അസത്യപ്രചരണങ്ങളുമായിട്ടാണ് അമിത്ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുന്നോട്ട് പോവുന്നതെന്നും ശിവംശങ്കര്‍ കുറ്റപ്പെടുത്തുന്നു.

ഇത്തരം കുപ്രചരണങ്ങള്‍ പിടിക്കപ്പെട്ടാല്‍ പോലും തിരുത്താന്‍ പാര്‍ട്ടി തയ്യാറാവുന്നില്ല, ഈ സാഹചര്യത്തിലാണ് താന്‍ പാര്‍ട്ടിയുമായി പിരിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്ന. ബിജെപി ചെയ്ത കുറച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞതിന് ശേഷമാണ് പാര്‍ട്ടിവിടാനുള്ള കാരണങ്ങള്‍ ശിവംശങ്കര്‍ വ്യക്തമാക്കുന്നത്.

നോട്ട് നിരോധനം

നോട്ട് നിരോധനം

1- നോട്ട് നിരോധനം പൂര്‍ണ്ണപരാജയമായിരുന്നു. എന്നാല്‍ അത് തുറന്ന് സമ്മതിക്കാന്‍ പാര്‍ട്ടിയോ സര്‍ക്കാറോ തയ്യാറായില്ല. നോട്ട് നിരോധനത്തിലൂടെ ലക്ഷ്യമിട്ട തീവ്രവാദത്തിനുള്ള ഫണ്ട കുറയ്ക്കുക, കറന്‍സി കുറയ്ക്കുക, അഴിമതി ഇല്ലാതാക്കുക തുടങ്ങിയ എല്ലാം പദ്ധതികളും പാളി. ഇതിന്റെയൊക്കെ ഫലമായി ബിസിനസ് രംഗ തകര്‍ന്നു.

ജി എസ് ടി

ജി എസ് ടി

2. തിരക്ക് പിടുച്ചു നടപ്പിലാക്കിയ ചരക്കുസേവന നികുതിയും ബിസിനസുകളെ തകര്‍ത്തു. ജിഎസ്ടി നടപ്പില്‍ വരുത്തുന്നതിനെക്കുറിച്ച് കൃത്യമായ ബോധവത്ക്കരണം നടത്താന്‍ കഴിഞ്ഞില്ല. ഭാവിയില്‍ ജിഎസ്ടി ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാമെങ്കിലും ഇപ്പോള്‍ സൃഷ്ടിച്ച ആഘാതം അങ്ങേയറ്റം പരിതാപകരമാണ്. ഇക്കാര്യങ്ങളൊന്നും പാര്‍ട്ടി തുറന്ന് സമ്മതിക്കുന്നില്ല.

പെട്രോള്‍ വില

പെട്രോള്‍ വില

3. കോണ്‍ഗ്രസ്സ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലവര്‍ധനവിനെതിരേ മോദിയും ബിജെപിയുമൊക്കെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ക്രൂഡോയിലിന് അന്നത്തേതിനേക്കാള്‍ വിലകുറവായിട്ടും പെട്രോള്‍ വില ഉയരുന്നതിനെ ഇവരെല്ലാം ന്യായീകരിക്കുയാണ്.

പരാജയപ്പെട്ട പദ്ധതികള്‍

പരാജയപ്പെട്ട പദ്ധതികള്‍

4. കൊട്ടിഘോഷച്ച് കൊണ്ടുവന്ന പലപരിപാടികളും പരാജയമായി. ഇന്‍ഷൂറന്‍സ് പദ്ധതികളുടെ പോക്കറ്റ് നിറക്കുന്നതാണ് സര്‍ക്കാറിന്റെ എല്ലാ പദ്ധതികളും. അടച്ച പണം മാത്രമാണ് ജനങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നത.പദ്ധതികളിലെ പരാജയങ്ങള്‍ തിരിച്ചറിഞ്ഞ് അത് തിരുത്താന്‍ ബിജെപി തയ്യാറാവുന്നില്ല. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും രൂക്ഷമാണ്. പ്രശ്നങ്ങളേയെല്ലാം പ്രതിപക്ഷത്തിന്റെ നാടകമായാണ് സര്‍ക്കാര്‍ കാണുന്നത്.

വിദേശ നയം

വിദേശ നയം

5. മോദി ധാരാളം വിദേശ യാത്രകള്‍ നടത്തുന്നു. എന്നാല്‍ ഇന്ത്യയുടെ വിദേശ നയം പൂര്‍ണ്ണാമായും പരാജയമാണ്. ഇന്ത്യയുടെ വിദേശ നയത്തിലെ പരാജയം കാരണം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മാലിദ്വീപിലെ വിസ ലഭിക്കുന്നില്ല. മറ്റു രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ആദരവ് ലഭിക്കുന്നതിന് കാരണം മോദിയാണെന്നാണ് പറയുന്നത്. ഇത് ശുദ്ധഅസംബന്ധം ആണ്. നമ്മുടെ വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയും ഐടിമേഖലയും ആണ് വിദേശ രാജ്യത്ത് നമുക്ക് ആദരവ് ലഭിക്കാന്‍ കാരണം.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

6-വിദ്യാഭ്യസവും ആരോഗ്യസംരക്ഷണവും പോലുള്ള അടിസ്ഥാന പ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. വിദ്യാഭ്യാസ രംഗത്ത് മോദിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതായിരുന്ന രാജ്യത്തിന്റെ ഏറ്റവും വലിയ പരാജയം. സര്‍ക്കാര്‍ സ്‌കൂളുകള്‍ ദിനംപ്രതി ക്ഷയിച്ചു വരുന്നു. ആരോഗ്യരംഗത്തും കേന്ദ്രസര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

7- വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചും അവര്‍ പ്രചരിപ്പിച്ചും ആണ് പാര്‍ട്ടി നിലകൊള്ളുന്നത്. ബിജെപി അനുകൂല വാര്‍ത്തകള്‍ നന്നായി പ്രചരിക്കപ്പെടുന്നു. പാര്‍ട്ടി അണികള്‍ നിര്‍മ്മിക്കുന്ന വ്യാജവാര്‍ത്തകളും ഇക്കൂട്ടത്തില്‍ പെടും. ഭൂരിപക്ഷവും പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉണ്ടാക്കുന്നതാണ്. ഇത്തരം വാര്‍ത്താ സൃഷ്ട്ി സമൂഹത്തില്‍ കാലപത്തിന് തന്നെയിടയാക്കുന്നു.

ഹിന്ദു

ഹിന്ദു

8- ഹിന്ദുക്കള്‍ അപകടത്തിലാണെന്നും ഹിന്ദുയിസം തകരാന്‍ പോവുകയാണെന്ന് പാര്‍ട്ടി പ്രചരിപ്പിക്കുന്നു. ഇവയില്‍ നിന്ന് രക്ഷതേടാന്‍ മോദിയാണ് ഏകമാര്‍ഗ്ഗം എന്ന് അവര്‍ ആളുകളെ പറഞ്ഞ് ബോധിപ്പിക്കുന്നു. സത്യത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള അതേജീവിതം തന്നെയാണ് ഇപ്പോഴും ഹിന്ദുക്കള്‍ തുടരുന്നത്.

രാജ്യദ്രോഹി

രാജ്യദ്രോഹി

9- സര്‍ക്കാറിനെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹിയാക്കും. ഇതിലൂടെ ന്യായമായ വിമര്‍ശനങ്ങളെ ഇവര്‍ ഇല്ലാതാക്കുയാണ്. ദേശീയത തെളിയിക്കാന്‍ എവിടേയും വന്ദേമാതരം പാടേണ്ട അവസ്ഥ. സത്യത്തില്‍ പല ബിജെപി നേതാക്കള്‍ക്കുപോലും അതിലെ വാക്കുകള്‍ അറിയില്ലെങ്കിലും അത് പാടണമെന്ന് നിര്‍ബന്ധിക്കും.

ധ്രുവീകരണം

ധ്രുവീകരണം

10- ധ്രൂവീകരണമാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റാന്‍ പോവുന്ന തന്ത്രം. വികസന മുദ്രാവാക്യം പോയി. കപട ദേശീയത സൃഷ്ടിക്കുയാണ് ഇപ്പോള്‍ ചെയ്യുന്നത്. മോദിയുടേയും യോഗി ആദിത്യനാഥിന്റേയും പ്രസംഗങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
Why I Am Resigning From the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more