കാന്‍സറിനെ പരിപൂര്‍ണമായി ചികിത്സിച്ചു മാറ്റുമെന്ന് നാരായണ മൂര്‍ത്തി, ഷിമോഗയിലെ വൈദ്യരെ കുറിച്ചറിയാം
ഷിമോഗ: എത്ര സമ്പത്തുണ്ടെങ്കിലും ആരോഗ്യമില്ലെങ്കില്‍ പിന്നെ സമ്പത്ത് കൊണ്ടും പ്രയോജനമില്ലെന്നാണ് പറയാറ്. അസുഖങ്ങള്‍ പിടിപെടാതെ ജീവിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍ മാറിയ ജീവിതശൈലികള്‍ മൂലം മാരകമായ പല രോഗങ്ങളുടേയും പിടിയിലാണ് നാം അകപ്പെടുന്നത്. എല്ലാവരിലും ഭീതിപടര്‍ത്തുന്ന ഒരു രോഗമായി കാന്‍സര്‍ മാറിക്കഴിഞ്ഞു.
കാന്‍സര്‍ രോഗത്തിന് അടിമയാകുന്നതോടെ മാനസികമായി ഒരു രോഗി തളര്‍ന്നു കഴിയും. ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറിനെ മാറ്റാന്‍ കഴിയാത്താതതും അവസാനഘട്ടത്തില്‍ മാത്രം രോഗം കണ്ട്പിടിയ്ക്കുന്നതും പലപ്പോഴും മരണത്തിലേയ്ക്ക് തള്ളിവിടുന്നു. എന്നാല്‍ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നുള്ള വാര്‍ത്ത കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ്.

40 വര്‍ഷമായി കാന്‍സറിനെ ചികിത്സിച്ച് ഭേദമാക്കുകയാണ് സുബ്ബയ്യ നാരായണ മൂര്‍ത്തി എന്ന വൈദ്യന്‍. 800 വര്‍ഷത്തെ പാരമ്പര്യമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഔഷധച്ചെടികളും നാട്ടുമരുന്നു കൊണ്ടാണ് അദ്ദേഹം കാന്‍സറിനെ നെ ചികിത്സിയ്ക്കുന്നത്. ചികിത്സ തികച്ചും സൗജന്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇദ്ദേഹത്തെ കാണാനെത്തുന്നത്. കാന്‍സര്‍ രോഗികളില്‍ തന്നെ 60 ശതമാനം പേരും ചികിത്സയയ്ക്ക് ശേഷം അസുഖം സുഖപ്പെട്ട് മടങ്ങുന്നതായാണ് വിവരം.












Click it and Unblock the Notifications