ശ്വാസകോശം ഔട്ട്, ജനഗണമന ഇന്‍.. ദേശീയഗാനം മാത്രം മതിയോ കൊടിമരവും വേണോ? സുപ്രീം കോടതിക്ക് ട്രോള്‍!!!

  • By: Kishor
Subscribe to Oneindia Malayalam

സിനിമ തുടങ്ങുമ്പോള്‍ മാത്രം മതിയോ ബഹുമാനപ്പെട്ട സുപ്രീം കോടതീ ദേശീയഗാനം, കോടതി കൂടാന്‍ തുടങ്ങുമ്പോഴും വേണ്ടേ ദേശീയഗാനം - ചോദ്യം സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടേതാണ്. സിനിമാ കൊട്ടകയില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയാണ് ഇവര്‍.

Read Also: മഞ്ജുവിനെ കളഞ്ഞത് പോലെ ദിലീപ് ഒരുദിവസം നിന്നെയും കളഞ്ഞിട്ട് പോകും... കാവ്യ മാധവന് ഭീഷണി!

ദേശീയഗാനം മുഴുവനായി കേള്‍പ്പിക്കണമെന്നും അത് കേള്‍ക്കുമ്പോള്‍ സിനിമ കാണാന്‍ വന്നവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും കേട്ട് ക്ഷുഭിതരായിരിക്കുകയാണ് ആളുകള്‍. സ്വന്തം കാശ് മുടക്കി സിനിമ കാണാന്‍ പോകുന്നതില്‍ രാജ്യസ്‌നേഹം കുത്തിക്കേറ്റുന്നതിലാണ് അമര്‍ഷം. രോഷാകുലരായ ആളുകള്‍ സുപ്രീം കോടതിയെ വരെ ട്രോളുന്നത് കാണാം.

കുറച്ചൊന്ന് ഒതുങ്ങിയിരിക്കോ

കുറച്ചൊന്ന് ഒതുങ്ങിയിരിക്കോ

ദേശീയ ഗാനം, ജ്വല്ലറി പരസ്യം, സ്വച്ഛ് ഭാരത്, ശ്വാസകോശം.. ഇപ്പോള്‍ തന്നെ തീയറ്ററില്‍ സിനിമകള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല.

ക്ലാസ് കട്ട് ചെയ്യാം

ക്ലാസ് കട്ട് ചെയ്യാം

5 മണിക്കൂര്‍ ക്ലാസ് കട്ട് ചെയ്ത് വന്നിരുന്ന് സിനിമ കാണുന്നവരാണ് 53 സെക്കന്‍ഡ് ദേശീയഗാനത്തെ കളിയാക്കുന്നത്.

പാടിക്കോട്ടെ വിരോധമില്ല

പാടിക്കോട്ടെ വിരോധമില്ല

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എത്രവട്ടം കണ്ടു എന്ന് ചോദിച്ചതേയുള്ളൂ ചേട്ടന് ജനഗണമന പാടുന്നതില്‍ വിരോധമില്ല പോലും

കമ്മിയും സുഡാപ്പിയും

കമ്മിയും സുഡാപ്പിയും

കമ്മികളും സുഡാപ്പികള്‍ക്കുമാണത്രെ തീയറ്ററില്‍ ജനഗണമന പാടിക്കുന്നതില്‍ ഏറ്റവും പ്രശ്‌നം, ഒരു സംഘി ലോജിക്ക്

കോടതി കൂടുന്നതിന് മുമ്പും

കോടതി കൂടുന്നതിന് മുമ്പും

അല്ല കോടതി കൂടുന്നതിന് മുമ്പും ഇത് പോലെ ഉള്ള ഏര്‍പ്പാടുകള്‍ ഉണ്ടോ

മോദിയും ഭക്തരും

മോദിയും ഭക്തരും

വെള്ളം വെളളം എന്നത് മാറ്റി ഇപ്പോ ജനഗണമന ആണേ്രത ട്രെന്‍ഡ്

പുതിയ അഡ്മിഷന്‍

പുതിയ അഡ്മിഷന്‍

നന്ദി, യാദൃശ്ചികം മാത്രം, ശ്വാസകോശം എന്നിവയ്ക്ക് ശേഷം തീയറ്ററിലെത്തിയ പുതിയ അതിഥിയാണ് ജനഗണന അഥവാ ദേശഭക്തി.

എടിഎമ്മില്‍ ആണ്

എടിഎമ്മില്‍ ആണ്

സത്യം പറഞ്ഞാല്‍ എടിഎമ്മിലാണ് ജനഗണമന പാടിക്കേണ്ടിയിരുന്നത്. അവിടെ എന്തായാലും ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുകയാണല്ലോ

നശിപ്പിച്ച്

നശിപ്പിച്ച്

ശ്വാസകോശം സ്‌പോഞ്ച് പോലെ, നിയമപ്രകാരമുള്ള മുന്നറിയിപ്പ്.. ഇതിനിടയിലാണ് ജനഗണമന.. നശിപ്പിച്ച്.

English summary
Play national anthem in all cinemas before film screening: Social media troll Supreme Court.
Please Wait while comments are loading...