അറവുശാലകള്‍ പുന:സ്ഥാപിക്കണമെന്ന് കോടതി; യുപി മുഖ്യമന്ത്രിക്ക് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

ലഖ്‌നൗ: ഭരണത്തിലേറിയ ഉടന്‍ ഉത്തര്‍ പ്രദേശിലെ ഭൂരിഭാഗം അറവുശാലകളും അടച്ചുപൂട്ടിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതി. ലൈസന്‍സ് നിഷേധിച്ച് യോഗി ആദിത്യനാഥ് അടച്ചുപൂട്ടിയ അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

അറവുശാലകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച 27ഓളം ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. മാംസാഹാരം കഴിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ സര്‍ക്കാരിന് നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

court

ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ക്കും പുതിയവ വേണ്ടവര്‍ക്കും ഭക്ഷ്യ വകുപ്പിനെ ലൈസന്‍സിനായി സമീപിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജൂലൈ 19നകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ലൈസന്‍സിനായി സമീപിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ പ്രകാരം അറവുശാലകള്‍ തുറക്കാനാകും.

English summary
Slaughterhouse case: Issue fresh licence, HC tells Yogi govt.
Please Wait while comments are loading...