• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗ്യാൻവാപിക്ക് സമാനമായ വിവാദം പഞ്ചാബിലും; സിഖുകാരുടെ സരായ് മുസ്ലീം വിഭാഗം കയ്യടക്കിയെന്ന് ആരോപണം

 • By Akhil Prakash
Google Oneindia Malayalam News

ചണ്ഡീഗഡ്; ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളി തർക്കം രൂക്ഷമായിരിക്കെ പഞ്ചാബിലും സമാനമായ വിവാദം . പട്യാലയിലെ രാജ്പുരയിൽ സിഖ് സമുദായത്തിന്റെ സരായി മുസ്ലീം സമുദായം ബലമായി കൈവശപ്പെടുത്തി എന്നാണ് പുതിയ വിവാദം. സിഖ്, ഹിന്ദു സമുദായങ്ങളിലെ അംഗങ്ങൾ ആണ് പുതിയ ആരോപണവുമായി രം ഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഈ ആരോപണം മുസ്ലീം സമുദായം നിഷേധിച്ചിരിക്കുകയാണ്.

ആരോപണവിധേയമായ ഗുജ്രൻവാല മൊഹല്ലയിലെ പള്ളി സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ ഉള്ളതാണ് എന്നാണ് മുസ്ലീം സമുദായങ്ങൾ പറയുന്നത്. തർക്കമുള്ള ഈ കെട്ടിടത്തിൽ രണ്ട് സിഖ് കുടുംബങ്ങൾ 2017 വരെ താമസിച്ചിരുന്നുവെന്നും അവർ ഇവിടെ നിന്ന് പോകാൻ നിർബന്ധിതരാകുകയായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. രണ്ട് വർഷം മുമ്പ് കെട്ടിടത്തിൽ ഒരു താഴികക്കുടം നിർമ്മിച്ച് പച്ച ചായം പൂശിയത് മുതലാണ് സാരായ് മുസ്ലീം പള്ളിയായി മാറാൻ തുടങ്ങിയതെന്നും ഇവർ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. കെട്ടിടത്തിൽ നിന്ന് സിഖ് മതത്തിന്റെ ചിഹ്നങ്ങൾ നീക്കം ചെയ്തതായും ആക്ഷേപമുണ്ട്.

എന്നാൽ 1947ന് മുമ്പ് തന്നെ ഇവിടെ പള്ളി നിലനിന്നിരുന്നുവെന്നും ഇപ്പോൾ പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്നും മുസ്ലീം സമുദായം പറയുന്നു. അതേ സമയം സ്ഥലത്തെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കെട്ടിടത്തിന് സമീപം പോലീസ് സേനയെ വിന്യസിച്ചു. കൂടാതെ തങ്ങളുടെ അവകാശവാദങ്ങൾ തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ രാജ്പുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഹിമാൻഷു ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്. "ഞാൻ ഇരു കക്ഷികളേയും കേട്ടു. സിഖുകാരും ഹിന്ദുക്കളും ഈ കെട്ടിടം യഥാർത്ഥത്തിൽ സാരായ് ആയിരുന്നുവെന്ന് അവകാശപ്പെടുന്നു, എന്നാൽ മുസ്ലീം സമൂഹം ഇത് ഒരു പള്ളിയാണെന്ന് അവകാശപ്പെടുന്നു. രേഖകൾ സമർപ്പിക്കാൻ രണ്ട് ദിവസത്തെ സമയം ഇരു കൂട്ടർക്കും നൽകിയിട്ടുണ്ട്. " മജിസ്‌ട്രേറ്റ് ഗുപ്ത പറഞ്ഞു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  അതേ സമയം രാജ്യത്ത് ഏറെ വിവാദമായ ഗ്യാൻവ്യാപി കേസ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. വാരാണസി കോടതിയിൽ വാദം കേൾക്കുന്നതും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തുള്ള ഹർജികളായിരിക്കും കോടതി നാളെ കേൾക്കുക. അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കേസ് നാളത്തേക്ക് മാറ്റിയത്. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണർ, കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ എന്നിവർ ഇന്ന് നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതിയുടെ നിർദേശമുണ്ട്.

  English summary
  According to locals, the Sarai mosque was converted into a mosque two years ago after a dome was built and painted green.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X