വോട്ടെടുപ്പിനിടെ തന്നെ നോക്കി ചിരിക്കേണ്ട!! പളനിസ്വാമി ഞെട്ടി,പറഞ്ഞത് ചില്ലറക്കാരനല്ല....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണചക്രം തിരിക്കുക എടപ്പാടി പളനിസ്വാമി തന്നെയായിരിക്കുമോയെന്ന കാര്യത്തില്‍ ശനിയാഴ്ച ഉറപ്പുവരാനിരിക്കെ രണ്ട് ഉപദേശങ്ങളുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തുവന്നു. മുഖ്യമന്ത്രിയായി പളനിസ്വാമി വ്യാഴാഴ്ച ചുമതലയേറ്റിരുന്നെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉഗ്രന്‍ സ്റ്റാലിന്‍റെ രണ്ട് ഉഗ്രന്‍ ഉപദേശങ്ങള്‍.

നോക്കി ചിരിക്കേണ്ടെന്ന്

ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പിനിടെ വോട്ട് ലഭിക്കുമെന്നു പ്രതീക്ഷിച്ച് തന്നെ നോക്കി ചിരിക്കേണ്ടെന്ന് സ്റ്റാലിന്‍ പളനിസ്വാമിയോട് ആവശ്യപ്പെട്ടു.

മറ്റൊരു ഉപദേശം കൂടി

ഇതു മാത്രമല്ല മറ്റൊരു ഉപദേശം കൂടി സ്റ്റാലിന്‍ പളനിസ്വാമിക്കു നല്‍കി. ജയിലില്‍ കഴിയുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികല റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു നിയന്ത്രിക്കുന്ന നേതാവായി മാറരുതെന്നും സ്റ്റാലിന്‍ പളനിസ്വാമിയോട് പറഞ്ഞു.

 ശശികല പറഞ്ഞതിന് മറുപടിയോ

നേരത്തേ ശശികല പനീര്‍ശെല്‍വത്തിനെ കുറ്റപ്പെടുത്തിയതിനുള്ള മറുപടിയായാണ് സ്റ്റാലിന്‍റെ വാക്കുകളെ പലരും കാണുന്നത്. നിയമസഭയില്‍ വച്ച് പനീര്‍ശെല്‍വം സ്റ്റാലിനെ നോക്കി ചിരിച്ചെന്നും പനീര്‍ശെല്‍വം ഡിഎംകെ പക്ഷത്തേക്ക് മാറാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ശശികല നേരത്തേ ആരോപിച്ചിരുന്നു.

മനസ്സ് തുറക്കാതെ സ്റ്റാലിന്‍

ശനിയാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ ആരെയാണ് പിന്തുണയ്ക്കുക എന്നതിനെക്കുറിച്ച് സ്റ്റാലിന്‍ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ഡിഎംകെയ്ക്ക് 89 എംഎല്‍എമാരാണുള്ളത്.

പളനിസ്വാമിക്ക് മുന്‍ഗണന

നിലവില്‍ ശശികല പക്ഷത്തുള്ള 124 എംഎല്‍എമാരും പിന്തുണച്ചാല്‍ ഭരണം നിലനിര്‍ത്താന്‍ പളനിസ്വാമിക്കു ബുദ്ധിമുട്ടുണ്ടാവില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ പളനിസ്വാമിക്ക് 118 പേരുടെ വോട്ട് മാത്രം മതി. എന്നാല്‍ 10 പേര്‍ പനീര്‍ശെല്‍വം പക്ഷത്തേക്കു കൂറുമാറിയാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവും. അപ്പോഴാണ് ഡിഎംകെയടക്കമുള്ള പാര്‍ട്ടികളുടെ തീരുമാനം നിര്‍ണായകമാവുക.

English summary
Chief Minister E Palaniswamy, who will find out tomorrow if he remains in charge of Tamil Nadu longer than two days, has received two pieces of advice from opposition leader MK Stalin.
Please Wait while comments are loading...