'ലൗ ജിഹാദ്' കൊല... ആരോപണം കള്ളമെന്ന് കുടുംബം, വീഡിയോ പകര്‍ത്തിയത് 14 കാരന്‍!!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ലൗ ജിഹാദ് കൊലപാതകം; വീഡിയോ എടുത്തത് പതിനാലുകാരന്‍ | Oneindia Malayalam

  മാള്‍ഡ: ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ക്രൂരമായി ആക്രമിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. കൊലപാതകത്തിന്റെ വീഡിയോ കൊലപാതകി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ മുഹമ്മദ് അഫ്‌റജുലാണ് (48) ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശംഭുലാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

  സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന അഫ്ജറുല്‍ ജോലി തേടിയാണ് രാജസ്ഥാനിലെത്തിയത്. ഭാര്യയും മൂന്നു പെണ്‍മക്കളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. അഫ്‌റജുലിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടല്‍ കുടുംബത്തെ ഇപ്പോഴും വിട്ടുപോയിട്ടില്ല. മാള്‍ഡയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയുള്ള സയ്ദ്പൂര്‍ ഗ്രാമത്തിലെ കാളിയാചക്കിലാണ് ഇയാളുടെ കുടുംബം താമസിക്കുന്നത്.

   20 വര്‍ഷമായി രാജസ്ഥാനില്‍

  20 വര്‍ഷമായി രാജസ്ഥാനില്‍

  കഴിഞ്ഞ 20 വര്‍ഷമായി രാജസ്ഥാനില്‍ ജോലി ചെയ്തു വരികയായിരുന്നു അഫ്‌റജുല്‍. കെട്ടിട നിര്‍മാണ സൈറ്റുകളില്‍ ജോലി ചെയ്യുന്നതിനോടൊപ്പം റോഡ് അറ്റകുറ്റ പണികളും ചെയ്താണ് ഇയാള്‍ കുടുംബത്തിന് പണം അയച്ചു കൊടുത്തിരുന്നത്. മുടങ്ങാതെ വീട്ടിലേക്ക് പണം അയച്ചു കൊടുക്കാറുള്ള അഫ്‌റജുല്‍ പെരുന്നാള്‍ പോലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലെത്താറുമുണ്ട്.
  കൊല്ലപ്പെടുന്ന ദിവസവും ഉച്ചയ്ക്കു ഭര്‍ത്താവ് ഫോണില്‍ വിളിച്ചു തന്നോട് സംസാരിച്ചിരുന്നതായി ഭാര്യ ഗുര്‍ഫര്‍ ബിബി പറയുന്നു.

  പണം അയക്കുമെന്ന് പറഞ്ഞു

  പണം അയക്കുമെന്ന് പറഞ്ഞു

  50,000 രൂപ ബാങ്കില്‍ നിന്നും താന്‍ ഉടന്‍ അയക്കുമെന്നാണ് അദ്ദേഹം ഫോണിലൂടെ പറഞ്ഞത്. അക്കൗണ്ടിലേക്ക് പണം വന്നാല്‍ ഇക്കാര്യം തന്നെ വിളിച്ച് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പണത്തിനായി താന്‍ ഏറെ നേരെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഗുര്‍ഫര്‍ കണ്ണീരോടെ പറയുന്നു.
  തുടര്‍ന്നു ഭര്‍ത്താവിന്റെ ഫോണിലേക്കു വിളിച്ചപ്പോഴാണ് അദ്ദേഹം കൊല ചെയ്യപ്പെട്ട വിവരം അറിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  കൊലയാളിയെ തൂക്കിലേറ്റണം

  കൊലയാളിയെ തൂക്കിലേറ്റണം

  ജസ്മീറ, റെഗിന, 16 കാരിയായ ഹബീബ എന്നീ മൂന്നു പെണ്‍ മക്കള്‍ അടങ്ങിയതാണ് അഫ്‌റജുലിന്റെ കുടുംബം. പിതാവിനെതിരേ ലൗ ജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഇവര്‍ കേട്ടത്.
  സര്‍ക്കാരില്‍ നിന്നും നീതിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. പിതാവിനെ കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം. അതിനു സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെയാണ് കുറ്റക്കാരെന്നു റെഗിന പറയുന്നു. പിതാവ് ജോലി ചെയ്യുന്ന സ്ഥലത്തു തന്നെയാണ് റെഗിനയുടെ ഭര്‍ത്താവും ജോലി ചെയ്യുന്നത്. മാത്രമല്ല തന്റെ അമ്മാവനും പിതാവിന്റെ സഹോദരനുമെല്ലാം ഇവിടെ തന്നെയാണ് ജോലി ചെയ്തിരുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

   ആരോപണം പച്ചക്കള്ളം

  ആരോപണം പച്ചക്കള്ളം

  ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നു ആരോപിച്ചാണ് പ്രതി പിതാവിനെ കൊലപ്പെടുത്തിയത്. എന്നാല്‍ അവയെല്ലാം പച്ചക്കള്ളമാണെന്നു റെഗിന വ്യക്തമാക്കി. തന്റെ ഭര്‍ത്താവും പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊലപാതകി ആരോപിക്കുന്നതു പോലെയൊരു സംഭവമുണ്ടെങ്കില്‍ അത് ഭര്‍ത്താവ് അറിയില്ലേയെന്നു അവര്‍ ചോദിച്ചു.
  മാത്രമല്ല തന്റെ അമ്മാവനും അച്ഛനൊപ്പമാണ് ജോലിയെടുത്തിരുന്നത്. എന്തെങ്കിലും മോശം കാര്യം അദ്ദേഹം ചെയ്യുകയാണെങ്കില്‍ അമ്മാവന്‍ തന്റെ അമ്മയെ അറിയിക്കില്ലേയെന്നും റെഗിന ചോദിക്കുന്നു. ഭര്‍ത്താവോ അമ്മാവനോ ഒരിക്കല്‍പ്പോലും പിതാവിനെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

   വീഡിയോ പകര്‍ത്തിയത് 14 കാരന്‍

  വീഡിയോ പകര്‍ത്തിയത് 14 കാരന്‍

  അഫ്‌റജുലിനെ ശുഭംനാഥ് ആക്രമിച്ചു തീയിട്ടു കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഫോണില്‍ പകര്‍ത്തിയത് 14 കാരനാണെന്ന് പോലീസ് കണ്ടെത്തി. ശംഭുനാഥിന്റെ സഹോദരീപുത്രനാണ് വീഡിയോ എടുത്തതെന്നാണ് പോലീസ് പറയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങള്‍ അപ്‌ലോഡ് ചെയ്തതും ഈ ആണ്‍കുട്ടി തന്നെയാണ്.
  അഫ്‌റജുലിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശംഭുനാഥ് പുതിയ മഴു വാങ്ങിച്ചതെന്ന് പോലീസ് അറിയിച്ചു. നേരത്തേ തന്നെ അഫ്‌റജുലുമായി പരിചയമുണ്ടായിരുന്ന ശംഭുനാഥ് ജോലിക്കായി ഇയാളെ വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മഴു കൊണ്ട് ആക്രമിച്ചത്. ക്ഷേത്രത്തിലേക്കു സ്‌കൂട്ടിയില്‍ പോവുന്നതിനിടെയാണ് കേല്‍വയില്‍ വച്ച് ശംഭുനാഥിനെ പോലീസ് പിടികൂടിയത്.

  English summary
  Rajasthan Murder-On-Video Victims Village In Bengal Shocked By Brutality

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്